Don't Miss!
- Lifestyle കുഞ്ഞിനെ പാലൂട്ടുമ്പോള്‍ പുറം വേദന കൂടുതലോ, കാരണമറിയാം
- Sports IPL 2024: സിക്സര്‍ 'ഹിറ്റ്മാന്', ഇനി ഒന്നാമന്; പൊള്ളാര്‍ഡിന്റെ വമ്പന്‍ റെക്കോഡ് തകര്‍ത്തു
- Automobiles പ്രശസ്ത നിർമാതാവ് സ്വന്തമാക്കിയ വാഹനം കണ്ടോ, ബോളിവുഡിൽ ഇപ്പോൾ ബെൻസിൻ്റെ ചാകര
- News പിണറായിയെ ഇഡി അറസ്റ്റ് ചെയ്താല്‍ ആദ്യം പ്രതിഷേധം നടത്തുക രാഹുല്‍ ഗാന്ധി: കെ സുരേന്ദ്രന്
- Technology വാലിഡിറ്റിക്ക് ഈ തറവാട്ടിൽ ഒരു പഞ്ഞവുമില്ല! രണ്ട് മാസത്തേക്ക് ദേ ഈ ബിഎസ്എൻഎൽ പ്ലാൻ ബെസ്റ്റാ
- Finance തുടർച്ചയായ അഞ്ചാം വർഷവും ബുൾ റൺ, നാല് വർഷത്തെ നേട്ടം 2765%, ഈ ഓഹരി പൊളിയാണ്
- Travel ആവേശം ദാ ഇവിടെ.. വണ്ടിയെടുത്ത് പോകാം! കിടിലം ആണ് ഈ റൂട്ടുകളും ഇതുവഴിയുള്ള ഡ്രൈവും!
ചലച്ചിത്ര നിരൂപണങ്ങള്‍ പലപ്പോഴും വ്യക്തിഹത്യയാവുന്നു! തുറന്നടിച്ച് അപര്‍ണ ബാലമുരളി
മലയാളത്തില്‍ ശ്രദ്ധേയ കഥാപാത്രങ്ങളിലൂടെ മുന്‍നിര നടിയായി മാറിയ താരമാണ് അപര്‍ണാ ബാലമുരളി. മഹേഷിന്റെ പ്രതികാരത്തിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതയായ അപര്‍ണ തുടര്‍ന്നും നിരവധി ചിത്രങ്ങളില്‍ നായികാ വേഷത്തിലെത്തിയിരുന്നു. അപര്‍ണയുടെതായി തിയ്യേറ്ററുകളിലെത്തിയ പുതിയ ചിത്രമാണ് കാമുകി. ഇതിഹാസ എന്ന സൂപ്പര്‍ഹിറ്റ് ചിത്രമൊരുക്കിയ ബിനു എസാണ് ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.
മതിയേട്ടാ! ഇതില്‍ കൂടുതല്‍ എനിക്ക് ഒന്നും വേണ്ട! പൃഥിരാജിന്റെ മറുപടിയില്‍ കണ്ണ് നിറഞ്ഞ് ആരാധകന്
ആസിഫ് അലിയുടെ സഹോദരന് അസ്കര്‍ അലിയാണ് ചിത്രത്തില്‍ അപര്‍ണയുടെ നായകനായി എത്തുന്നത്. ക്യാമ്പസ് പശ്ചാത്തലത്തില്‍ കഥ പറയുന്ന ചിത്രം ഒരു ഫീല്‍ ഗുഡ് എന്റര്ടെയ്നറായിട്ടാണ് സംവിധായകന് ഒരുക്കിയിരിക്കുന്നത്. ബോള്‍ഡായിട്ടുളള കഥാപാത്രങ്ങള്‍ നിരവധി ചെയ്തിട്ടുളള അപര്‍ണയുടെ മറ്റൊരു വ്യത്യസ്ത വേഷമാണ് ചിത്രത്തിലൂളളത്.
അടുത്തിടെ കാമുകിയുടെ പ്രചരണാര്‍ത്ഥം എറണാകുളം പ്രസ്് ക്ലബില്‍ നടത്തിയ പരിപാടിയില്‍ സിനിമകള്‍ക്കെതിരെ വരുന്ന നെഗറ്റീവ് റിവ്യുവിനെ അപര്‍ണ വിമര്‍ശിച്ചിരുന്നു. ഓണ്‍ലൈന്‍ നിരൂപണങ്ങള്‍ പലപ്പോഴും വ്യക്തിഹത്യയായി മാറുന്നുവെന്നാണ് അപര്‍ണ പറഞ്ഞത്. സിനിമാ താരങ്ങളും മനുഷ്യരാണെന്ന പരിഗണന ഓണ്‍ലൈന്‍ നിരൂപകര്‍ നല്‍കാറില്ലെന്നും നടി പറഞ്ഞു. സിനിമ പുറത്തിറങ്ങി മണിക്കൂറുകള്‍ക്കകം വരുന്ന നിരൂപണങ്ങള്‍ ചിത്രത്തെ മാത്രമല്ല താരങ്ങളെയും ഒരു പോലെ കടന്നാക്രമിക്കുന്നത് വേദനാജനകമാണെന്നും അപര്‍ണ പറഞ്ഞു.
അതേസമയം മെയ് പതിനൊന്നിന് തിയ്യേറ്ററുകളിലെത്തിയ കാമുകിക്ക് മികച്ച പ്രതികരണമാണ് എല്ലായിടത്തുനിന്നും ലഭിച്ചിരുന്നത്. ദുല്‍ഖറിന്റെ മഹാനടി, യുവതാരനിരയുടെ നാം,ബാലു വര്‍ഗീസിന്റെ പ്രേമസൂത്രം തുടങ്ങിയ ചിത്രങ്ങള്‍ക്കൊപ്പമായിരുന്നു കാമുകിയും റിലീസ് ചെയ്തിരുന്നത്. അന്ധനായ യുവാവിനോട് ഒരു പെണ്‍കുട്ടിക്ക് തോന്നുന്ന പ്രണയമാണ് ചിത്രത്തിന്റെ പ്രമേയം. ചിത്രത്തിന്റെതായി പുറത്തിറങ്ങിയ പോസ്റ്ററിന് മികച്ച സ്വീകാര്യതയായിരുന്നു സമൂഹമാധ്യമങ്ങളില്‍ ലഭിച്ചത്. പ്രേമത്തിന് കണ്ണില്ല സ്നേഹിതാ എന്നായിരുന്നു ചിത്രത്തിന്റെ ടൈറ്റിലിന് സംവിധായകന് നല്‍കിയിരിക്കുന്ന ടാഗ് ലൈന്‍
റൊമാന്‍സിന്റെ കാര്യത്തില്‍ ഒരു പോയിന്റ് കൂടുതല്‍ ലാലേട്ടന്! മനസു തുറന്ന് അനുമോള്‍
അങ്കിള്‍ തരംഗത്തിലും ആസിഫ് അലി കുതിക്കുന്നു, ബിടെക് ബോക്സോഫീസ് പ്രകടനം ഇങ്ങനെ, കാണാം!