For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  രണ്ടാം ഭാഗത്തില്‍ പ്രശ്‌നക്കാരി എസ്തറോ? അന്‍സിബ മറുപടി പറയുന്നു

  |

  ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ് ദൃശ്യം 2. ആദ്യ ഭാഗം പുറത്തിറങ്ങി ഏഴ് വര്‍ഷങ്ങള്‍ക്ക് ശേഷം ജോര്‍ജുകുട്ടിയും കുടുംബവും വീണ്ടും വരുമ്പോള്‍ എന്തായിരിക്കാം മോഹന്‍ലാലും ജീത്തു ജോസഫും കരുതിവച്ചിരിക്കുന്നത് എന്നറിയാനുള്ള ആകാംഷയിലാണ് പ്രേക്ഷകര്‍. ട്വിസ്റ്റുകള്‍ കൊണ്ട് ഞെട്ടിച്ച ആദ്യ ഭാഗത്തിനെ വെല്ലുന്ന ട്വിസ്റ്റുകള്‍ രണ്ടാം ഭാഗത്തിലുമുണ്ടാകുമോ എന്നാണ് പ്രേക്ഷകരുടെ ആകാംഷ.

  ഹോട്ട് ലുക്കില്‍ ജിനല്‍ ജോഷ് ബാത്ത് ടബ്ബ് ഫോട്ടോഷൂട്ട്

  ദൃശ്യം 2 വരുന്നുവെന്ന വാര്‍ത്ത പുറത്ത് വന്നത് മുതല്‍ തന്നെ ചിത്രത്തിന്റെ കഥ പ്രേക്ഷകര്‍ ഊഹിക്കാന്‍ തുടങ്ങിയിരുന്നു. എന്തായിരിക്കും ഇത്തവണ സംഭവിച്ചതെന്ന് പലരും പലതരത്തില്‍ വ്യാഖ്യാനിച്ചിരുന്നു. മൃതദേഹം പ്രളയത്തില്‍ പുറത്ത് വന്നത് മുതല്‍ പുതിയ വില്ലന്റെ വരവടക്കം പല തരത്തിലുള്ള കഥകളും സോഷ്യല്‍ മീഡിയില്‍ പ്രചരിച്ചിരുന്നു. ആദ്യ ഭാഗത്തില്‍ മൂത്തമകളുമായി ബന്ധപ്പെട്ടാണ് കഥ പോയതെങ്കില്‍ രണ്ടാം ഭാഗത്തില്‍ ഇളയമകളായിരിക്കാം പ്രശ്‌നക്കാരിയെന്നും സോഷ്യല്‍ മീഡിയ പറഞ്ഞിരുന്നു.

  ഇപ്പോഴിതാ അത്തരം ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുകയാണ് ചിത്രത്തിലെ പ്രധാന താരങ്ങളിലൊരാളായ അന്‍സിബ ഹസന്‍. മോഹന്‍ലാലിന്റേയും മീനയുടേയും മൂത്തമകളായാണ് അന്‍സിബ എത്തുന്നത്. ആദ്യഭാഗത്തില്‍ അന്‍സിബയുടെ കഥാപാത്രത്തിന്റെ ജീവിതത്തില്‍ സംഭവിക്കുന്ന കാര്യങ്ങളിലൂടെയായിരുന്നു സിനിമ കടന്നു പോയത്. മകളെ രക്ഷപ്പെടുത്താനായി റാണിയും ജോര്‍ജുകുട്ടിയും നടത്തുന്ന ശ്രമങ്ങളായിരുന്നു ദൃശ്യം 1 പറഞ്ഞത്.

  രണ്ടാം ഭാഗത്തിലേക്ക് വരുമ്പോള്‍ പ്രശ്‌നത്തില്‍ ചെന്നു ചാടുന്നത് ഇളയമകള്‍ അനുവാണോ എന്നായിരുന്നു സോഷ്യല്‍ മീഡിയയുടെ ചോദ്യം. അനു പ്രശ്‌നത്തില്‍ ചെന്നു ചാടുന്നതും തുടര്‍ന്ന് ആരോ കൊല്ലപ്പെടുകയും ചെയ്യുന്നു. ഇതോടെ ആദ്യ ഭാഗത്തിലേത് പോലെ വീണ്ടും കുറ്റകൃത്യം മറച്ചുവെക്കാനായി ജോര്‍ജുകുട്ടി ശ്രമിക്കുന്നതാണോ പുതിയ കഥയെന്നായിരുന്നു സോഷ്യല്‍ മീഡിയയുടെ ചോദ്യം. ഇപ്പോഴിതാ ഈ ചോദ്യത്തിന് മറുപടി നല്‍കുകയാണ് അന്‍സിബ.

  ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് അന്‍സിബ മനസ് തുറന്നത്. ''ഞങ്ങള്‍ മൊബൈല്‍ വാങ്ങിക്കാന്‍ പോകുന്ന സീനില്‍ നിന്നുമുള്ള ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. പിന്നാലെ ട്രോളുകളും സജീവമായി. ആദ്യത്തെ മോള്‍ടെ കഴിഞ്ഞു, ഇനിയിതാ രണ്ടാമത്തെവള്‍ക്ക് മൊബൈല്‍ ഫോണ്‍ വാങ്ങിച്ചു കൊടുക്കാന്‍ പോവുകയാണ്. എന്തോ പ്രശ്‌നമുണ്ട്, ആരെയോ കൊന്ന് കുഴിച്ച് മൂടിയിട്ടുണ്ടെന്നൊക്കെ'' അന്‍സിബ പറഞ്ഞു.

  അന്ന് രാത്രി തങ്ങള്‍ ചാറ്റ് ചെയ്തതിനെ കുറിച്ചും അന്‍സിബ മനസ് തുറന്നു. നമ്മള്‍ എന്ത് ചെയ്താലും ആരേയൊ കൊന്ന് കുഴിച്ച് മൂടിയെന്നാണല്ലോ പറയുന്നത് എന്നായിരുന്നു ചര്‍ച്ചയെന്ന് അന്‍സിബ പറയുന്നു. അതേസമയം ജോര്‍ജുകുട്ടി ഒരു സീരിയല്‍ കുറ്റവാളി അല്ലെന്നും ക്രിമിനലൊന്നുമല്ലെന്നും അന്‍സിബ പറയുന്നു. മകളൊരു ക്രൈം ചെയ്തു. അതില്‍ നിന്നും അവളെ രക്ഷപ്പെടുത്താനായാണ് അയാള്‍ അങ്ങനൊക്കെ ചെയ്തതെന്നും അന്‍സിബ പറഞ്ഞു.

  അതേസമയം ദൃശ്യം 2 ഒരു ഫാമിലി ഡ്രാമയാണെന്നും അന്‍സിബ വ്യക്തമാക്കി. അന്നത്തെ സംഭവത്തിന് ശേഷം അവരുടെ ജീവിതം എങ്ങനെയാണെന്നാണ് ചിത്രം പറയുന്നത്. അന്നൊരു ക്രൈം ചെയ്തതിന്റെ ട്രോമ അവരുടെ ജീവിതത്തിലുണ്ട്. ഇങ്ങനൊരു പശ്ചാത്തലത്തില്‍ ആ സമയത്തുള്ളതിനെ കുറിച്ച് മാത്രമേ നമ്മള്‍ നോക്കാറുള്ളൂവെന്നും എന്നാല്‍ അതിന് ശേഷമുള്ള അവരുടെ ജീവിതം അതിലും ബുദ്ധിമുട്ടേറിയതാണെന്നും അന്‍സിബ പറഞ്ഞു.

  Drishyam 2 Exclusive Interview | Mohanlal | Jeethu Joseph | FilmiBeat Malayalam

  കാരണം പകുതിപ്പേര്‍ അവരെ വിശ്വസിക്കുമ്പോള്‍ പകുതിപേര്‍ വിശ്വസിക്കാത്തവരാണ്. പലരും പലതും പറഞ്ഞു നടക്കുന്നുണ്ട്. എന്നാല്‍ ഇതിനൊക്കെയിടയിലും അവര്‍ സന്തോഷത്തോടെ ജീവിക്കാന്‍ ശ്രമിക്കുകയാണ്. അങ്ങനെയുള്ള അവരുടെ കഥയാണ് ദൃശ്യം 2 പറയുന്നതെന്നും അന്‍സിബ കൂട്ടിച്ചേര്‍ത്തു. തന്റെ ജീവിതത്തിലുണ്ടായ സംഭവങ്ങള്‍ മൂലം ഇപ്പോഴും ട്രോമയിലൂടെ കടന്നു പോകുന്നതാണ് തന്റെ കഥാപാത്രം അഞ്ജുവെന്നും അന്‍സിബ പറയുന്നു.

  Read more about: ansiba mohanlal esther anil
  English summary
  Ansiba Opens Up About Drishyam 2 And How Georgekutty And Family Still Lives In Fear, Read More In Malayalam Here.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X