For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  അപ്പോഴാണ് ഉണ്ണിയേട്ടന്‍ പൊട്ട് സജസ്റ്റ് ചെയ്തത്; പരിഹാസവുമായി അരുന്ധതി

  |

  സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ താരം എസ്‌ഐ ആനി ശിവയാണ്. ജീവിതത്തിലെ വലിയ പ്രതിസന്ധികളെ അതിജീവിച്ച് മുന്നേറിയ ആനിയെ അഭിനന്ദിച്ചു കൊണ്ട് ഒരുപാട് പേരാണ് സോഷ്യല്‍ മീഡിയയിലൂടെ രംഗത്ത് എത്തിയത്. സിനിമാ താരങ്ങളും ആനിയെ അഭിനന്ദിച്ച് രംഗത്ത് എത്തിയിരുന്നു. ഇതിനിടെ ആനിയെ കുറിച്ചുള്ള നടന്‍ ഉണ്ണി മുകുന്ദന്റെ കുറിപ്പ് ഏറെ ചര്‍ച്ചയായിരുന്നു. കാര്യം ആനിയെ അഭിനന്ദിക്കുവാന്‍ വേണ്ടിയാണ് ഉണ്ണി മുകുന്ദന്‍ ശ്രമിച്ചതെങ്കിലും താരത്തിന്റെ വാക്കുകള്‍ ശക്തമായ വിമര്‍ശനങ്ങളാണ് ഏറ്റുവാങ്ങുന്നത്.

  വള്ളിപ്പടര്‍പ്പുകള്‍ക്കുള്ളില്‍ സൗന്ദര്യം തൂകി അമൈറ; ഗ്ലാമറസ് ചിത്രങ്ങള്‍

  വലിയ പൊട്ടിലൂടെയല്ല, വലിയ സ്വപ്‌നങ്ങളിലൂടെയാണ് സ്ത്രീശാക്തീകരണം സാധ്യമാകുന്നത് എന്നായിരുന്നു ഉണ്ണി മുകുന്ദന്റെ പോസ്റ്റ്. ഇതാണ് വിമര്‍ശനത്തിന് ഇടയാക്കിയത്. പൊട്ടു തൊടുന്നതും തൊടത്തതുമൊക്കെ ഒരാളുടെ സ്വാതന്ത്ര്യമാണെന്നും അതിനാല്‍ പൊട്ടു തൊടുന്നതിനെ വിമര്‍ശിച്ചു കൊണ്ട് സ്ത്രീശാക്തീകരണത്തെ കുറിച്ച് സംസാരിക്കുന്നത്ത ശരിയല്ലെന്നായിരുന്നു വിമര്‍ശകര്‍ ചൂണ്ടിക്കാണിച്ചത്. താരത്തിന്റെ പോസ്റ്റില്‍ കമന്റുമായി ഒരുപാട് പേര്‍ എത്തിയിരുന്നു.

  ഇപ്പോഴിതാ നടിയും സാമൂഹിക പ്രവര്‍ത്തകയുമായ ബി അരുന്ധതിയും ഉണ്ണി മുകുന്ദനെ വിമര്‍ശിച്ചു കൊണ്ട് രംഗത്ത് എത്തിയിരിക്കുകയാണ്. പൊട്ടു കുത്തിയുള്ള തന്റെ ചിത്രമാണ് അരുന്ധതി പങ്കുവച്ചിരിക്കുന്നത്. ഫോട്ടോ ഇടാന്‍ കാരണമില്ലാതെ ബുദ്ധിമുട്ടുകയായിരുന്നു. അപ്പോഴാണ് ഉണ്ണിയേട്ടന്‍ പൊട്ട് സജസ്റ്റ് ചെയ്തത്. ഇപ്പൊ നല്ല ആശ്വാസമുണ്ട്. താങ്ക്യൂ ഉണ്ണിയേട്ടാ. എന്നായിരുന്നു അരുന്ധതിയുടെ കുറിപ്പ്. ഉണ്ണി മുകുന്ദന്റെ പോസ്റ്റ് ചര്‍ച്ചയായതോടെ നിരവധി സ്ത്രീകളാണ് വലിയ പൊട്ട് തൊട്ട തങ്ങളുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചത്.

  ശക്തമായ പ്രതിഷേധമായിരുന്നു കഴിഞ്ഞ ദിവസം ഉണ്ണി മുകുന്ദന്റെ കുറിപ്പിനെതിരെ സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നത്. വലിയ പൊട്ടത്തരങ്ങളിലൂടെയല്ല, ഫെമിനിസത്തെ കുറിച്ചുള്ള പ്രാഥമിക ബോധ്യത്തിലൂടെയാണ് സ്ത്രീശാക്തീകരണം സാധ്യമാകുന്നത്, വലിയ പൊട്ട് തൊടുന്നതും സ്ത്രീശാക്തീകരണവും തമ്മിലെന്ത്, മസില്‍ മാത്രമേയുള്ളൂവല്ലേയെന്നൊക്കെയായിരുന്നു വിമര്‍ശനം. ഒരാളുടെ വ്യക്തി സ്വാതന്ത്രമാണ് പൊട്ട് തൊടുന്നതെന്നും അതിനെ പരിഹസിച്ചു കൊണ്ട് സ്ത്രീശാക്തീകരണത്തെ കുറിച്ച് പറയുന്നത് തന്നെ സ്ത്രീ വിരുദ്ധമാണെന്നും ചിലര്‍ പറഞ്ഞു.

  സംവിധായകന്‍ ജിയോ ബേബിയും ഉണ്ണി മുകുന്ദനെ വിമര്‍ശിച്ചിരുന്നു. മോശം പോസ്റ്റാണ് ഉണ്ണിയെന്നായിരുന്നു ജിയോ ബേബിയുടെ പ്രതികരണം. അതേസമയം ആനിയെ അഭിനന്ദിച്ചു കൊണ്ട് മോഹന്‍ലാല്‍ അടക്കം രംഗത്ത് എത്തിയിരുന്നു. നിശ്ചയദാര്‍ഢ്യം കൊണ്ട് ജീവിത വിജയം നേടിയ ആനിയ്ക്ക് അഭിനന്ദനങ്ങള്‍. ഒരുപാടുപേരുടെ ജീവിതസ്വപ്നങ്ങള്‍ക്ക് ആനിയുടെ വിജയം പ്രചോദനമാകട്ടെ എന്നായിരുന്നു മോഹന്‍ലാല്‍ കുറിച്ചത്. ചിറകറ്റിട്ടും ഉയരെ പറന്നവള്‍, തലമുറയുടെ പാഠപുസ്തകം. ആനി ശിവ എന്ന പോരാളിക്ക് ആശംസകള്‍ നേരുന്നു എന്നായിരുന്നു നടന്‍ ഷെയ്ന്‍ നിഗം കുറിച്ചത്.

  Unni Mukundan reveals the reasons why he got the part In mamangam | FilmiBeat Malayalam

  ഭര്‍ത്താവും സ്വന്തം വീട്ടുകാരും ഉപേക്ഷിച്ചപ്പോള്‍ എട്ട് മാസം പ്രായമുള്ള കുഞ്ഞിനേയും കൊണ്ട് തെരുവിലേക്ക് ഇറങ്ങുകയായിരുന്നു ആനി. പല തരത്തിലുള്ള ജോലി ചെയ്തു. പിന്നീടാണ് കോണ്‍സ്റ്റബിള്‍ ആകുന്നതും ഇപ്പോള്‍ എസ് ഐ ആകുന്നതും. 10 വര്‍ഷങ്ങള്‍ക്ക് മുമ്പ് വര്‍ക്കല ശിവഗിരി തീര്‍ത്ഥാടനത്തിന് ഐസ്‌ക്രീമും നാരങ്ങാ വെള്ളവും വിറ്റ് ജീവിച്ച അതേ സ്ഥലത്ത് എസ്‌ഐ ആയി എത്തിയതിന്റെ സന്തോഷം ആനി പങ്കുവച്ചിരുന്നു. ഇതോടെയാണ് ആനിയുടെ കഥ ചര്‍ച്ചയായത്.

  Read more about: unni mukundan
  English summary
  Arundhathi Makes Fun Of Unni Mukundan On His Post About Women Empowerment, Read More In Malayalam Here.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X