Don't Miss!
- Sports T20 World Cup 2024: ഇതു അതു തന്നെ, സഞ്ജുവും ലോകകപ്പിന്! കോള്‍ വന്നു? നിര്‍ണായക സൂചന
- News തിരഞ്ഞെടുപ്പ് കമ്മീഷന്റെ സ്വീപ് യൂത്ത് ഐക്കൺ ആണ്; പക്ഷേ മമിത ബൈജുവിന് ഇത്തവണ വോട്ടില്ല
- Finance കീശ ചോരില്ല, ഈ രണ്ട് ഓഹരികൾ വാങ്ങാമെന്ന് ബ്രോക്കറേജ്, നേട്ടം എത്രയാണെന്ന് നോക്കാം
- Automobiles ലോകം ഇനി ബജാജിനെ ഉറ്റുനോക്കും! ഇതുപോലൊരു ടൂവീലര്‍ ഇതുവരെ ആരും പുറത്തിറക്കിയിട്ടില്ല
- Lifestyle ദാമ്പത്യത്തിലെ ഈ അഞ്ച് പ്രശ്നങ്ങളാണ് വിവാഹ മോചനത്തിന് കാരണം
- Technology ഏത് വിലയിലും കിടിലൻ സ്മാർട്ട്ഫോൺ റെഡി! 11 വിലകളിൽ ഫോണുമായി ഐക്യൂ Z9 സീരീസ് ലോഞ്ച് ചെയ്തു
- Travel മഞ്ഞുപെയ്യും മുന്നേ കാശ്മീരിലേക്ക് ട്രെയിൻ യാത്ര, 12 ദിവസ പാക്കേജ്, ഇതാണ് പറ്റിയ സമയം
പ്രണയ ജോഡികളായി അനൂപും മിയയും! എന്റെ മെഴുതിരി അത്താഴങ്ങളിലെ ആദ്യ വീഡിയോ ഗാനം പുറത്ത്! കാണൂ
അനൂപ് മേനോന് നായകനാവുന്ന പുതിയ ചിത്രമാണ് എന്റെ മെഴുതിരി അത്താഴങ്ങള്‍. നവാഗതനായ സൂരജ് ടോമാണ് ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ഒരു റൊമാന്റിക്ക് ത്രില്ലറായാണ് സൂരജ് ഈ ചിത്രം അണിയിച്ചൊരുക്കിയിരിക്കുന്നത്. ഒരിടവേളയ്ക്കു ശേഷം അനൂപ് മേനോന് തിരക്കഥയെഴുതുന്ന ചിത്രം കൂടിയാണ് ഇത്.
മോഹന്‍ലാലിന്റെ പ്രകടനം തന്നെ അത്ഭുതപ്പെടുത്തി! ലാലേട്ടനെ പ്രശംസിച്ച് നീരാളിയുടെ സ്റ്റണ്ട് മാസ്റ്റര്‍
മിയാ ജോര്‍ജ്ജും ഹന്നയുമാണ് ചിത്രത്തില്‍ അനൂപ് മേനോന്റെ നായികയാവുന്നത്. ചിത്രത്തിന്റെതായി പുറത്തിറങ്ങിയ ടീസറിന് മികച്ച സ്വീകാര്യതയായിരുന്നു സമൂഹമാധ്യമങ്ങളില്‍ ലഭിച്ചിരുന്നത്. നടന് ദുല്‍ഖര്‍ സല്‍മാനായിരുന്നു ടീസര്‍ തന്റെ ഫേസ്ബുക്ക് പേജിലൂടെ പങ്കുവെച്ചിരുന്നത്.
മനോഹരമായ ദൃശ്യങ്ങളോടു കൂടിയുളള ഒരു ടീസറായിരുന്നു അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നത്. സംവിധായകരായ ലാല്‍ജോസ്, ശ്യാമപ്രസാദ്,ദിലീഷ് പോത്തന് തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്. എം.ജയചന്ദ്രനാണ് ചിത്രത്തിനു വേണ്ടി സംഗീതമൊരുക്കിയിരിക്കുന്നത്. ഒരു ത്രികോണ പ്രണയ കഥ പറയുന്ന ചിത്രത്തില്‍ പാചകക്കാരനായി അനൂപ് മേനോന് എത്തുമ്പോള്‍ മെഴുകുതിരി ഉണ്ടാക്കുന്ന പെണ്‍കുട്ടിയായാണ് മിയ എത്തുന്നത്.
റിലീസിങ്ങിന് ഒരുങ്ങുന്നതിനിടെ ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം സമൂഹമാധ്യമങ്ങളില്‍ പുറത്തിറങ്ങി. അനൂപ് മേനോന് തന്നെയാണ് പാട്ടിന്റെ വീഡിയോ സിനിമാ പ്രേമികള്‍ക്കായി പങ്കുവെച്ചിരിക്കുന്നത്. എം.ജയചന്ദ്രന്റ സംഗീതത്തില്‍ വിജയ് യേശുദാസ് പാടിയ നീല നീല മിഴികളോ എന്ന ഗാനത്തിന്റെ വീഡിയോ ആണ് പുറത്തിറങ്ങിയിരിക്കുന്നത്. ഗാനരംഗത്തില്‍ അനൂപ് മേനോനും മിയയും തന്നെയാണ് തിളങ്ങിയിരിക്കുന്നത്. ഊട്ടിയിലാണ് എന്റെ മെഴുതിരി അത്താഴങ്ങള്‍ പൂര്‍ണമായും ചിത്രീകരിച്ചിരിക്കുന്നത്
ജയലളിതയുടെ ജീവചരിത്ര സിനിമയില്‍ അഭിനയിക്കുമോ? ചോദ്യത്തിന് കീര്‍ത്തി നല്കിയ മറുപടി ഇങ്ങനെ!
അഡാറ് ടീസറില്‍ വീണ്ടും തിളങ്ങി പ്രിയയും റോഷനും! വീഡിയോ വൈറല്‍! കാണൂ
-
'ആർട്സ് ക്ലബ്ബ് ഉദ്ഘാടനത്തിന് ക്ഷണിക്കാൻ പോയപ്പോൾ കിട്ടിയ വേഷമാണ്, ആദ്യ സീൻ വിജയ്ക്കൊപ്പമായിരുന്നു'; പൂർണിമ
-
ഗബ്രിയെ തേക്കുന്ന ദിവസം; ജാസ്മിന് ചതിച്ചത് ഒരേസമയം രണ്ട് പേരെ; നിലനില്‍പ്പിന് വേണ്ടി എന്തും ചെയ്യും!
-
'ഇപ്പോൾ തീപ്പൊരിയല്ല കാട്ടുതീയാണ്, അന്ന് കിട്ടിയ എനർജി ലൈഫിന്റെ അവസാനം വരെയുണ്ടാകും'; സിജോ തിരിച്ചുവന്നു