twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    സ്ത്രീ കേന്ദ്രീകൃത സിനിമകളോട് മുഖം തിരിക്കുന്ന സമീപനമാണ് മലയാളത്തിലുളളത്: മനസു തുറന്ന് അപര്‍ണ

    By Midhun
    |

    മലയാളത്തിലെ യുവനടിമാരില്‍ ശ്രദ്ധേയയായ താരമാണ് അപര്‍ണ ബാലമുരളി. ദിലീഷ് പോത്തന്‍ സംവിധാനം ചെയ്ത മഹേഷിന്റെ പ്രതികാരം എന്ന ചിത്രത്തിലൂടെയാണ് അപര്‍ണ മലയാളത്തില്‍ ശ്രദ്ധിക്കപ്പെട്ടത്. ചിത്രത്തില്‍ ജിംസി അഗസ്റ്റിന്‍ എന്ന കഥാപാത്രമായി എത്തിയ അപര്‍ണ പ്രേക്ഷകരുടെയെല്ലാം മികച്ച അഭിപ്രായങ്ങള്‍ നേടിയെടുത്തിരുന്നു. പ്രണയപരാജത്തിനു ശേഷം മഹേഷിന്റെ ജീവിതത്തിലേക്ക് അപ്രതീക്ഷിതമായി കടന്നു വന്ന കഥാപാത്രമായാണ് ചിത്രത്തില്‍ അപര്‍ണ വേഷമിട്ടിരുന്നത്. ചിത്രത്തിലെ പ്രകടനത്തിന് നിരവധി പുരസ്‌കാരങ്ങള്‍ അപര്‍ണയെ തേടിയെത്തിയിരുന്നു.

    aparna balamurali

    വിനീത് ശ്രീനിവാസന്റെ ഒരു സെക്കന്‍ഡ് ക്ലാസ് യാത്ര എന്ന ചിത്രത്തിലായിരുന്നു അപര്‍ണ ആദ്യമായി നായികാ വേഷത്തിലെത്തിയിരുന്നത്. ചിത്രത്തില്‍ അമൃത ഉണ്ണികൃഷ്ണന്‍ എന്ന കഥാപാത്രത്തെയായിരുന്നു നടി അവതരിപ്പിച്ചിരുന്നത്. മഹേഷിന്റെ പ്രതികാരത്തിനു ശേഷവും മികച്ച ചിത്രങ്ങള്‍ അപര്‍ണയുടെതായി പുറത്തിറങ്ങിയിരുന്നു. ജൂഡ് ആന്റണി ജോസഫ് സംവിധാനം ചെയ്ത ഒരു മുത്തശ്ശി ഗദ എന്ന ചിത്രത്തില്‍ പ്രാധാന്യമുള്ളൊരു വേഷത്തിലായിരുന്നു അപര്‍ണ എത്തിയിരുന്നത്. രജിനി ചാണ്ടി മുഖ്യ വേഷത്തിലെത്തിയിരുന്നു ചിത്രം തിയ്യേറ്ററുകളില്‍ ഹിറ്റായി മാറിയിരുന്നു. കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ സണ്‍ഡേ ഹോളിഡേ അപര്‍ണയുടെ കരിയറിലെ വലിയെ ഹിറ്റുകളിലൊന്നായി മാറിയിരുന്നു. ചിത്രത്തില്‍ ആസിഫലിയുടെ നായികയായി ശ്രദ്ധേയ പ്രകടനമായിരുന്നു അപര്‍ണ നടത്തിയിരുന്നത്. അഭിനയത്തിനു പുറമേ ചിത്രത്തിലെ ഒരു പാട്ട് പാടിയും നടി തന്റെ കഴിവ് തെളിയിച്ചിരുന്നു. ആഷിഖ് അബുവിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ടൊവിനോ തോമസ് ചിത്രം മായാനദിയിലും അപര്‍ണ അഭിനയിച്ചിരുന്നു.

    എസ് ദുര്‍ഗയ്ക്കു ശേഷം ഉന്മാദിയുടെ മരണവുമായി സനല്‍കുമാര്‍ ശശിധരന്‍! ഫസ്റ്റ്‌ലുക്ക് കാണാംഎസ് ദുര്‍ഗയ്ക്കു ശേഷം ഉന്മാദിയുടെ മരണവുമായി സനല്‍കുമാര്‍ ശശിധരന്‍! ഫസ്റ്റ്‌ലുക്ക് കാണാം

    അപര്‍ണ പ്രധാന കഥാപാത്രത്ത അവതരിപ്പിക്കുന്ന പുതിയ ചിത്രമാണ് കാമുകി. ഇതിഹാസ,സ്റ്റൈല്‍ എന്നീ ചിത്രങ്ങള്‍ക്കു ശേഷം ബിനു എസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് കാമുകി. ആസിഫലിയുടെ സഹോദരന്‍ അസ്‌കര്‍ അലിയാണ് ചിത്രത്തില്‍ നായകനാവുന്നത്. അടുത്തിടെ ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ സ്ത്രീ കേന്ദ്രീകൃത സിനിമകളോട് മുഖം തിരിക്കുന്ന സമീപനം മലയാള സിനിമയിലുണ്ടെന്ന് അപര്‍ണ പറഞ്ഞിരുന്നു. ഇത്തരം സിനിമകള്‍ എടുക്കാന്‍ നിര്‍മ്മാതാക്കാള്‍ താല്‍പര്യം കാണിക്കാറില്ലെന്നും എല്ലാം മുന്‍വിധിയോടെ കണ്ട് പിന്‍മാറുകയാണെന്നും അപര്‍ണ പറഞ്ഞു. നടന്മാരും സാങ്കേതിക പ്രവര്‍ത്തകര്‍ അടക്കമുളളവരും ഇത്തരത്തില്‍ പിന്‍മാറിയിട്ടുണ്ടെന്നും അത് പലര്‍ക്കും സിനിമകള്‍ ഉപേക്ഷിക്കേണ്ടി വരുന്ന സാഹചര്യങ്ങള്‍ വരെ എത്തിച്ചിട്ടുണ്ടെന്നും അപര്‍ണ പറഞ്ഞു.

    കാസ്റ്റിംഗ് കൗച്ച് വിവാദത്തില്‍ പവന്‍ കല്ല്യാണിനെ ന്യായീകരിച്ച് അല്ലു അര്‍ജുന്‍! കാണൂകാസ്റ്റിംഗ് കൗച്ച് വിവാദത്തില്‍ പവന്‍ കല്ല്യാണിനെ ന്യായീകരിച്ച് അല്ലു അര്‍ജുന്‍! കാണൂ

    ശ്യാമിലി നായികയാവുന്ന പുതിയ തെലുങ്ക് ചിത്രത്തിന്റെ കിടിലന്‍ ടീസര്‍ പുറത്ത്! വീഡിയോ കാണാംശ്യാമിലി നായികയാവുന്ന പുതിയ തെലുങ്ക് ചിത്രത്തിന്റെ കിടിലന്‍ ടീസര്‍ പുറത്ത്! വീഡിയോ കാണാം

    English summary
    aparna balamurali says about mollywood industry
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X