twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ചായില്യത്തില്‍ ഗൗരിയായി അനുമോള്‍

    By Lakshmi
    |

    വടക്കന്‍ കേരളത്തിലെ ദേവക്കൂത്ത് തെയ്യത്തിന്റെ പശ്ചാത്തലത്തില്‍ സ്ത്രീജീവിതത്തെക്കുറിച്ചുള്ള കഥ പറയുന്ന ചിത്രമാണ് ചായില്യം. മനോജ് കാനയുടെ ആദ്യ ചിത്രമായ ചായില്യം ജനുവരി 31ന് കേരളത്തില്‍ റിലീസ് ചെയ്യും. പതിനഞ്ച് കേന്ദ്രങ്ങളിലാണ് ആദ്യ റിലീസ്.

    അനുമോളാണ് ചിത്രത്തില്‍ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. കരിയറില്‍ തനിക്ക് കിട്ടാവുന്ന ഏറ്റവും മികച്ച കഥാപാത്രങ്ങളിലൊന്നായിരിക്കും ചായില്യത്തിലേതെന്നാണ് അനുമോള്‍ പറയുന്നത്. ഗൗരിയെന്നാണ് ചിത്രത്തില്‍ അനുമോളുടെ കഥാപാത്രത്തിന്റെ പേര്. ദൈവമാകാന്‍ നിര്‍ബ്ബന്ധിതയാക്കപ്പെടുന്ന സ്ത്രീയാണ്ഗൗരി. സാമൂഹികപ്രാധാന്യമുള്ള വിഷയം കൈകാര്യം ചെയ്യുന്ന ചിത്രം ഗൗരി തനിയ്ക്ക് ചുറ്റുമുള്ള സാമൂഹികാവസ്ഥയോട് പൊരുതിനില്‍ക്കുന്നതെങ്ങനെയാണെന്നുകൂടി ദൃശ്യവല്‍ക്കരിക്കുന്നു.

    Chayilyam

    2012ല്‍ മികച്ച കഥയ്ക്കുള്ള സംസ്ഥാന പുരസ്‌കാരവും രാജ്യാന്തര ചലച്ചിത്രമേളയില്‍ നവാഗത സംവിധായകനുള്ള പുരസ്‌കാരവും നേടിയ ചിത്രമാണിത്. ജനകീയ നാടകപ്രസ്താനത്തില്‍ നിന്ന് സിനിമയിലേയ്‌ക്കെത്തുന്നയാളാണ് മനോജ് കാന.

    കോഴിക്കോട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന നേര് എന്ന സാംസ്‌കാരിക വേദി കേരളത്തിലെമ്പാടും നാടകം അവതരിപ്പിച്ച് സമാഹരിച്ച പണംകൊണ്ടാണ് ചിത്രം നിര്‍മ്മിച്ചത്. ഇതേ സാംസ്‌കാരിക വേദിതന്നെയാണ് ചിത്രം വിതരണം ചെയ്യുന്നതും.

    English summary
    Actress Anumol is on an experiment mode. the actress will now see as a Theyyam artist in the forthcoming flick Chaayilyam.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X