For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  തോറ്റുപോയവരെ നോക്കാതെ ഒന്ന് പോയി ശ്രമിച്ചുനോക്കടാ, അച്ഛനെ കുറിച്ച് സംവിധായകന്‌റെ വൈകാരികത നിറഞ്ഞ കുറിപ്പ്‌

  |

  ആകാംക്ഷകള്‍ക്കും കാത്തിരിപ്പിനുമൊടുവില്‍ സണ്ണി വെയ്‌ന്‌റെ അനുഗ്രഹീതന്‍ ആന്റണി തിയ്യേറ്റുകളില്‍ എത്തിയിരിക്കുകയാണ്. നവാഗതനായ പ്രിന്‍സ് ജോയി സംവിധാനം ചെയ്ത സിനിമയില്‍ 96 താരം ഗൗരി കിഷനാണ് നായിക. കോവിഡ് വ്യാപനം മൂലം റിലീസ് മുടങ്ങിക്കിടന്ന ചിത്രമായിരുന്നു അനുഗ്രഹീതന്‍ ആന്റണി. സിനിമയുടെതായി നേരത്തെ പുറത്തിറങ്ങിയ പാട്ടുകളും ടീസറും ട്രെയിലറുമെല്ലാം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. നൂറിലധികം തിയ്യേറ്ററുകളിലാണ് ചിത്രം ഇന്ന് റിലീസ് ചെയ്തിരിക്കുന്നത്.

  ഗ്ലാമര്‍ ചിത്രങ്ങളുമായി ശ്രദ്ധാ ദാസ്, ലേറ്റസ്റ്റ് ഫോട്ടോസ് കാണാം

  അതേസമയം അനുഗ്രഹീതന്‍ ആന്റണിയുടെ റിലീസ് ദിനം സംവിധായകന്‍ പ്രിന്‍സ് ജോയിയുടെതായി വന്ന വൈകാരികത നിറഞ്ഞ കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ആദ്യ സിനിമ തിയ്യേറ്ററുകളില്‍ എത്തുമ്പോള്‍ അച്ഛന്‍ ഒപ്പമില്ലാത്തതിനെ കുറിച്ച് പറഞ്ഞാണ് സംവിധായകന്‌റെ എഴുത്ത് വന്നത്.

  പ്രിന്‍സിന്റെ വാക്കുകളിലേക്ക് : എന്ന് തുടങ്ങിയെന്ന് കൃത്യമായി ഓര്‍മയില്ലാത്ത ഒരു വട്ടിന്റെ പിറകെ യാത്രതിരിച്ചിട്ട് എട്ടു വര്‍ഷങ്ങള്‍ക്ക് മുകളിലായി. ചുറ്റുമുള്ളര്‍ പലപ്പോഴും ചോദിച്ചിട്ടുണ്ട്, 'ലക്ഷ്യമില്ലാത്ത ഈ കപ്പല്‍ എങ്ങോട്ടണെന്ന്..? ആരെയും പറഞ്ഞു മനസിലാക്കാന്‍ ഞാന്‍ തുനിഞ്ഞില്ല. വ്യക്തതയുള്ള ഒരുത്തരം എന്റെ പക്കല്‍ ഇല്ലാതിരുന്നത് തന്നെയാണ് പ്രധാന കാരണം. ഇരുപത് വയസ് തികയും മുന്നേ എറണാകുളത്തേക്കുള്ള കെഎസ്ആര്‍ടിസി ബസ് പിടിച്ചതാണ്.

  കുചേലന്റെ പക്കലുണ്ടാരുന്ന അവല്‍ പൊതി പോലെ കയ്യിലുണ്ടാരുന്നത് കൗമാരവും യവ്വനവും കുഴച്ചുണ്ടാക്കിയ രണ്ടു ഹ്രസ്വചിത്രങ്ങള്‍ ആരുന്നു.(എട്ടുകാലി,ഞാന്‍ സിനിമാമോഹി) അവയൊന്നും മഹത്തരമായ വര്‍ക്കുകള്‍ അല്ലെങ്കിലും ചെന്നു കേറി മുട്ടിയ പടിവാതിലുകളിലൊക്കെ അവ മൂലം തുറക്കപ്പെട്ടിട്ടുണ്ട്. 'നീ സിനിമയില്‍ ഒന്നും അസിസ്റ്റ് ചെയ്യണ്ട. പോയി സിനിമ ചെയ്യ്' എന്നു പറഞ്ഞ ആശാന്‍ മിഥുന്‍ ചേട്ടന്‍ ഉള്‍പ്പെടെ. യാത്രകളിലുടനീളം വഴി വെട്ടി തന്നവരും. വഴി വിളക്കായി മാറി നിന്നവരും. വിശന്നപ്പോ പൊതിച്ചോറ് തന്നവരും..തളര്‍ന്നപ്പോ വേഗത പകര്‍ന്നവരുമായ ഒരുപാട് ആളുകള്‍ ജീവിത്തിലുണ്ട്.

  സണ്ണിവെയ്ന്‍ എന്ന മനുഷ്യന്‍ കൂടെ ഇല്ലായിരുന്നെങ്കില്‍ ഇതൊന്നും ഞങ്ങള്‍ക്ക് സാധ്യമാകുമായിരുന്നില്ല. അഞ്ചു വര്‍ഷം മുന്‍പ് നിങ്ങള്‍ ഞങ്ങള്‍ക്ക് തന്നൊരു വാക്കിന്.. സമയത്തിന്.. ഇന്നെന്റെ ജീവിതത്തോളം മൂല്യമുണ്ട്. പകുത്തു നല്‍കാന്‍ സ്‌നേഹവും കടപ്പാടും ഞാന്‍ ബാക്കി വെക്കുന്നു. നിലത്തു വീണുടഞ്ഞുപോയ ഒരു മണ്‍കുടത്തെ വിളക്കിയെടുത്തു വീണ്ടും ചേര്‍ത്ത് വച്ച പ്രൊഡ്യൂസര്‍ ഷിജിത്തേട്ടന്‍.. ഈ സിനിമ വെള്ളി വെളിച്ചം കാണുന്നുണ്ടെങ്കില്‍ അത് നിങ്ങള്‍ ഉള്ളത് കൊണ്ട് മാത്രമാണെന്ന് ഞാന്‍ വിശ്വസിക്കുന്നു ! നന്ദി.

  എന്നെയും എന്റെ സ്വപ്നങ്ങളെയും സംരക്ഷിച്ചതിന്. എന്റെ സ്വപ്നങ്ങളെ ഞാന്‍ പരിരക്ഷിക്കുന്നതിനിടയില്‍ എനിക്ക് കൈമോശം വന്ന ബന്ധങ്ങള്‍. നഷ്ടമായ സുഹൃത്തുക്കള്‍. എല്ലാവരോടും ഹൃദയത്തില്‍ തൊട്ട് മാപ്പ്. എന്റെ കാടടച്ചുള്ള വെടിയൊച്ചകളെ യുദ്ധ കാഹളമായി കണ്ടു പീരങ്കികളായി പറന്നു പണിയെടുത്ത സഹസംവിധായകരായ സുഹൃത്തുക്കള്‍. നിങ്ങളുടെയൊക്കെ മെച്ചത്തിലാണ് ഞാനെന്റെ ആത്മവിശ്വാസം വളര്‍ത്തിയെടുത്തത്. അശ്വിന്‍, ജിഷ്ണു നിങ്ങള്‍ എന്നെയേല്പിച്ചത് ഒരു മൂലകഥ മാത്രമായിരുന്നില്ല.

  ഒരു മാരത്തോണ്‍ ഓട്ടത്തിന്റെ ദീപശിഖ കൂടിയാണ്! ഒരുപാട് സ്‌നേഹം! നിങ്ങളെ ഒരു നേട്ടമായി കാണാനാണ് എനിക്കിഷ്ടം നവീന്‍ ചേട്ടാ. അതൊരു ലൈഫ് ടൈം സെറ്റില്‍മെന്റ് ആണ്. ഡിഗ്രി കഴിഞ്ഞു പോസ്റ്റ് ഗ്രാഡ്ജുവേഷന്‍ വേണോ സിനിമ വേണോ എന്ന് ചിന്തിച്ചിരുന്ന സമയത്ത് തന്റെ മുഷിഞ്ഞ പോക്കറ്റില്‍ നിന്ന് 2000 രൂപയെടുത്തു എനിക്ക് നേരെ നീട്ടിയശേഷം 'തോറ്റുപോയവരെ നോക്കാതെ ഒന്ന് പോയി ശ്രമിച്ചു നോക്കടാ' യെന്ന് പറഞ്ഞ എന്റെ അഹങ്കാരം.. എന്റെ അപ്പ ഇന്നെന്റെ കൂടെയില്ല.

  മതപഠനത്തിന് വിടാതെ ശക്തിമാന്‍ കാട്ടിതന്നു. സിനിമ പഠിക്കാന്‍ വണ്ടികാശ് തന്നുവിട്ടു. പാകിയ വിത്ത് പാഴല്ലന്ന് ലോകത്തോട് ഉച്ചത്തില്‍ പറഞ്ഞു. തന്നോളം ആയപ്പോ താനെന്ന് വിളിച്ചു. പകരമൊന്നും വാങ്ങാതെ, ചോദിക്കാതെ. പറയാതെ പൊയ്ക്കളഞ്ഞു. എന്റെ സിനിമ കാണാതെയാണ് അപ്പേ നിങ്ങള് പോയത്. നാളെ നമ്മടെ പടം റിലീസാണ്..അത് കാണാന്‍ ഒരുപാട് കൊതിച്ചതാണെന്നറിയാം. തീയറ്ററില്‍ എന്റരികില്‍ ഒരു സീറ്റ് ഞാന്‍ ഒഴിച്ചിടും ഒപ്പം ഉണ്ടാവണംഇന്ന് മുതല്‍...

  Read more about: sunny wayne
  English summary
  anugraheethan antony movie director prince joy's heartfelt note about his father
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X