For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

അബുദാബിയിലെ ഷോയ്ക്കിടയിലും അനു സിത്താരയ്ക്ക് ടെന്‍ഷന്‍? കാരണം എന്തായിരുന്നുവെന്ന് അറിയുമോ? കാണൂ!

|

ശാലീന സൗന്ദര്യവുമായി സിനിമയിലേക്കെത്തുന്നവരോട് സിനിമാപ്രേമികള്‍ക്ക് പ്രത്യേക ഇഷ്ടമാണ്. ചുരുങ്ങിയ കാലം കൊണ്ടുതന്നെ മലയാളി മനസ്സില്‍ ഇടംനേടിയ പ്രിയനായികയാണ് അനു സിത്താര. വിടര്‍ന്ന കണ്ണുകളും നിറപുഞ്ചിരിയുമായെത്തിയ നായികയ്ക്ക് മികച്ച സ്വീകാര്യതയായിരുന്നു തുടക്കത്തില്‍ തന്നെ ലഭിച്ചത്. എന്നെന്നും ഓര്‍ത്തിരിക്കുന്ന തരത്തില്‍ നിരവധി നല്ല സിനിമകള്‍ സമ്മാനിച്ചാണ് ഈ നായിക മുന്നേറുന്നത്. മുന്‍നിര താരങ്ങള്‍ക്കും അണിയറപ്രവര്‍ത്തകര്‍ക്കുമൊപ്പം പ്രവര്‍ത്തിക്കാനുള്ള അവസരവും അനുവിന് ലഭിച്ചിരുന്നു.

താരപുത്രി അമ്മയാവാനുള്ള തയ്യാറെടുപ്പിലാണ്! മോണിക്കയുടെ ബേബി ഷവര്‍ ചിത്രങ്ങള്‍ വൈറലാവുന്നു

പ്ലസ് ടു പഠനത്തിനിടയിലെ പ്രണയവും ഡിഗ്രി പൂര്‍ത്തിയാക്കിയപ്പോഴുള്ള വിവാഹത്തെക്കുറിച്ച് എല്ലാവര്‍ക്കും അറിയാവുന്നതാണ്. വിഷ്ണുവുമായുള്ള പ്രണയത്തെക്കുറിച്ചും താരം തുറന്നുപറഞ്ഞിരുന്നു. അഭിനയം മാത്രമല്ല നല്ലൊരു നര്‍ത്തകിയാണ് താനെന്നും അനു സിത്താര തെളിയിച്ചിരുന്നു. സ്റ്റേജ് പരിപാടികളില്‍ തകര്‍പ്പന്‍ പ്രകടനവുമായെത്തി ഈ താരം സദസ്സിനെ കൈയ്യിലെടുക്കാറുണ്ട്. നവകേരള നിര്‍മ്മാണത്തിനായി ധനശേഖരണം നടത്തുകയെന്ന ലക്ഷ്യവുമായാണ് താരസംഘടനയായ എഎംഎംഎ അബുദാബിയില്‍ സ്റ്റേജ് ഷോ നടത്തിയത്.

താരങ്ങള്‍ ഒരുമിച്ചെത്തിയ പരിപാടിയുടെ ചിത്രങ്ങളും വീഡിയോയുമൊക്കെ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു. മലയാള സിനിമയിലെ നര്‍ത്തകിമാരെല്ലാം പരിപാടിക്കായി അണിനിരന്നിരുന്നു. റിഹേഴ്‌സലിനിടയിലെ ചിത്രങ്ങളും സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു. അബുദാബിയില്‍ ആടിപ്പാടാന്‍ തയ്യാറെടുക്കുന്നതിനിടയിലും താരത്തിന്റെ മനസ്സ് സഹോദരിക്കൊപ്പമായിരുന്നു.

മനസ്സ് നാട്ടില്‍

മനസ്സ് നാട്ടില്‍

മലയാള സിനിമ ഒന്നടങ്കം കേരളത്തിനായി അണിനിരന്നിരുന്നു. അഭിപ്രായ വ്യത്യാസങ്ങളെല്ലാം മാറ്റിവെച്ച് ഒന്നാണ് നമ്മളുമായി എത്തുകയായിരുന്നു എല്ലാവരും. നേരത്തെ സുനാമി ദുരന്ത ബാധിതരെ സഹായിക്കുന്നതിനായും പ്രത്യേക പരിപാടി നടത്തിയിരുന്നു. അമ്മയുടെ പരിപാടിയുമായി ബന്ധപ്പെട്ട് തുടക്കത്തില്‍ ചില ആശക്കുഴപ്പങ്ങളുണ്ടായിരുന്നുവെങ്കിലും അത് പരിഹരിച്ചാണ് അമ്മ ഷോയുമായെത്തിയത്. സിനിമാതിരക്കുകളെല്ലാം മാറ്റി വെച്ചാണ് താരങ്ങള്‍ റിഹേഴ്‌സല്‍ ക്യാംപിലേക്കെത്തിയത്. അനു സിത്താരയും ക്യാംപില്‍ സജീവമായിരുന്നു. ഭര്‍ത്താവിനും സഹപ്രവര്‍ത്തകര്‍ക്കുമൊപ്പം ദുബായിലെത്തിയപ്പോഴും താരത്തിന്റെ മനസ്സ് നാട്ടിലായിരുന്നു.

അനിയത്തിയുടെ പ്രകടനം

അനിയത്തിയുടെ പ്രകടനം

ആലപ്പുഴയില്‍ നടക്കുന്ന കലോത്സവത്തില്‍ പങ്കെടുക്കുന്ന അനിയത്തി അനു സോനാരയുടെ പ്രകടനത്തെക്കുറിച്ച് അറിയാനായിരുന്നു ചേച്ചിക്ക് ആകാംക്ഷ. കല്‍പ്പറ്റ എന്‍എസ്എസ് ഹയര്‍ സെക്കന്ററി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയാണ് അനു സോനാര. കഥകളിയിലും മാപ്പിളപ്പാട്ടിലുമായാണ് താരം ഇത്തവണ മാറ്റുരച്ചത്. മത്സരത്തെക്കുറിച്ചും കൂടെ നില്‍ക്കാന്‍ കഴിയാത്ത്തിനെക്കുറിച്ചുമുള്ള ആശങ്കയിലായിരുന്നു താരം. നിരവധി തവണയാണ് അച്ഛനേയും അമ്മയേയും താരം വിളിച്ചത്.

റിസല്‍ട്ട് വന്നപ്പോള്‍

റിസല്‍ട്ട് വന്നപ്പോള്‍

കലോത്സവ വേദിയില്‍ നിന്നും സിനിമയിലേക്കെത്തി മലയാളത്തിന്റെ അഭിമാനമായി മാറിയവര്‍ നിരവധിയാണ്. അനു സിത്താരയും കലോത്സവ വേദികളില്‍ സജീവമായിരുന്നു. കാലിക്കറ്റ് സര്‍വകലാശാല കലാതിലകമായിരുന്നു. ചേച്ചിക്ക് പിന്നാലെയെത്തിയ അനിയത്തിയും മോശമാക്കിയിരുന്നില്ല.എ ഗ്രേഡാണ് അനു സോനാരയ്ക്ക് ലഭിച്ചത്. റിസല്‍ട്ടിനെക്കുറിച്ച് അറിഞ്ഞപ്പോഴാണ് ചേച്ചിക്ക് ആശ്വാസമായത്.

സിനിമയിലേക്കെത്തുമോ?

സിനിമയിലേക്കെത്തുമോ?

ചേച്ചിക്ക് പിന്നാലെ തന്നെ വെള്ളിത്തിരയിലേക്കെത്താനുള്ള തയ്യാറെടുപ്പിലാണ് അനു സോനാര. ഇതിനോടകം തന്നെ അഞ്ജലി എന്ന ഹ്രസ്വചിത്രത്തില്‍ വേഷമിട്ടിട്ടുണ്ട്. സിനിമാമോഹം മനസ്സിലുള്ള അനു സോനാര പഠനം കഴിഞ്ഞതിന് ശേഷം അരങ്ങേറാനുള്ള തയ്യാറെടുപ്പിലാണ്. പഠനം പൂര്‍ത്തിയാക്കിയിട്ട് വേണം ചേച്ചിയെ പോലെ സിനിമയില്‍ സജീവാമാവാനെന്ന് അനു സോനാര പറയുന്നു. തന്റെ മത്സരഫലം അറിഞ്ഞപ്പോഴാണ് ചേച്ചിക്ക് ശ്വാസം നേരെ വീണതെന്നും അനിയത്തി പറയുന്നു.

നിലപാടുകളുമായി മുന്നോട്ട്

നിലപാടുകളുമായി മുന്നോട്ട്

സിനിമയിലായാലും ജീവിതത്തിലായാലും സ്വന്തം നിലപാട് കൃത്യമായി വ്യക്തമാക്കിയാണ് അനു സിത്താര മുന്നേറുന്നത്. മീ ടൂ പോലെയുള്ള വെലിപ്പെടുത്തലുകള്‍ നടക്കുമ്പോള്‍ അത്തരത്തിലൊരു മോശം സമീപനവും ഉണ്ടായിട്ടില്ലെന്നും താരം നേരത്തെ വ്യക്തമാക്കിയിരുന്നു. സിനിമയില്‍ സജീവമായപ്പോഴും നാട്ടിലെത്തിയാല്‍ തനി നാടനാണെന്നും ഷൂട്ടിന്റെ ഇടവേളയില്‍ നാട്ടിലേക്ക് ഓടിയെത്താനായി കൊതിക്കാറുണ്ടെന്നും താരം പറഞ്ഞിരുന്നു.

English summary
Anu Sithara's sister entering into cinema
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Filmibeat sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Filmibeat website. However, you can change your cookie settings at any time. Learn more