For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഹെലന്‍ ബോളിവുഡിലേക്ക്; നായികയായി ജാന്‍വി കപൂര്‍

    |

    മലയാളത്തിലെ ഏറ്റവും മികച്ച സര്‍വൈവല്‍ ത്രില്ലറുകളിലൊന്നായിരുന്നു 2019ല്‍ പുറത്തിറങ്ങിയ ഹെലന്‍. കുമ്പളങ്ങി ഫെയിം അന്ന ബെന്നിനെ നായികയാക്കി നവാഗതനായ മാത്തുക്കുട്ടി സേവ്യര്‍ സംവിധാനം ചെയ്ത ചിത്രം ഗംഭീര വിജയമായിരുന്നു തിയേറ്ററുകളില്‍ നിന്നും നേടിയത്. തുടര്‍ന്ന് ചിത്രം തമിഴിലും കന്നഡയിലും റീമേക്ക് ചെയ്യന്നതിന്റെ വാര്‍ത്തകളും പുറത്തുവന്നിരുന്നു. ഇപ്പോഴിതാ ഹെലന്‍ ബോളിവുഡിലേക്ക് റീമേക്ക് ചെയ്യുന്നു എന്നാണ് പുതിയ വാര്‍ത്തകള്‍.

    ചിത്രത്തിന്റെ ഹിന്ദി റീമേക്ക് അവകാശം പിങ്ക് വില്ല വാങ്ങിയതായാണ് വാര്‍ത്തകള്‍ വരുന്നത്. ചിത്രത്തില്‍ അന്ന ബെന്‍ അവതരിപ്പിച്ച ഹെലന്‍ എന്ന കേന്ദ്രകഥാപാത്രത്തെ ജാന്‍വിയായിരിക്കും അവതരിപ്പിക്കുക എന്നും വാര്‍ത്തകളില്‍ പറയുന്നു. ബോണി കപൂറും സീ സ്റ്റുഡിയോസും ചേര്‍ന്നാണ് ചിത്രം പുറത്തിറക്കുന്നത്. ചിത്രത്തിന്റെ ഷൂട്ടിങ്ങ് അടുത്ത വര്‍ഷം ആദ്യം ആരംഭിക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

    Helen

    ചിത്രത്തിന്റെ തമിഴ് റീമേക്കിന്റെ ചിത്രീകരണം ഈ വര്‍ഷം ഫെബ്രുവരിയില്‍ ആരംഭിച്ചിരുന്നു. കീര്‍ത്തി പാണ്ഡ്യനാണ് തമിഴ് റീമേക്കില്‍ ഹെലന്റെ റോളിലെത്തുന്നത്. കീര്‍ത്തിയുടെ പിതാവ് അരുണ്‍ പാണ്ഡ്യനാണ് ചിത്രത്തില്‍ ലാല്‍ അവതരിപ്പിച്ച കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഇതര്‍ക്ക്താനേ ആസൈപ്പെട്ട ബാലകുമാര എന്ന ചിത്രത്തിന്റെ സംവിധായകനായ ഗോകുല്‍ ആണ് ഹെലന്‍ തമിഴില്‍ സംവിധാനം ചെയ്യുന്നത്. ചിത്രീകരണം ആരംഭിച്ചെങ്കിലും ചിത്രത്തിന് ഇതുവരെയും പേരിട്ടിട്ടില്ല.

    മരണത്തെ മുഖാമുഖം നേരില്‍ കണ്ട നിമിഷത്തില്‍ ജീവന്‍ രക്ഷിക്കാനായി പൊരുതുന്ന ഒരു പെണ്‍കുട്ടിയുടെ കഥ പറഞ്ഞ ചിത്രത്തില്‍ അന്ന ബെന്നിന്റെ പ്രകടനമായിരുന്നു പ്രധാന ആകര്‍ഷണം. ഒപ്പം ഹെലന്റെ അച്ഛന്റെ വേഷത്തിലെത്തിയ ലാലിന്റെ പ്രകടനവും മികച്ചതായിരുന്നു. സ്ഥിരം കോമഡി റോളുകള്‍ ചെയ്യുന്ന അജു വര്‍ഗീസിന്റെ എസ് ഐ രതീഷ് കുമാര്‍ എന്ന നെഗറ്റീവ് കഥാപാത്രവും ഏറെ പ്രേക്ഷകപ്രശംസ നേടിയിരുന്നു.

    ഹെലനുശേഷം പുറത്തിറങ്ങിയ കപ്പേളയിലും മികച്ച പ്രകടനമായിരുന്നു അന്ന ബെന്‍ കാഴ്ചവെച്ചത്. ദേശീയപുരസ്‌ക്കാര ജേതാവായ മുഹമ്മദ് മുസ്തഫയുടെ ആദ്യ സംവിധാന ചിത്രമായിരുന്നു കപ്പേള. നാട്ടിന്‍പുറത്തെ ഒരു പ്രണയകഥയില്‍ തുടങ്ങി പിന്നീട് അപ്രതീക്ഷിതമായ ട്വിസ്റ്റുകളിലൂടെ കഥ പറഞ്ഞ ചിത്രം ഈ വര്‍ഷത്തെ മികച്ച ചിത്രങ്ങളിലൊന്നുകൂടിയാണ്.

    അമേരിക്കയിൽ കാത്തിരുന്നത് ജാസ്മിൻ ഷാ എന്ന ബിഗ് സർപ്രൈസ് ആയിരുന്നു! പ്രണയത്തെ കുറിച്ച് പത്മപ്രിയ

    English summary
    Anna ben starrer Helen to be remade in Hindi Jhanvi Kapoor to lead
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X