»   » ആഷിക്കിനും റീമക്കും ഒന്നാം വിവാഹ വാര്‍ഷികം

    ആഷിക്കിനും റീമക്കും ഒന്നാം വിവാഹ വാര്‍ഷികം

    By Soorya Chandran

    കൊച്ചി: മലയാളികള്‍ ഏറെ ആഘോഷിച്ച ആഷിക് അബു-റീമ കല്ലിങ്കല്‍ വിവാഹത്തിന് കേരളപ്പിറവി ദിനത്തില്‍ ഒന്നാം വാര്‍ഷികം. പരമ്പരാഗത വിവാഹ രീതികളും ആഘോഷങ്ങളും ഒഴിവാക്കി രജിസ്ട്രാര്‍ ഓഫീസില്‍ വച്ചായിരുന്നു ഇവരുടെ വിവാഹം.

     

    ഒരു വര്‍ഷത്തിനിടെ ചില ഗോസിപ്പ് കോളങ്ങളില്‍ വേര്‍പിരിയല്‍ വാര്‍ത്തകള്‍ വന്നിരുന്നെങ്കിലും റീമയും ആഷിക്കും സുഖമായി ജീവിക്കുന്നു. ഇതിനിടെ റീമ, മാമാങ്കം എന്നപേരില്‍ ഒരു നൃത്ത വിദ്യാലയവും തുടങ്ങി.

    വിവാഹ വാര്‍ഷിക ദിനത്തില്‍ തന്റെ ഫേസ്ബുക്ക് പ്രൊഫല്‍ ചിത്രം റീമയുടേതാക്കിയിട്ടുണ്ട് ആഷിക്. 22 എഫ്‌കെയിലെ ഒരു ഗാനം തന്റെ പ്രിയതമക്കായി ഡെഡിക്കേറ്റ് ചെയ്തിട്ടും ഉണ്ട്. ഈ സിനിമയുടെ ചിത്രീകരണത്തിനിടയിലാണ് ഇരുവരും പ്രണയത്തിലാകുന്നത്.

    22 ഫീമെയില്‍ കോട്ടയം

    റീമയുടേയും ആഷിക്കിന്റേയും ജീവിതം മാറ്റിമറിച്ച സിനിമ എന്ന വേണമെങ്കില്‍ 22എഫ്‌കെയെ വിശേഷിപ്പിക്കാം. സിനിമയില്‍ രണ്ട് പേര്‍ക്കും മികച്ച സ്ഥാനം നേടിക്കൊടുത്ത സിനിമ, ജീവിതത്തിലും അവരെ ഒന്നിപ്പിച്ചു.

    പ്രണയം, വെളിപ്പെടുത്തല്‍

    ഗോസിപ്പുകള്‍ തുടങ്ങിയപ്പോള്‍ തന്നെ തങ്ങളുടെ പ്രണയം വെളിപ്പെടുത്താന്‍ ആഷിക് അബുവും റീമയും തയ്യാറായി.

    ലളിത വിവാഹം

    ലളിതമായിരുന്നു ആഷിക്-റീമ വിവാഹം. കാക്കനാട് സബ് രജിസ്ട്രാര്‍ ഓഫീസില്‍ വച്ചായിരുന്നു വിവാഹം. ക്ഷണിക്കപ്പെട്ട അതിഥികള്‍ കാര്യമായി ആരും തന്നെ ഉണ്ടായിരുന്നില്ല.

    മതേതരം, സ്ത്രീധന വിരുദ്ധം

    മതേതര വിവാഹം, സ്ത്രീധനത്തിനെതിരെയുള്ള സന്ദേശം... ആഷിക്-റീമ വിവാഹത്തെ പലരും വിശേഷിപ്പിച്ചത് ഇങ്ങനെയൊക്കെ ആയിരുന്നു.

    രോഗാതുരര്‍ക്ക് സഹായം

    വിവാഹച്ചെലവ് എന്നരീതിയില്‍ കണക്കാക്കിയ പണം എറണാകുള ജനറല്‍ ആശുപത്രിയിലെ കാന്‍സര്‍ സെന്ററിലെ രോഗികള്‍ക്ക് നല്‍കാനായിരുന്നു ആഷിക്കിന്റേയും റീമയുടേയും തരുമാനം. 10 ലക്ഷം രൂപ നല്‍കുകയും ചെയ്തു.

    റീമ മതം മാറിയോ

    ലൗ ജിഹാദിന്റെ കാലമല്ലേ... റീമയെ ആഷിക് മതം മാറ്റുമോ എന്നൊക്കെയായിരുന്നു പലരുടേയും സംശയം. അജ്മീര്‍ ദര്‍ഗ്ഗയില്‍ ഇരുവരും ഒരുമിച്ചുള്ള ചിത്രം ചിലരെയെങ്കിലും അമ്പരപ്പിച്ചു.

    കൂട്ടുകൃഷി

    വിവാഹ ശേഷവും രണ്ട് പേരും വ്യത്യസ്തരായി തന്നെ തുടര്‍ന്നു. ആലുവയിലെ തരിശുപാടത്ത് കൃഷിയിറക്കുന്നതിനെ കുറിച്ചായിരുന്നു ഒരിടെ വാര്‍ത്തകള്‍.

    സിനിമ വിട്ടില്ല

    വിവാഹം കഴിഞ്ഞെങ്കിലും സിനിമ ഉപേക്ഷിച്ചില്ല റീമ. ആ തീരുമാനത്തിന് ആഷികിന്റെ പിന്തുണയും ഉണ്ട്.

    മാമാങ്കം

    സിനിമയുടെ തിരക്കുകള്‍ക്കിടയില്‍ റീമ സ്വന്തമായി ഒരു നൃത്ത വിദ്യാലം തുടങ്ങി... മാമാങ്കം. ഇതിനും ആഷികിന്റെ പൂര്‍ണ പിന്തുണ ഉണ്ടായിരുന്നു.

    കിസ്സ് ഓഫ് ലവ്

    ഒന്നാം വിവാഹ വാര്‍ഷികത്തിന്റെ തൊട്ടടുത്ത ദിവസമാണ് സദാചാര പോലീസിങ്ങിനെതിരെ കിസ്സ ഓഫ് ലവിന്റെ ചുംബനക്കൂട്ടായ്മ. ആഷികും റീമയും പിന്തുണയായിയെത്തുമോ എന്നാണ് ഇപ്പോള്‍ കാത്തിരിപ്പ്.

    Please Wait while comments are loading...

    Malayalam Photos

    Go to : More Photos
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X