twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    വിസ്മയത്തിന്റെ സാറ്റലൈറ്റ് അവകാശം റെക്കോഡ് തുകയ്ക്ക് ഏഷ്യനെറ്റ് സ്വന്തമാക്കി

    By Rohini
    |

    തെലുങ്കിലും തമിഴിലും മലയാളത്തിലുമായി ഇറങ്ങിയ മോഹന്‍ഡലാലിന്റെ ത്രിഭാഷ ചിത്രത്തിന് മികച്ച അഭിപ്രായമാണ് പ്രേക്ഷകരില്‍ നിന്നും ലഭിച്ചത്. തെലുങ്കില്‍ മനമാന്ത എന്ന പേരിലും തമിഴില്‍ നമതു എന്ന പേരിലും മലയാളത്തില്‍ വിസ്മയം എന്ന പേരിലും റിലീസ് ചെയ്ത ചിത്രം സംവിധാനം ചെയ്തത് ചന്ദ്രശേഖര്‍ യെലേട്ടിയാണ്.

    മോഹന്‍ലാലിന്റെ ബിഗ് ബജറ്റ് ചിത്രങ്ങള്‍ ഏഷ്യനെറ്റ് എടുത്തു, മമ്മൂട്ടി ചിത്രങ്ങള്‍ ഉപേക്ഷിക്കുന്നു!!മോഹന്‍ലാലിന്റെ ബിഗ് ബജറ്റ് ചിത്രങ്ങള്‍ ഏഷ്യനെറ്റ് എടുത്തു, മമ്മൂട്ടി ചിത്രങ്ങള്‍ ഉപേക്ഷിക്കുന്നു!!

    റെക്കോഡ് തുകയ്ക്ക് ചിത്രത്തിന്റെ മലയാളം പതിപ്പായ വിസ്മയത്തിന്റെ സാറ്റലൈറ്റ് അവകാശം ഏഷ്യനെറ്റ് സ്വന്തമാക്കി എന്നാണ് പുതിയ വാര്‍ത്തകള്‍. 6.8 കോടി രൂപയ്ക്കാണ് ചിത്രം ഏഷ്യനെറ്റ് സ്വന്തമാക്കിയത്. തെലുങ്ക് പതിപ്പായ മനമാന്തയുടെ സാറ്റലൈറ്റ് അവകാശം മാ ടിവിയ്ക്ക് വേണ്ടി സ്റ്റാര്‍ ഗ്രൂപ്പ് വാങ്ങും. അതേ സമയം തമിഴില്‍ ആരും വാങ്ങും എന്ന് തീരുമാനമായിട്ടില്ല.

     vismayam-satellite-rights

    2016 ലെ മോഹന്‍ലാലിന്റെ ആദ്യ റിലീസാണ് വിസമയം. ചിത്രം ബോക്‌സോഫീസിലും മികച്ച വിജയം നേടി. ആദ്യ ദിവസം 68 ലക്ഷം രൂപ കേരളത്തില്‍ നിന്ന് നേടിയ വിസ്മയം മൂന്ന് ദിവസം കൊണ്ട് 2.61 കോടി രൂപയുടെ നേട്ടമുണ്ടാക്കി. വരാഹി ചലന ചിത്രയാണ് ചിത്രം നിര്‍മിച്ചത്.

    വര്‍ഷങ്ങള്‍ക്ക് ശേഷം ഗൗതമി മോഹന്‍ലാലിന്റെ നായികയായി അഭിനയിച്ച ചിത്രമാണ് വിസ്മയം. ഉര്‍വശി, നെടുമുടി വേണു, ജോയ് മാത്യു തുടങ്ങിയവരും ചിത്രത്തിലെ കഥാപാത്രങ്ങളായി എത്തി.

    English summary
    Mohanlal's recent release Vismayam has managed to impress both the audiences and critics. As per the latest updates, the satellite right of the movie has been bagged by the leading TV channel, Asianet.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X