twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    തന്റെ പിറന്നാള്‍ ദിനത്തില്‍ വ്യത്യസ്തമായൊരു പ്രഖ്യാപനവുമായി അനുഷ്‌ക! കൈയടിച്ച് ആരാധകര്‍!

    By Midhun
    |

    ബോളിവുഡ് സിനിമാ പ്രേമികള്‍ ഏറെ ഇഷ്ടപ്പെടുന്ന താരമാണ് അനുഷ്‌കാ ശര്‍മ്മ. ഷാരൂഖ് ഖാന്‍ ചിത്രമായ രബ്ദേ ബനാ ദി ജോഡി എന്ന ചിത്രത്തിലൂടെ സിനിമാ രംഗത്തെത്തിയ അനുഷ്‌ക പിന്നീട് ശ്രദ്ധേയ ചിത്രങ്ങള്‍ ചെയ്ത് ബോളിവുഡ് നായികമാരുടെ ഇടയില്‍ മുന്‍ നിരയിലെത്തിയിരുന്നു. അനുഷ്‌ക സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം അഭിനയിച്ച അധിക ചിത്രങ്ങളും തിയ്യേറ്ററുകളില്‍ സൂപ്പര്‍ഹിറ്റായി മാറിയിരുന്നു. അനുഷ്‌ക ആമിര്‍ ഖാനൊപ്പം അഭിനയിച്ച പികെ ആഗോള തലത്തില്‍ വന്‍ കളക്ഷന്‍ നേടിയെടുത്തൊരു ചിത്രമായിരുന്നു. പികെയില്‍ മാധ്യമപ്രവര്‍ത്തകയായി എത്തിയ നടി ശ്രദ്ധേയ പ്രകടനമായിരുന്നു നടത്തിയിരുന്നത്.

    anushka sharma

    തുടര്‍ന്നും നിരവധി ചിത്രങ്ങളില്‍ മികച്ച പ്രകടനം നടത്തിയ താരത്തിന്റെ വിവാഹം അടുത്തിടെയായിരുന്നു നടന്നത്. വിരാടിന്റെയും അനുഷ്‌കയുടെയും വിവാഹം സിനിമ,ക്രിക്കറ്റ് ആരാധകര്‍ ഒന്നടങ്കം ആഘോഷമാക്കിയിരുന്നു. കഴിഞ്ഞ വര്‍ഷം ഡിസംബറിലായിരുന്നു ഇവരുടെ വിവാഹം നടന്നിരുന്നത്. വിവാഹത്തിനു ശേഷവും വിരുഷ്‌ക ദമ്പതികളുടെ വിശേഷങ്ങള്‍ എപ്പോഴും മാധ്യമങ്ങളില്‍ വാര്‍ത്തയായിരുന്നു. വിവാഹ ശേഷം അനുഷ്‌ക അഭിനയ ജീവിതം അവസാനിപ്പിക്കുമെന്ന് എല്ലാവരും കരുതിയിരുന്നെങ്കിലും നടി വീണ്ടും സജീവമായി സിനിമാ തിരക്കുകളിലേക്ക് പോവുകയാണുണ്ടായത്. വിവാഹ ശേഷം പാരി എന്ന ഹൊറര്‍ ചിത്രമായിരുന്നു അനുഷ്‌കയുടെതായി പുറത്തിറങ്ങിയിരുന്നത്. പ്രോസിത് റോയ് സംവിധാനം ചെയ്ത ഈ ചിത്രത്തിന് വലിയ സ്വീകരണമാണ് തിയ്യേറ്ററുകളില്‍ നിന്നും ലഭിച്ചിരുന്നത്. അനുഷ്‌കയുടെ തന്നെ നിര്‍മ്മാണത്തില്‍ പുറത്തിറങ്ങിയ ചിത്രമായിരുന്നു പാരി.

    ആരാധകരെ ആവേശത്തിലാഴ്ത്തി തലൈവര്‍ ചിത്രം കാലയിലെ ആദ്യ ഗാനമെത്തി! വീഡിയോ കാണാംആരാധകരെ ആവേശത്തിലാഴ്ത്തി തലൈവര്‍ ചിത്രം കാലയിലെ ആദ്യ ഗാനമെത്തി! വീഡിയോ കാണാം

    ആരാധകരുടെ ഇഷ്ടതാരമായ അനുഷ്‌കയുടെ മുപ്പതാം പിറന്നാളായിരുന്നു ഇന്നലെ. അനുഷ്‌കയുടെ പിറന്നാള്‍ വലിയ പ്രാധാന്യത്തോടെയായിരുന്നു വിരാട് ആഘോഷിച്ചിരുന്നത്. കഴിഞ്ഞ ദിവസം ഐപിഎല്ലില്‍ മുംബൈയ്‌ക്കെതിരെ ബാംഗ്‌ളുര്‍ നേടിയ വിജയം അനുഷ്‌കയ്ക്ക് സമര്‍പ്പിച്ചാണ് കോഹ്ലി ഭാര്യയുടെ പിറന്നാള്‍ ആഘോഷം നടത്തിയിരുന്നത്. തന്റെ പിറന്നാള്‍ മനോഹരമാക്കിയതിന് പ്രിയപ്പെട്ടവന് അനുഷ്‌ക നന്ദി അറിയിച്ച് രംഗത്തെത്തിയിരുന്നു. പിറന്നാള്‍ ദിനത്തില്‍ അനുഷ്‌ക നടത്തിയ വ്യത്യസ്തമായൊരു പ്രഖ്യാപനം ആരാധകരില്‍ ആഹ്ളാദമുണ്ടാക്കിയിരിക്കുകയാണ്. സംരക്ഷിക്കാന്‍ ആളില്ലാത്ത മൃഗങ്ങള്‍ക്കായി മുംബൈയ്ക്ക് പുറത്ത് എവിടെയെങ്കിലും ഒരു ഷെല്‍റ്റര്‍ നിര്‍മ്മിക്കുമെന്നാണ് അനുഷ്‌ക അറിയിച്ചിരിക്കുന്നത്. വര്‍ഷങ്ങളായി താന്‍ മനസില്‍ കൊണ്ടു നടക്കുന്ന മോഹമാണിതെന്നും നമ്മുടെ സഹജീവികള്‍ക്ക് സംരക്ഷണവും സ്‌നേഹവും നല്‍കുന്ന ലക്ഷ്യമാണ് ഈ പ്രഖ്യാപനത്തിനു പിന്നിലെന്നും അനുഷ്‌ക പറഞ്ഞു. തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെയാണ് അനുഷ്‌ക പിറന്നാള്‍ ദിനത്തില്‍ പുതിയ പ്രഖ്യാപനം നടത്തിയിരിക്കുന്നത്.

    🙏

    A post shared by AnushkaSharma1588 (@anushkasharma) on

    ശ്രീദേവിയുടെ ജീവിതവും സിനിമയാവുന്നു! ചിത്രത്തിന്റെ ടൈറ്റിലുകള്‍ രജിസ്റ്റര്‍ ചെയ്ത് ബോണി കപൂര്‍ശ്രീദേവിയുടെ ജീവിതവും സിനിമയാവുന്നു! ചിത്രത്തിന്റെ ടൈറ്റിലുകള്‍ രജിസ്റ്റര്‍ ചെയ്ത് ബോണി കപൂര്‍

    ഫഹദിന്റെ അടുത്ത ചിത്രത്തില്‍ നായികയായി തെന്നിന്ത്യന്‍ താരസുന്ദരി! ആരാണെന്നറിയണ്ടേ! കാണൂഫഹദിന്റെ അടുത്ത ചിത്രത്തില്‍ നായികയായി തെന്നിന്ത്യന്‍ താരസുന്ദരി! ആരാണെന്നറിയണ്ടേ! കാണൂ

    English summary
    anushka sharma's different announcement on her birthday
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X