For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മമ്മൂക്ക ഇടപെട്ടത് കൊണ്ട് ഞങ്ങള്‍ക്ക് പണം തിരികെ കിട്ടി, മറക്കാനാവാത്ത അനുഭവം പങ്കുവെച്ച് ആര്‍ട്ട് ഡയറക്ടര്‍

  |

  മെഗാസ്റ്റാര്‍ മമ്മൂട്ടിക്കൊപ്പമുളള ലൊക്കേഷന്‍ അനുഭവങ്ങള്‍ പറഞ്ഞ് സിനിമാ പ്രവര്‍ത്തകരെല്ലാം എത്താറുണ്ട്. സെറ്റില്‍ മമ്മൂക്ക നല്‍കാറുളള പിന്തുണയെ കുറിച്ചും സഹായങ്ങളെ കുറിച്ചുമാണ് എല്ലാവരും പറഞ്ഞിട്ടുളളത്. പൊതുവേ മമ്മൂക്ക ഗൗരവക്കാരനാണെന്ന അഭിപ്രായങ്ങള്‍ ഉണ്ടെങ്കിലും അങ്ങനെ തോന്നിയില്ലെന്നാണ് മറ്റുചിലര്‍ പറഞ്ഞത്. സിനിമകള്‍ക്കൊപ്പം തന്നെ സാമൂഹിക ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ എല്ലാം സജീവമാണ് മമ്മൂട്ടി. അതേസമയം കുട്ടിസ്രാങ്ക് സിനിമയുടെ ചിത്രീകരണത്തിനിടെ നടന്ന സംഭവം ആര്‍ട്ട് ഡയറക്ടര്‍ അനീഷ് വെളിപ്പെടുത്തിയിരുന്നു.

  നടി അന്വേഷി ജെയിന്‌റെ ഗ്ലാമര്‍ ചിത്രങ്ങള്‍ വൈറല്‍. കാണാം

  മമ്മൂക്ക ഇടപെട്ടതുകൊണ്ടാണ് നഷ്ടപ്പെട്ടു എന്ന് കരുതിയ പണം തങ്ങള്‍ക്ക് തിരികെ ലഭിച്ചതെന്ന് ഇദ്ദേഹം പറയുന്നു. മാസ്റ്റര്‍ ബിന്‍ യൂടൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു അനീഷ് സംസാരിച്ചത്. കുട്ടിസ്രാങ്കിന്‌റെ ചിത്രീകരണം ഏറണാകുളം, കൊടുങ്ങല്ലൂര്‍, തൃപ്പൂണിത്തുറ ഭാഗങ്ങളിലായിട്ടാണ് നടന്നതെന്ന് അനീഷ് പറയുന്നു. കാലഘട്ട ചിത്രമായതിനാല്‍ സെറ്റ് വര്‍ക്കുകള്‍ മാത്രമായിരുന്നു ചിത്രത്തില്‍.

  സെറ്റ് വര്‍ക്കിനുളള സാധനങ്ങള്‍ അക്കര നിന്നും ഇക്കരെ വരെ വളളങ്ങളിലാണ് നമ്മള് എത്തിച്ചത്. എറണാകുളത്തു നിന്നുളള സാധനം തൃപ്പുണിത്തുറയിലെത്തിച്ച് സിനിമയുടെ ലൊക്കേഷനിലേക്ക് കൊണ്ടുപോവണം. സെറ്റ് വര്‍ക്ക് പറഞ്ഞ സമയത്ത് തീര്‍ത്തു കൊടുത്തില്ലെങ്കില്‍ അതിന്‌റെ പെനാല്‍ട്ടി ആര്‍ട്ട് ഡയറക്ടര്‍ക്കും അസോസിയേറ്റ് ഡയറക്ടറിനും ഉണ്ടാവും. റിലയന്‍സ് കമ്പനിയായിരുന്നു നിര്‍മ്മാണം.

  അങ്ങനെ പത്ത് വളളവും അതിന്‌റെ തുഴക്കാരെയും നമ്മള് വിളിച്ചായിരുന്നു. ആ പത്ത് വളളങ്ങളില്‍ തുഴക്കാരും അത് കൂടാതെ അതിന്‌റെകത്ത് മുഴുന്‍ ആള്‍ക്കാരെയും കയറ്റികൊണ്ട് അവിടെ വന്നു. അങ്ങനെ വന്നപ്പോ കമ്പനി പറഞ്ഞു ആ ചെലവ് കമ്പനി വഹിക്കത്തില്ല എന്ന്. അപ്പോ അത് ആര്‍ട്ട് ഡയറക്ടറുടെയും അസോസിയേറ്റ് ഡയറക്ടറുടെയും അടുത്തെ വെക്കത്തുളളൂ.

  അപ്പോ അസോസിയേറ്റിന്‌റെ ശമ്പളത്തില്‍ നിന്നായിരുന്നു ആ അമൗണ്ട് കട്ടാവുന്നത്. അങ്ങനെ ആ ഒരു ചിത്രത്തില്‍ നിന്ന് ഒരു അയ്യായിരും രൂപ കട്ടായിട്ടുണ്ട്. അന്ന് മമ്മൂക്ക ഇടപെട്ടാണ് ആ പ്രശ്നം പരിഹരിച്ചത്. കാര്യം വളളത്തില്‍ വന്ന ജനങ്ങളെല്ലാം അഭിനയിക്കാം എന്ന് പറഞ്ഞാണ് വരുന്നത്. അപ്പോ അങ്ങനെ വന്നപ്പോള്‍ കിട്ടാത്തതിലുള പ്രശ്‌നവും ബഹളവുമൊക്കെ ഉണ്ടായിരുന്നു.

  അന്ന് മോഹൻലാൽ തന്നോട് പിണങ്ങിയെന്ന് സംവിധായകന്‍ സാജന്‍

  പിന്നെ മമ്മൂക്ക വന്നാണ് കാര്യങ്ങള്‍ പരിഹരിച്ചത്, അനീഷ് പറഞ്ഞു. അന്ന് ജോര്‍ജ്ജേട്ടന്‍ ഉണ്ടായിരുന്നു. അദ്ദേഹമൊക്കെ ഇടപെട്ടാണ് പരിഹരിച്ചത്. മമ്മൂക്ക അങ്ങനെയുളള കാര്യങ്ങള്‍ക്കെല്ലാം സപ്പോര്‍ട്ട് ആയിരുന്നു. പിന്നെ പെരുന്നാള്‍ സമയത്ത് നമുക്ക് ബിരിയാണിയൊക്കെ സെറ്റ് ചെയ്തുതരും. അതിനുളള പാത്രങ്ങളെല്ലാം നമ്മള് എടുത്തുകൊടുത്താ മതി. അപ്പോ മമ്മൂക്ക തന്നെ ബിരിയാണി സെറ്റ് ചെയ്ത് ഞങ്ങള്‍ക്കെല്ലാം വിളമ്പി തരുമായിരുന്നു. പിന്നെ മമ്മൂക്ക സെറ്റിലുളള എല്ലാവരെയും ശ്രദ്ധിക്കാറുണ്ട്, അനീഷ് പറഞ്ഞു. അതേസമയം 2009ലായിരുന്നു കുട്ടിസ്രാങ്ക് പുറത്തിറങ്ങിയത്. ഷാജി എന്‍ കരുണിന്‌റെ സംവിധാനത്തില്‍ ഒരുങ്ങിയ സിനിമയില്‍ മമ്മൂട്ടിക്കൊപ്പം കമാലിനി മുഖര്‍ജി, പദ്മപ്രിയ, മീനകുമാരി, വാഹിദ, സുരേഷ് കൃഷ്ണ, സിദ്ധിഖ് ഉള്‍പ്പെടെയുളള താരങ്ങളാണ് പ്രധാന വേഷങ്ങളില്‍ എത്തിയത്.

  English summary
  art director aneesh reveals how mammootty solved a big problem during kutty srank movie making
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X