Just In
- 15 min ago
മഞ്ജു വാര്യരും വിജയ് സേതുപതിയും ആദ്യമായി ഒന്നിക്കുന്നു! പുതിയ സിനിമ ഉടന്‍
- 1 hr ago
ഗര്‍ഭിണിയായിരുന്നപ്പോള്‍ അഭിനയിക്കാന്‍ പോയി! ആ നല്ല തീരുമാനത്തെ കുറിച്ച് തുറന്ന് പറഞ്ഞ് കരീന കപൂര്‍
- 1 hr ago
മാമാങ്കം അഡ്വാന്‍സ് ബുക്കിംഗിന് മികച്ച പ്രതികരണം! തരംഗമായി ബ്രഹ്മാണ്ഡ ചിത്രത്തിന്റെ പ്രൊമോ സോംഗും
- 1 hr ago
ആ പ്രണയ തകർച്ച എന്നെ ആകെ തകർത്തു! അന്ന് ഒരുപാട് കരഞ്ഞു, ബ്രേക്കപ്പിനെ കുറിച്ച് നടി
Don't Miss!
- News
കോണ്‍ഗ്രസിന് വോട്ട് മറിച്ച് ജെഡിഎസ്?11 മണ്ഡലങ്ങളില്‍,ഡികെ ശിവകുമാര്‍-കുമാരസ്വാമി തന്ത്രം?
- Finance
വരുമാനം കൂട്ടാൻ ജിഎസ്ടി സ്ലാബുകള്‍ ഉയര്‍ത്താന്‍ ഒരുങ്ങി കേന്ദ്ര സർക്കാർ
- Sports
ഇന്ത്യ vs വിന്‍ഡീസ്: ചെയ്തത് തെറ്റ്, തുറന്നുസമ്മതിച്ച് വിരാട് കോലി
- Technology
വോഡാഫോൺ ഐഡിയ അടച്ചുപൂട്ടുമോ?
- Automobiles
പുതുതലമുറ ഹോണ്ട സിറ്റിയുടെ പരീക്ഷണ ചിത്രങ്ങൾ പുറത്ത്
- Lifestyle
കുഞ്ഞിന് കൂർമ്മബുദ്ധിയും സ്മാര്ട്നസ്സും തേനിൽ
- Travel
ബാഗ് പാക്ക് ചെയ്യുമ്പോൾ ഒഴിവാക്കേണ്ട ഏഴു കാര്യങ്ങൾ
എന്നെ നായകനാക്കി സിനിമ സംവിധാനം ചെയ്യൂ! അന്ന് മോഹന്‍ലാല്‍ പറഞ്ഞതിനെക്കുറിച്ച് അര്ജുന്!
തമിഴകത്തിന്റെ പ്രിയതാരങ്ങളിലൊരാളാണ് അര്ജുന് സര്‍ജ. ആക്ഷനും റൊമാന്‍സുമൊക്കെ ഒരുപോലെ വഴങ്ങുന്ന താരത്തിന് ശക്തമായ പിന്തുണയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. അഭിനയം മാത്രമല്ല നിര്‍മ്മാണവും സംവിധാനവുമൊക്കെ തനിക്ക് വഴങ്ങുമെന്നും താരം തെളിയിച്ചിരുന്നു. തമിഴില്‍ മാത്രമല്ല തെലുങ്കിലും കന്നഡയിലുമൊക്കെ അര്ജുന് സാന്നിധ്യമറിയിച്ചിരുന്നു. ആക്ഷന്‍ കിംഗായാണ് പലരും അദ്ദേഹത്തെ വിശേഷിപ്പിക്കാറുള്ളത്. ആക്ഷന്‍ രംഗങ്ങളിലെ അദ്ദേഹത്തിന്റെ അസാമാന്യ അഭിനയമികവിന് ആരാകരേറെയാണ്. നാളുകള്‍ക്ക് ശേഷം മലയാളത്തില്‍ അവതരിച്ചിരിക്കുകയാണ് അദ്ദേഹം. ദിലീപിനെ നായകനാക്കി ജയസൂര്യ സംവിധാനം ചെയ്ത ജാക്ക് ഡാനിയിലൂടെയാണ് അര്ജുന് വീണ്ടും എത്തിയിട്ടുള്ളത്.
മലയാളത്തില്‍ അഭിനയിക്കാനിഷ്ടമാണെങ്കിലും അത്ര സജീവമല്ല അര്ജുന്. അതിന് പിന്നിലെ കാരണങ്ങളെക്കുറിച്ചും അദ്ദേഹം തുറന്നുപറഞ്ഞിരുന്നു. മലയാളം കേട്ടാല്‍ വ്യക്തമാവുമെങ്കിലും തിരിച്ച് മറുപടി നല്‍കാനോ കൃത്യമായി സംസാരിക്കാനോ അറിയില്ലെന്നും താരം പറയുന്നു. ദിലീപിനൊപ്പം മാത്രമല്ല മോഹന്‍ലാലിനൊപ്പവും അര്ജുന് എത്തുന്നുണ്ട്. പ്രേക്ഷകര്‍ അക്ഷമയോടെ കാത്തിരിക്കുന്ന സിനിമകളിലൊന്നായ മരക്കാര്‍ അറബിക്കടലിന്‍രെ സിംഹത്തിലും താരം അഭിനയിക്കുന്നുണ്ട്. അടുത്തിടെ നല്കിയ അഭിമുഖത്തിനിടയില്‍ മോഹന്‍ലാലുമായുള്ള ബന്ധത്തെക്കുറിച്ച് താരം തുറന്നുപറഞ്ഞിരുന്നു.

ജാക്ക് ഡാനിയലിന് മുന്‍പ് മറ്റൊരു മലയാള സിനിമയില്‍ അര്ജുന് സര്‍ജ അഭിനയിച്ചിരുന്നു. മലയാളത്തിലും തമിഴിലുമായൊരുക്കിയ വന്ദേമാതരവുമായാണ് താരമെത്തിയത്. 2010ലായിരുന്നു ഈ സിനിമ തിയേറ്ററുകളിലേക്ക് എത്തിയത്. ടി അരവിന്ദ് സംവിധാനം ചെയ്ത ചിത്രത്തിന് സമ്മിശ്ര പ്രതികരണമായിരുന്നു ലഭിച്ചത്. പിന്നീടും മലയാളത്തില്‍ നിന്നുള്ള അവസരങ്ങള്‍ തേടിയെത്തിയിരുന്നുവെങ്കിലും താരം അത് സ്വീകരിച്ചിരുന്നില്ല. മലയാള സിനിമയും താരങ്ങളേയുമെല്ലാം ഇഷ്ടമായിരുന്നുവെങ്കിലും ഭാഷ അറിയാത്ത പ്രശ്നം തന്നെ അലട്ടിയിരുന്നതായി അര്ജുന് വ്യക്തമാക്കിയിരുന്നു. ദിലീപിനെക്കുറിച്ച് നേരത്തെ അറിയാം, സൗഹൃദവുമുണ്ട്. തെങ്കാശിപ്പട്ടണം ഏറെ പ്രിയപ്പെട്ട ചിത്രങ്ങളിലൊന്നാണ്.

മോഹന്‍ലാലുമായുള്ള സൗഹൃദത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. ഒരുമിച്ച് സിനിമ ചെയ്യണമെന്ന കാര്യത്തെക്കുറിച്ച് തങ്ങള്‍ ചര്‍ച്ച ചെയ്യാറുണ്ട്. മോഹന്‍ലാലും ഇതേക്കുറിച്ച് പറഞ്ഞിരുന്നു. അഭിനയത്തിന് പുറമെ സംവിധാനത്തിലും അര്ജുന് ചുവടുവെച്ചിരുന്നു. അതിനാല്‍ത്തന്നെ തന്നെ നായകനാക്കിയൊരു സിനിമയൊരുക്കൂയെന്നായിരുന്നു മോഹന്‍ലാല്‍ പറഞ്ഞതെന്നും അര്ജുന് പറയുന്നു. ഇതിനുള്ള മറുപടിയും അര്ജുന് നല്‍കിയിരുന്നു.
ഭാവനയുടെ തുറന്നുപറച്ചിലില്‍ വിങ്ങലോടെ വേദി! പുണ്യയെ ചേര്‍ത്തുപിടിച്ച് താരം! വീഡിയോ വൈറല്‍!

നിരവധി താരങ്ങളെ വെച്ച് സിനിമയൊരുക്കിയിരുന്നുവെങ്കിലും മോഹന്‍ലാലിനെപ്പോലൊരാളെ വെച്ച് ചെയ്യാനുള്ള തിരക്കഥ തന്റെ കൈയ്യിലില്ല. അത്തരത്തിലൊരു തിരക്കഥ ലഭിച്ചാല്‍ താന്‍ ചെയ്യുമെന്നും അദ്ദേഹം പറയുന്നു. മലയാളത്തില്‍ മാത്രമല്ല അന്യഭാഷയിലേക്ക് എത്തിയപ്പോഴും ഗംഭീര സ്വീകരണമായിരുന്നു കംപ്ലീറ്റ് ആക്ടറിന് ലഭിച്ചത്. വീണ്ടുമൊരു ചരിത്ര വിസ്മയവുമായി എത്താനുള്ള തിരക്കിലാണ് അദ്ദേഹം.
ജിജിനാണ് പ്രണയം തുറന്നുപറഞ്ഞത്! വീട്ടലറിഞ്ഞപ്പോള്‍ പൊട്ടിത്തെറിയുണ്ടായെന്നും ശ്രീലക്ഷ്മി!

മോഹന്‍ലാലിനൊപ്പമുള്ള സിനിമ ചെയ്യുന്നതിനായി കാത്തിരിക്കുന്നതിനിടയിലാണ് മരക്കാറില്‍ നിന്നുള്ള വിളിയെത്തിയത്. കഥ കേട്ടപ്പോള്‍ത്തന്നെ ഈ സിനിമ സ്വീകരിക്കുകയായിരുന്നു. കൂട്ടുകാരനായ മോഹന്‍ലാലിനൊപ്പം പ്രവര്‍ത്തിക്കാനുള്ള അവസരം കൂടിയാണ് മരക്കാറിലൂടെ ലഭിച്ചത്. ഇതുവരെ വര്‍ക്ക് ചെയ്തതില്‍ വെച്ച് ഏറ്റവുമധികം പ്ലാനിംഗുള്ള സംവിധായകനാണ് പ്രിയദര്ശന്. എല്ലാ സിനിമകളിലും സ്വന്തമായ മേക്കിംഗ് ശൈലി കൊണ്ടുവരാനും അദ്ദേഹത്തിന് സാധിക്കുന്നുണ്ട്.