twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    'സ്വന്തമായൊരു പ്രൊഡക്ഷന്‍ ഹൗസ്'! ആ ആഗ്രഹം സഫലമാക്കാനാവാതെ സച്ചി മടങ്ങി

    By Prashant V R
    |

    സംവിധായകനും തിരക്കഥാകൃത്തുമായ സച്ചിയുടെ വിടവാങ്ങല്‍ മലയാള സിനിമാ ലോകത്തിന് തീരാനഷ്ടം തന്നെയാണ്. നിരവധി സൂപ്പര്‍ഹിറ്റ് സിനിമകള്‍ പ്രേക്ഷകര്‍ക്ക് സമ്മാനിച്ച ആളായിരുന്നു സച്ചി. തിരക്കഥാകൃത്തായി തിളങ്ങിയ ശേഷമായിരുന്നു അദ്ദേഹം സംവിധാനത്തിലേക്കും കടന്നിരുന്നത്. ഈ വര്‍ഷമാദ്യം പുറത്തിറങ്ങിയ അയ്യപ്പനും കോശിയുമാണ് സച്ചിയുടെതായി അവസാനമായി പുറത്തിറങ്ങിയ ചിത്രം. പൃഥ്വിരാജും ബിജു മേനോനും തകര്‍ത്തഭിനയിച്ച ചിത്രം പ്രേക്ഷകര്‍ക്ക് ഒന്നടങ്കം ഏറ്റെടുക്കുകയും ചെയ്തിരുന്നു.

    അനാര്‍ക്കലിക്ക് ശേഷം ഈ കൂട്ടുകെട്ട് വീണ്ടുമൊന്നിച്ച ചിത്രം കൂടിയായിരുന്നു അയ്യപ്പനും കോശിയും. കരിയറിന്റെ തുടക്കകാലത്ത് സേതുവിനൊപ്പമാണ് അദ്ദേഹം തിരക്കഥകള്‍ രചിച്ചിരുന്നത്. തുടര്‍ന്ന് സ്വതന്ത്ര തിരക്കഥാകൃത്തായും സംവിധായകനായും സച്ചി മാറുകയായിരുന്നു.

    അയ്യപ്പനും കോശിക്കും പുറമെ

    അയ്യപ്പനും കോശിക്കും പുറമെ കഴിഞ്ഞ വര്‍ഷം ഡ്രൈവിംഗ് ലൈസന്‍സ് എന്ന ചിത്രവും സച്ചിയുടെതായി വലിയ വിജയമായി മാറിയിരുന്നു. തുടരെ രണ്ട് വിജയ ചിത്രങ്ങള്‍ പ്രേക്ഷകര്‍ക്ക് സമ്മാനിച്ചുകൊണ്ടാണ് അദ്ദേഹം നമ്മെ വിട്ടുപോയിരിക്കുന്നത്. അതേസമയം സച്ചിയെക്കുറിച്ച് കലാസംവിധായകന്‍ മനു ജഗദിന്റെതായി വന്ന ഫേസ്ബുക്ക് പോസ്റ്റ് ശ്രദ്ധേയമായി മാറിയിരുന്നു.

    സച്ചിയുടെ സ്വപ്‌നമായിരുന്നു

    സച്ചിയുടെ സ്വപ്‌നമായിരുന്നു സ്വന്തമായൊരു പ്രൊഡക്ഷന്‍ കമ്പനിയെന്ന് മനു ജഗദ് ഫേസ്ബുക്കിലൂടെ പറയുന്നു. ആ പ്രൊഡക്ഷന്‍ കമ്പനിയുടെ പേരും അദ്ദേഹം തിരഞ്ഞെടുത്തിരുന്നതായി സംവിധായകന്‍ പറയുന്നു. മനു ജഗദിന്റെ വാക്കുകളിലേക്ക്: "തുരുമ്പിച്ച നമ്മുടെ സ്വപ്നങ്ങള്‍..അല്ലേ സച്ചിയേട്ടാ ...സ്വന്തമായൊരു പ്രൊഡക്ഷന്‍ ഹൗസ് ...

    ഒരുപാട് പേരുകള്‍ മാറിമാറി

    ഒരുപാട് പേരുകള്‍ മാറിമാറി അവസാനം സച്ചിയേട്ടന്‍ തന്നെ തിരഞ്ഞെടുത്തൊരു പേര്..' eika ' അനന്തത.. a symbol of infinity which leads to the next life. അടുത്ത ജന്മത്തിലേക്കുള്ള അനന്തമായ യാത്ര... ഈ പേരിനു ഇത്രയും അര്‍ത്ഥങ്ങളുണ്ടായിരുന്നു. വാക്കുകള്‍ കൊണ്ട് നെഞ്ചോട് ചേര്‍ത്തപ്പോ. സ്‌നേഹക്കൂടുതല്‍ കൊണ്ട് ശ്വാസംമുട്ടിയിരുന്നു പലപ്പഴും ..ഇതെന്റെ വിധിയാണ്.

    Recommended Video

    Director sachy passed away
    എന്റെ ഭാഗ്യമില്ലായ്മയാണ്

    എന്റെ ഭാഗ്യമില്ലായ്മയാണ്. സിനിമയില്‍ എന്തിനും ആണൊരുത്തനായ ഏട്ടനുണ്ട് എന്ന് ഞാന്‍ ഒരുപാട് സന്തോഷിച്ചോ.. അറിയില്ല.. ഒന്നിച്ചൊരു കൈകോര്‍ക്കാന്‍ നേരം അവിടെയുമെത്തി എന്റെ ദുര്‍വിധി. ആ നല്ല മനസ്സിന് വേദനിക്കാതെ എന്റെ നന്മയ്ക്കു എന്നൊരു കള്ളത്തരം പറഞ്ഞൊഴിഞ്ഞു. അവസാനനിമിഷം ഒഴിവാക്കപ്പെട്ടെങ്കിലും ആ ഗംഭീരസിനിമയുടെ വിജയം മനസ്സുകൊണ്ട് ഞാനൊരാഘോഷമാക്കിയിരുന്നു.

    പൃഥ്വിയില്‍ അച്ഛന്റെ ഒരംശം എന്നും കാണാറുണ്ട്! കാഴ്ചയിലും സ്വഭാവത്തിലും അദ്ദേഹത്തെ പോലെ: സുപ്രിയപൃഥ്വിയില്‍ അച്ഛന്റെ ഒരംശം എന്നും കാണാറുണ്ട്! കാഴ്ചയിലും സ്വഭാവത്തിലും അദ്ദേഹത്തെ പോലെ: സുപ്രിയ

    അത്രയ്ക്ക് നിങ്ങളെ

    അത്രയ്ക്ക് നിങ്ങളെ ഞാനെന്റെ സ്വന്തമാക്കിയിരുന്നു സച്ചിയേട്ടാ. നിങ്ങളോടൊപ്പം കഴിച്ചുകൂട്ടിയ ആ ചുരുക്കം നാളുകള്‍ മതിയെനിക്കീ ജന്മം മുഴുവന്‍ ...നിങ്ങളെ മറക്കാതിരിക്കാന്‍. മനു ജഗദ് ഫേസ്ബുക്കില്‍ കുറിച്ചു. മുന്‍പ് പ്രൊഡക്ഷന്‍ കമ്പനിയില്‍ ആദ്യം നിര്‍മ്മിക്കുന്ന ചിത്രത്തെക്കുറിച്ച് മനോരമയുടെ നേരെ ചൊവ്വയില്‍ സംവിധായകന്‍ വെളിപ്പെടുത്തിയിരുന്നു.

    സെറ്റിലെത്തിയാല്‍ പ്രണവിന് ആ ശീലമില്ലെന്ന് വിനീത് ശ്രീനിവാസന്‍! വെളിപ്പെടുത്തി സംവിധായകന്‍സെറ്റിലെത്തിയാല്‍ പ്രണവിന് ആ ശീലമില്ലെന്ന് വിനീത് ശ്രീനിവാസന്‍! വെളിപ്പെടുത്തി സംവിധായകന്‍

    എന്റെ കൈയ്യില്‍

    എന്റെ കൈയ്യില്‍ അതിനുളള പണം വേണം. അങ്ങനെയുളള സിനിമ എന്റെ രാഷ്ട്രീയം പറയുന്ന സിനിമയായിരിക്കും. വെറും ആള്‍ക്കൂട്ടമായി മാറുന്ന ജനതയെക്കുറിച്ചുളള സിനിമ. അതിനുളള നോട്ടുകള്‍ തയ്യാറാക്കിയിട്ടുണ്ട്. ഈ വര്‍ഷം ഒരു നിര്‍മ്മാണ കമ്പനി തുടങ്ങണം. അതിലൂടെയായിരിക്കും എന്റെ രാഷ്ട്രീയ ചിത്രവും പുറത്തുവരിക. മുന്‍പ് നേരെ ചൊവ്വയില്‍ സംവിധായകന്‍ പറഞ്ഞ വാക്കുകളാണിവ.

    'സുശാന്തിനെ പരിചയമുണ്ടായിരുന്നെങ്കിൽ ഈ രണ്ട് മനുഷ്യരെ പറ്റി പറഞ്ഞു കൊടുക്കാമായിരുന്നു''സുശാന്തിനെ പരിചയമുണ്ടായിരുന്നെങ്കിൽ ഈ രണ്ട് മനുഷ്യരെ പറ്റി പറഞ്ഞു കൊടുക്കാമായിരുന്നു'

    Read more about: sachi
    English summary
    Art Director Manu Jagadh Reveals About Sachy's production house
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X