Just In
- 19 min ago
ഒളിച്ചോടുന്ന പെണ്‍കുട്ടികള്‍ക്കുള്ള തിരിച്ചറിവിനായി ചോല!പോസ്റ്ററിലെ സത്യം വെളിപ്പെടുത്തി സംവിധായകന്
- 22 min ago
ലൂസിഫറും മധുരരാജയുമടക്കം തരംഗമായ സിനിമകള്‍! 2019ല്‍ 100 ദിവസം ഓടിയ ചിത്രങ്ങള്‍ ഇവയാണ്
- 37 min ago
6 വര്‍ഷമേ പാര്‍വതി ജീവിച്ചിട്ടുള്ളു, ബാക്കി അശ്വതിയാണ്! 40 കഴിഞ്ഞുള്ള ജീവിതം ഇങ്ങനെയാണെന്ന് പാര്‍വതി
- 1 hr ago
മാമാങ്കം മുഴുവൻ കണ്ടു! ഇനി കേൾക്കേണ്ടത് പ്രേക്ഷകരിൽ നിന്ന്, ഗ്യാരന്റി നൽകി സംവിധായകൻ
Don't Miss!
- News
വയനാട് മെഡിക്കല്‍ കോളേജ്; മധ്യപ്രദേശ് സര്‍ക്കാരിന് മേല്‍ സമ്മര്‍ദ്ദം ചെലുത്തുമെന്ന് രാഹുല്‍
- Automobiles
ഇന്ധനം വീട്ടുപടിക്കല്‍; ഡോര്‍സ്റ്റെപ്പ് പദ്ധതിക്ക് തുടക്കം കുറിച്ച് ഭാരത് പെട്രോളിയം
- Lifestyle
വാലിൽ ബൈക്ക് കയറിയിറങ്ങി; പാമ്പ് പിന്തുടർന്നത് 2KM
- Technology
രണ്ട് വിരലുകൾ ഒന്നിച്ച് സ്കാൻ ചെയ്യാൻ സാധിക്കുന്ന ഫിങ്കർപ്രിന്റ് സെൻസറുമായി ക്വാൽകോം
- Finance
പോസ്റ്റ്മാൻ ഇനി ഇൻഷൂറൻസ് പോളിസി ഏജന്റുകൂടിയാകും
- Sports
ഇന്ത്യ vs വിന്‍ഡീസ്: ചെയ്തത് തെറ്റ്, തുറന്നുസമ്മതിച്ച് വിരാട് കോലി
- Travel
ബാഗ് പാക്ക് ചെയ്യുമ്പോൾ ഒഴിവാക്കേണ്ട ഏഴു കാര്യങ്ങൾ
ജല്ലിക്കെട്ടിന് ശേഷമുളള ലിജോ ജോസ് പെല്ലിശ്ശേരി ചിത്രത്തില്‍ അര്ജുന് അശോകന്! ദിലീപിനൊപ്പവും നടന്
മലയാളത്തിലെ യുവതാരങ്ങളില്‍ ശ്രദ്ധേയനായി മുന്നേറുന്ന നടന്മാരില് ഒരാളാണ് അര്ജുന് അശോകന്. അഭിനയിച്ച മിക്ക സിനിമകളിലും മികച്ച വേഷങ്ങള്‍ ചെയ്തുകൊണ്ടാണ് നടന് തിളങ്ങിനില്‍ക്കുന്നത്. പറവ, ബിടെക്ക്,വരത്തന്,ജൂണ്‍,ഉണ്ട തുടങ്ങിയ സിനിമകളിലെ പ്രകടനങ്ങള്‍ നടന്റെ കരിയറില്‍ വലിയ വഴിത്തിരിവുണ്ടാക്കിയിരുന്നു. ഇപ്പോഴിതാ സഹനടനില്‍ നിന്നും നായകനായും അരങ്ങേറ്റം കുറിക്കാന്‍ ഒരുങ്ങുകയാണ് അര്ജുന് അശോകന്.
ജല്ലിക്കെട്ടിന് ശേഷം ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അര്ജുന് അശോകന് പ്രധാന വേഷത്തില്‍ എത്തുമെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. സിനിമയില്‍ നായകവേഷത്തിലാണ് നടന് എത്തുകയെന്ന് റിപ്പോര്‍ട്ടുകള്‍ വന്നെങ്കിലും ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല. ജല്ലിക്കെട്ടിന്റെ റിലീസിന് ശേഷമാകും സംവിധായകന് പുതിയ സിനിമയിലേക്ക് കടക്കുകയെന്നും അറിയുന്നു.
കോമ, കോമഡി, കോമാളി, സെന്റി, ഒപ്പം സാമൂഹ്യവിമർശനവും; ജയം രവിയുടെ അവസ്ഥകൾ, ശൈലന്റെ റിവ്യു
ലിജോ ജോസ് പെല്ലിശ്ശേരി ചിത്രത്തിന് പുറമെ ദിലീപിന്റെ അനിയന് അനൂപ് സംവിധാനം ചെയ്യുന്ന സിനിമയിലും അര്ജുന് അശോകന് തന്നെയാണ് നായകന്. സിനിമ അടുത്തിടെ ആരംഭിച്ചിരുന്നു. ഗ്രാന്‍ഡ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ദിലീപ് തന്നെയാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഞാന്‍ സ്റ്റീവ് ലോപ്പസ്, അന്നയും റസൂലും പോലുളള സിനിമകള്‍ക്ക് കഥയെഴുതിയ സന്തോഷ് ഏച്ചിക്കാനമാണ് ഈ ചിത്രത്തിന് തിരക്കഥ എഴുതിയിരിക്കുന്നത്. അര്ജുന് അശോകനൊപ്പം നിരവധി പുതുമുഖ താരങ്ങളും സിനിമയില്‍ എത്തുമെന്ന് അറിയുന്നു.