twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    യുവസംവിധായകര്‍ക്കെതിരെ വിലക്കുമായി മലയാള സിനിമ, അന്‍വര്‍ റഷീദിനും അമല്‍ നീരദിനുമെതിരെ വിലക്ക് നീക്കം

    മള്‍ട്ടിപ്ലക്സ് സമരത്തില്‍ പങ്കെടുക്കാത്തതിനെത്തുടര്‍ന്ന് മലയാള സിനിമയിലെ യുവസംവിധായകര്‍ക്കെതിരെ വിലക്ക് നീക്കം.

    By Nihara
    |

    തിരശ്ശീലയില്‍ കാണുന്നതിനും അപ്പുറത്ത് അത്ര നല്ല കാര്യങ്ങളല്ല സിനിമയുടെ അണിയറയില്‍ അരങ്ങേറുന്ന കാര്യങ്ങള്‍. സ്‌ക്രീനില്‍ കാണുന്നതിനുമപ്പുറത്ത് അതിനേക്കാള്‍ മോശമായ പല കാര്യങ്ങളും സിനിമയുടെ പിന്നണിയില്‍ നടക്കാറുണ്ട്. എല്ലാവരെയും പ്രീതിപ്പെടുത്തി സിനിമയെടുക്കാനൊന്നും ആര്‍ക്കും കഴിയില്ല. എന്നാല്‍ വേണ്ടപ്പെട്ടവരെ പരിഗണിച്ചില്ലെങ്കില്‍ ആ സിനിമയുടെ യോഗം പെട്ടിയില്‍ തന്നെ തുടരാനുമാവും. അത്തരത്തില്‍ സ്വതന്ത്രമായ നിലപാടുകളുമായി മുന്നേറുന്നവരെ തടയിടാനായി വിലക്ക് നീക്കവുമായി സംഘടനകളും രംഗത്തെത്താറുണ്ട്.

    മുന്‍നിര സംവിധായകരെയും താരങ്ങളെയും വരെ വിലക്കിയ നിരവധി സംഭവങ്ങള്‍ നടന്നിട്ടുണ്ട്. മലയാള സിനിമയിലെ യുവസംവിധായകരില്‍ പ്രമുഖരായ അന്‍വര്‍ റഷീദിനും അമല്‍ നീരദിനും എതിരെ വിലക്ക് നീക്കമെന്ന തരത്തില്‍ നേരത്തെ ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. നിര്‍മ്മാതാക്കളുടേയും വിതരണക്കാരുടേയും സംഘടനയാണ് ഇവര്‍ക്കെതിരെ വിലക്ക് ഏര്‍പ്പെടുത്താന്‍ ശ്രമിക്കുന്നതെന്ന തരത്തിലാണ് കാര്യങ്ങള്‍ പ്രചരിച്ചിരുന്നത്.

    വിലക്കാന്‍ ശ്രമം

    യുവസംവിധായകര്‍ക്കെതിരെ വിലക്ക് നീക്കം

    മലയാള സിനിമയിലെ യുവസംവിധായകരായ അമല്‍ നീരദ്. അന്‍വര്‍റഷീദ് എന്നിവര്‍ക്കെതിരെയുള്ള വിലക്ക് നീക്കം നേരത്തെ തന്നെ പ്രകടമായിരുന്നു. മള്‍ട്ടിപ്ലക്‌സുകളും വിതരണക്കാരും തമ്മിലുള്ള പ്രശ്‌നത്തെ തുടര്‍ന്ന് തിയേറ്ററുകളില്‍ നിന്നും സിനിമ പിന്‍വലിച്ചില്ലെന്ന ആരോപണം നേരത്തെ ഉയര്‍ന്നുവന്നിരുന്നു.

    പിന്തുണച്ചില്ല

    സമരത്തില്‍ പങ്കെടുത്തില്ല

    മള്‍ട്ടിപ്ലക്‌സ് തിയേറ്ററുകളില്‍ നിന്നും സിനിമ പിന്‍വലിക്കണമെന്നും കൂടുതല്‍ തിയേറ്ററുകള്‍ക്ക് സിനിമ നല്‍കരുതെന്നും ആവശ്യപ്പെട്ടും സി ഐഎ റിലീസ് സമയത്ത് ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷനിലെ പ്രവര്‍ത്തകര്‍ ഇരുവരെയും ബന്ധപ്പെട്ടിരുന്നു. എന്നാല്‍ മുന്‍പ് അറിയിച്ചിരുന്നതിനാലും റിലീസ് സംബന്ധിച്ചുള്ള സകല പ്രവര്‍ത്തനങ്ങളും പൂര്‍ത്തിയാവുകയും ചെയ്തതിനാല്‍ തിയേറ്ററുകള്‍ക്ക് സിനിമ നല്‍കാതിരിക്കാന്‍ നിര്‍വാഹമില്ലായിരുന്നുവെന്ന് ഇരുവരും പറയുന്നു. നേരത്തെ അറിയിക്കാതെ പെട്ടെന്ന് നടത്തിയ സമരത്തിന് പിന്തുണ പ്രഖ്യാപിക്കാത്തതിനാലാണ് ഇരുവര്‍ക്കെതിരെയും വിലക്ക് നീക്കം നടക്കുന്നത്.

     അറിയിച്ചത്

    സമരത്തെക്കുറിച്ച് അറിയിച്ചത് അവസാന നിമിഷം

    അന്‍വര്‍ റഷീദും അമല്‍ നീരദും ചേര്‍ന്ന് നടത്തുന്ന വിതരണക്കമ്പനിയാണ് എ എന്‍ഡ് എ. ദുല്‍ഖര്‍ സല്‍മാന്‍ ചിത്രമായ സി ഐഎ യുടെ റിലീസിനിടയിലാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. പെട്ടെന്നുള്ള സമരത്തില്‍ നിന്നും തിയേറ്ററില്‍ ഓടിക്കൊണ്ടിരുന്ന പടങ്ങള്‍ ഒഴിവാക്കാറുണ്ടായിരുന്നു. ഇത്തവമ അതൊന്നും പാലിച്ചില്ല. പെട്ടെന്നാണ് ണള്‍ട്ടിപ്ലക്‌സ് സമരത്തെക്കുറിച്ച് തങ്ങളെ അറിയിച്ചതെന്ന് ഇരുവരും പറയുന്നു.

     ഭീമമായ നഷ്ടം

    സിനിമ പിന്‍വലിച്ചില്ല

    മള്‍ട്ടിപ്ല്കസുകാരും വിതരണക്കാരും തമ്മില്‍ ഉടലെടുത്ത പ്രശ്‌നത്തെ തുടര്‍ന്ന് നടത്തിയ സമരത്തില്‍ പങ്കെടുത്തില്ലെന്ന കാരണത്താലാണ് ഇരുവര്‍ക്കുമെതിരെ വിലക്ക് ഏര്‍പ്പെടുത്തുന്നത്.

     ട്രാന്‍സ്, പറവ വിലക്കുന്നു

    പറവയും വിലക്കുന്നു

    എ ആന്‍ഡ് എ എന്ന വിതരണക്കമ്പനിക്ക് വിലക്കാണെന്നും പറവ ഏറ്റെടുക്കരുതെന്ന തരത്തിലും തിയേറ്ററുകാരോട് അസോസിയേഷനില്‍ നിന്നും വിളിച്ചു പറയുന്നുണ്ടെന്നും അമല്‍ നീരദ് പറഞ്ഞു. സൗബിന്‍ ഷാഹിര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് പറവ.

    English summary
    Anwar Rasheed and Amal neerad benned in malayalm industry.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X