twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ആ അമ്മയുടെ നിലവിളി കാതില്‍ മുഴങ്ങുന്നു... രാമലീലയെ ഇനിയെങ്കിലും വെറുതെ വിട്ടൂടേ?

    By Nimisha
    |

    ദിലീപ് ചിത്രമായ രാമലീലയിലൂടെയാണ് അരുണ്‍ ഗോപിയെന്ന സംവിധായകന്‍ മലയാള സിനിമയിലേക്ക് കടന്നുവന്നത്. അഞ്ചു വര്‍ഷത്തെ കഠിനപ്രയത്‌നത്തിനൊടുവിലാണ് ആദ്യ ചിത്രവുമായി അദ്ദേഹം പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് എത്തിയത്. വെല്ലുവിളികള്‍ ഏറെ തരണം ചെയ്താണ് ചിത്രം റിലീസ് ചെയ്തത്. രാമലീല റിലീസ് ചെയ്യുന്നതിന് മുന്‍പേയായിരുന്നു നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് ദിലീപ് അറസ്റ്റിലായത്. ഇതോടെ ചിത്രത്തിന്റെ റിലീസും അവതാളത്തിലാവുകയായിരുന്നു. നാളുകള്‍ നീണ്ട അനിശ്ചിതത്വത്തിനൊടുവില്‍ സെപ്റ്റംബര്‍ 28നാണ് ചിത്രം റിലീസ് ചെയ്തത്.

    തിലകനുമായി വര്‍ഷങ്ങളോളം മിണ്ടാതിരുന്നതിന് പിന്നിലെ കാരണം വെളിപ്പെടുത്തി കെപിഎസി ലളിത!തിലകനുമായി വര്‍ഷങ്ങളോളം മിണ്ടാതിരുന്നതിന് പിന്നിലെ കാരണം വെളിപ്പെടുത്തി കെപിഎസി ലളിത!

    രാമലീല തുണച്ചു, പ്രതിഫലം വര്‍ധിപ്പിച്ച് ദിലീപ്.. മമ്മൂട്ടിയെ വെട്ടി! ഇനിയുള്ളത് മോഹന്‍ലാല്‍!രാമലീല തുണച്ചു, പ്രതിഫലം വര്‍ധിപ്പിച്ച് ദിലീപ്.. മമ്മൂട്ടിയെ വെട്ടി! ഇനിയുള്ളത് മോഹന്‍ലാല്‍!

    സിനിമ വിജയിച്ചില്ലെങ്കിലും മഞ്ജു വാര്യര്‍ പ്രതിഫലം ഉയര്‍ത്തുന്നതിന് പിന്നിലെ കാരണം?സിനിമ വിജയിച്ചില്ലെങ്കിലും മഞ്ജു വാര്യര്‍ പ്രതിഫലം ഉയര്‍ത്തുന്നതിന് പിന്നിലെ കാരണം?

    രാമലീല റിലീസ് ചെയ്ത് അഞ്ചു നാള്‍ പിന്നിടുന്നതിനിടയിലാണ് ചിത്രത്തിലെ നായകനായ ദിലീപിന് ജാമ്യം ലഭിച്ചത്. കുട്ടികളുടെയും കുടുംബ പ്രേക്ഷകരുടെയും സ്വന്തം താരമായ ദിലീപിന്റെ ശക്തമായ തിരിച്ചു വരവ് കൂടിയായിരുന്നു രാമലീലയിലൂടെ കാണാനായത്. മികച്ച പ്രതികരണം നേടി ചിത്രം തിയറ്ററുകളില്‍ മുന്നേറുന്നതനിടയിലാണ് വ്യാജ പതിപ്പ് ഇന്റര്‍നെറ്റില്‍ പ്രത്യക്ഷപ്പെട്ടത്. ഹോള്‍ഡ് ഓവര്‍ ആവാതെ ചിത്രം തിയറ്ററുകളില്‍ നിന്നും മാറ്റാനുള്ള ശ്രമവും ഇടയ്ക്ക് നടന്നിരുന്നു.

    രാമലീല തകര്‍ക്കാനുള്ള ശ്രമങ്ങള്‍ അവസാനിപ്പിക്കണം

    തകര്‍ക്കാനുള്ള ശ്രമങ്ങള്‍ അവസാനിപ്പിക്കണം

    തിയറ്ററുകളില്‍ മികച്ച പ്രതികരണം നേടി മുന്നേറുന്ന ചിത്രമായ രാമലീലയെ തകര്‍ക്കാനുള്ള ശ്രമങ്ങള്‍ ഉപേക്ഷിക്കണമെന്ന് സംവിധായകനായ അരുണ്‍ ഗോപി ആവശ്യപ്പെട്ടു. സോഷ്യല്‍ മീഡിയയിലൂടെയാണ് അദ്ദേഹം തന്റെ പ്രതികരണം രേഖപ്പെടുത്തിയത്.

    റിമൂവ് ചെയ്ത് തളര്‍ന്നു

    റിമൂവ് ചെയ്ത് തളര്‍ന്നു

    തിയറ്ററുകളില്‍ വിജയകരമായി പ്രദര്‍ശനം തുടരുന്നതിനിടയിലാണ് ചിത്രത്തിന്റെ വ്യാജ പതിപ്പ് ഇന്റര്‍നെറ്റില്‍ പ്രത്യക്ഷപ്പെട്ടത്. ഇത് റിമൂവ് ചെയ്ത് പൈറസി ടീം തളര്‍ന്നുവെന്നും അദ്ദേഹം പറയുന്നു.

    ക്രൂരത അവസാനിപ്പിച്ചൂടെ?

    ക്രൂരത അവസാനിപ്പിച്ചൂടെ?

    ഇന്നുവരെയുള്ള മലയാള സിനിമയുടെ ചരിത്രത്തില്‍ ഇത്രയേറെ വ്യാജപതിപ്പുകള്‍ അപ് ലോഡ് ചെയ്ത മറ്റൊരു ചിത്രം ഉണ്ടാകുമെന്ന് തോന്നുന്നില്ലെന്നും സംവിധായകന്‍ പറയുന്നു.

    അറസ്റ്റ് ചെയ്യാന്‍ ചെന്നപ്പോള്‍

    അറസ്റ്റ് ചെയ്യാന്‍ ചെന്നപ്പോള്‍

    രാമലീല എന്ന സിനിമ ഇന്റര്‍നെറ്റില്‍ അപ് ലോഡ് ചെയ്തതിന് പോലീസ് അറസ്റ്റ് ചെയ്യാന്‍ ചെന്നപ്പോള്‍ കരഞ്ഞ് നിലവിളിച്ച ഒരമ്മയുടെ നിലവിളി ഇപ്പോഴും കാതില്‍ മുഴങ്ങുന്നുണ്ടെന്നും അദ്ദേഹം പറയുന്നു.

    മികച്ച സ്വീകാര്യത

    മികച്ച സ്വീകാര്യത

    കുടുംബ പ്രേക്ഷകര്‍ക്ക് ഏറെ ഇഷ്ടമുള്ള താരമാണ് ദിലീപ്. നീണ്ട ഇടവേളയ്ക്ക് ശേഷമാണ് ദിലീപിന്റെ സിനിമ തിയറ്ററുകളിലേക്ക് എത്തിയത്. നടി ആക്രമിക്കപ്പെട്ട സംഭവമായി ബന്ധപ്പെട്ട് ദിലീപ് അറസ്റ്റിലായതൊന്നും രാമലീലയെ ബാധിച്ചിട്ടില്ല.

    50 കോടി പിന്നിട്ടു

    50 കോടി പിന്നിട്ടു

    കളക്ഷനിലും വന്‍മുന്നേറ്റനം നടത്തിയാണ് രാമലീല മുന്നേറുന്നത്. പുലിമുരുകന് ശേഷം ടോമിച്ചന്‍ മുളകുപാടം നിര്‍മ്മിച്ച ചിത്രമാണ്. ഇതിനോടകം തന്നെ 50 കോടി ക്ലബില്‍ ചിത്രം ഇടം പിടിച്ചിട്ടുണ്ട്.

    English summary
    Arun Gopi's response about Ramaleela piracy.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X