twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    സത്യം ഇതാണ്... വെളിപാടിന്റെ പുസ്തകത്തിന്റെ കളക്ഷന്‍ വെളിപ്പെടുത്തി നിര്‍മാതാവ്...

    By Karthi
    |

    ഓണച്ചിത്രങ്ങളില്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ ചിത്രം ഏതെന്ന തര്‍ക്കം സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. പല മാധ്യമങ്ങളിലൂടെ ഓണത്തിന് എത്തിയ നാല് ചിത്രങ്ങളുടേയും നാല് ദിവസത്തെ കളക്ഷന്‍ പുറത്ത് വന്നു കഴിഞ്ഞു. എന്നാല്‍ പുള്ളിക്കാരന്‍ സ്റ്റാറാ എന്ന മമ്മൂട്ടി ചിത്രത്തെ താഴ്ത്തിക്കെട്ടുന്നവയാണ് ഈ കണക്കുകള്‍ എന്ന് ചിത്രത്തിന്റെ ഡിസ്ട്രിബ്യൂട്ടര്‍ വ്യക്തമാക്കി. എന്നാല്‍ ചിത്രത്തിന്റെ യഥാര്‍ത്ഥ കളക്ഷന്‍ ആരും ഔദ്യോഗികമായി പുറത്ത് വിട്ടിട്ടില്ല. എന്നാല്‍ വെളിപാടിന്റെ പുസ്തകം എന്ന മോഹന്‍ലാല്‍ ചിത്രത്തിന്റെ ആറ് ദിവസത്തെ ബോക്‌സ് ഓഫീസ് കളക്ഷന്‍ പുറത്ത് വിട്ടിരിക്കുകയാണ് നിര്‍മാതാവ് ആന്റണി പെരുമ്പാവൂര്‍.

    ബോക്‌സ് ഓഫീസില്‍ 'ഞണ്ട്' ഇറുക്കി... ഓണക്കപ്പ് ഞണ്ടുകളുടെ നാട്ടിലേക്കോ? 'അച്ചായന്‍' കലക്കി!ബോക്‌സ് ഓഫീസില്‍ 'ഞണ്ട്' ഇറുക്കി... ഓണക്കപ്പ് ഞണ്ടുകളുടെ നാട്ടിലേക്കോ? 'അച്ചായന്‍' കലക്കി!

    ആരാധകരുടെ കടലാസ് പണികള്‍ ഏറ്റോ? 'തള്ളി' കയറ്റത്തിലും 'പുള്ളിക്കാരന്‍' പിന്നോട്ടടിക്കുന്നു... ആരാധകരുടെ കടലാസ് പണികള്‍ ഏറ്റോ? 'തള്ളി' കയറ്റത്തിലും 'പുള്ളിക്കാരന്‍' പിന്നോട്ടടിക്കുന്നു...

    Velipadinte pusthakam

    ആറ് ദിവസം കൊണ്ട് 11.48 കോടി ചിത്രം കളക്ട് ചെയ്തതായി ആന്റണി പെരുമ്പാവൂര്‍ വ്യക്തമാക്കി. സമ്മിശ്ര പ്രതികരണമാണ് ചിത്രത്തിന് തിയറ്ററുകളില്‍ നിന്ന് ലഭിച്ചതെങ്കിലും ബോക്‌സ് ഓഫീസില്‍ അത് പ്രതിഫലിച്ചില്ലെന്ന് അദ്ദേഹം പറഞ്ഞു. 200ല്‍ ഏറെ തിയറ്ററുകളിലായി ഓഗസ്റ്റ് 31നാണ് ചിത്രം റിലീസ് ചെയ്തത്. മോഹന്‍ലാല്‍-ലാല്‍ ജോസ് കൂട്ടുകെട്ടില്‍ ഇറങ്ങിയ ആദ്യ ചിത്രമായ വെളിപാടിന്റെ പുസ്തകത്തിന് തിരക്കഥ ഒരുക്കിയത് ബെന്നി പി നായരമ്പലമാണ്. നിവിന്‍ പോളി ചിത്രം ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള, പൃഥ്വിരാജ് ചിത്രം ആദം ജോണ്‍ എന്നിവയാണ് മറ്റ് ഓണച്ചിത്രങ്ങള്‍.

    English summary
    Antony Perumabavoor revealing Velipadinte Pusthakam six days collection. It collects 11.48 crore from all centers.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X