For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഇതുവരെ കണ്ട നസ്‌റിയ അല്ല ട്രാന്‍സില്‍! നടിയെക്കുറിച്ച് അന്‍വര്‍ റഷീദ്‌

    |

    ഒരിടവേളയ്ക്ക് ശേഷം ഫഹദ് ഫാസിലും നസ്രിയയും വീണ്ടുമൊന്നിച്ച ചിത്രമാണ് ട്രാന്‍സ്. അന്‍വര്‍ റഷീദ് സംവിധാനം ചെയ്യുന്ന സിനിമ ഫെബ്രുവരി 14നാണ് തിയ്യേറ്ററുകളിലേക്ക് എത്തുന്നത്. 20 കോടിക്ക് മുകളില്‍ ബജറ്റാണ് ചിത്രത്തിനുളളത്. ഫഹദിനെന്ന പോലെ നസ്രിയയ്ക്കും ഏറെ സവിശേഷതകളുളള ഒരു കഥാപാത്രമാണെന്ന് അന്‍വര്‍ റഷീദ് പറയുന്നു. എസ്തര്‍ ലോപ്പസ് എന്ന റോളിലാണ് നടി ചിത്രത്തില്‍ എത്തുന്നത്. സാധാരണയായി നസ്രിയ ചെയ്യാറുളള തുളളിച്ചാടി നടക്കുന്ന ബബ്ലിയായ കഥാപാത്രമല്ല ഇതെന്നും അന്‍വര്‍ റഷീദ് വ്യക്തമാക്കി.

    trance,

    വിവാഹ ശേഷം നസ്രിയ അഭിനയിക്കുന്ന രണ്ടാമത്തെ ചിത്രം കൂടിയാണ് ട്രാന്‍സ്. ഏഴ് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഒരു ഫീച്ചര്‍ ഫിലിമുമായി അന്‍വര്‍ റഷീദ് എത്തുന്നത്. നാല് ഷെഡ്യൂളുകളിലായി രണ്ടു വര്‍ഷം കൊണ്ടാണ് ചിത്രം പൂര്‍ത്തിയാക്കിയത്. ഗൗതം വാസുദേവ മേനോന്‍, ചെമ്പന്‍ വിനോദ്, സൗബിന്‍ ഷാഹിര്‍, വിനായകന്‍, ശ്രീനാഥ് ഭാസി, ദിലീഷ് പോത്തന്‍, ജിനു ജോസഫ്,ജോജു ജോര്‍ജ്ജ്, അര്‍ജുന്‍ അശോകന്‍, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, ആരുഷി മുഡ്ഗല്‍, അശ്വതി മേനോന്‍ തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍.

    25 വയസുകാരന് ചെയ്യാന്‍ പറ്റാത്ത കാര്യമാണ് ഇദ്ദേഹം ചെയ്തുകൂട്ടിയത്,മമ്മൂക്കയെക്കുറിച്ച് നിര്‍മ്മാതാവ്

    അമല്‍ നീരദ് ഛായാഗ്രഹണം നിര്‍വ്വഹിച്ച ചിത്രത്തിന് ജാക്‌സണ്‍ വിജയനും സുശിന്‍ ശ്യാമും സംഗീതമൊരുക്കുന്നു. നവാഗതനായ വിന്‍സെന്റ് വടക്കനാണ് ട്രാന്‍സിന്റെ തിരക്കഥ എഴുതിയിരിക്കുന്നത്. പ്രവീണ്‍ പ്രഭാകര്‍ എഡിറ്റിങ്ങും റസൂല്‍ പൂക്കൂട്ടി ശബ്ദമിശ്രണവും നിര്‍വ്വഹിക്കുന്നു. ഉസ്താദ് ഹോട്ടലിന് ശേഷം അന്‍വര്‍ റഷീദ് സംവിധാനം ചെയ്യുന്ന ഫീച്ചര്‍ ഫിലിമാണ് ട്രാന്‍സ്.

    അടിച്ച് അവളുടെ തല ഞാന്‍ പൊട്ടിച്ചേനെ! അനു ഇമ്മാനുവലിനെക്കുറിച്ച് മിഷ്‌കിന്‍

    Read more about: nazriya anwar rasheed trance
    English summary
    Anwar Rasheed Reveals About Nazriya Nazim's Character In Trance
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Filmibeat sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Filmibeat website. However, you can change your cookie settings at any time. Learn more
    X