Don't Miss!
- News
ലീഗിന്റെ സംഭാവനകള്‍ ഉള്‍ക്കൊള്ളാനുള്ള മാനസിക വളര്‍ച്ച കോടിയേരിയെ പോലുള്ളവര്ക്കില്ല; എംകെ മുനീര്‍
- Technology
വോഡഫോൺ ഐഡിയയും എയർടെല്ലും നൽകുന്ന 839 രൂപ പ്ലാനുകളിൽ മികച്ചത് ഏത്?
- Lifestyle
വേദജ്യോതിഷ പ്രകാരം ശനിജയന്തിയില്‍ ശനിദേവനെ ഇങ്ങനെ ആരാധിക്കണം
- Sports
IPL 2022: കമോണ്ട്രാ സഞ്ജൂ... കപ്പുയര്‍ത്താന്‍ റോയല്‍സും ജിടിയും- ഫൈനല്‍ പ്രിവ്യു, സാധ്യതാ ടീം
- Finance
ആകെ ചെലവ് 5,000 രൂപ മാത്രം, പോസ്റ്റ് ഓഫീസ് തരും വരുമാനം; നോക്കുന്നോ
- Automobiles
Bajaj CT100-നെ പിന്‍വലിച്ചു; പ്രൊഡക്ഷനും അവസാനിപ്പിച്ചു
- Travel
അന്താരാഷ്ട്ര എവറസ്റ്റ് ദിനം: ചരിത്രത്തിലെ സാഹസിക ദിനങ്ങളിലൊന്ന്.. പരിചയപ്പെടാം
മലയാള സിനിമയുടെ ലക്ഷണമൊത്ത വില്ലന്‍; സീരിയല്‍, സിനിമാ നടന് ജികെ പിള്ള അന്തരിച്ചു
സിനിമ സീരിയല്‍ നടന് ജി.കെ.പിള്ള അന്തരിച്ചു. 97 വയസായിരുന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കാലത്ത് 8 മണിയോടെ ആയിരുന്നു മരണം. വര്‍ക്കലയിലെ ഇടവയില്‍ വെച്ചാണ് സംസ്ക്കാര ചടങ്ങുകള്‍ എന്നുമാണ് അറിയുന്നത്. സിനിമകളില്‍ ചെറുതും വലുതുമായ അനേകം കഥാപാത്രങ്ങള്‍ ചെയ്തിട്ടുള്ള താരം 325 ഓളം സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. ആറ് പതിറ്റാണ്ടോളം നീണ്ട അഭിനയ ജീവിതത്തിനാണ് ഇന്ന് അവസാനമായത്.
പ്രിയപ്പെട്ട നടന് ആദാരഞ്ജലികളുമായി എത്തുകയാണ് സിനിമാലോകം. മെഗാസ്റ്റാര്‍ മമ്മൂട്ടി, കുഞ്ചാക്കോ ബോബന്, മനോജ് കെ ജയന്, തുടങ്ങി നിരവധി താരങ്ങളാണ് ജികെ പിള്ളയ്ക്ക് ആദരഞ്ജലികള് അര്‍പ്പിച്ച് കൊണ്ട് വന്നിരിക്കുന്നത്. മലയാള സിനിമയിലെ ലക്ഷണമൊത്ത വില്ലന്‍ എന്ന വിളിപ്പേരാണ് ജികെ പിള്ളയ്ക്ക് ഉണ്ടായിരുന്നത്. സിനിമയില്‍ കൂടുതലും വില്ലന്‍ വേഷങ്ങളാണ് ചെയ്തിരുന്നതെങ്കിലും അദ്ദേഹം സിനിമയ്ക്ക് പുറമേ സീരിയലുകളിലും അഭിനയിച്ചിരുന്നു.

1954ല്‍ പുറത്തിറങ്ങിയ 'സ്നേഹസീമ' എന്ന സിനിമയിലാണ് ആദ്യമായി അഭിനയിക്കുന്നത്. പിന്നീടിങ്ങോട്ട് നായര്‍ പിടിച്ച പുലിവാല്, ലൈറ്റ് ഹൗസ, അശ്വമേധം, ആരോമല്‍ ഉണ്ണി, ചൂള, ആനക്കളരി, തുമ്പോലാര്‍ച്ച, ദിലീപിന്റെ കാര്യസ്ഥന്, അടക്കം നിരവധി സിനിമകളില്‍ അഭിനയിച്ചു. വടക്കന്‍പാട്ട് സിനിമകളുടെ ഭാഗവുമായിരുന്നു. ഡ്യൂപ്പ് ഇല്ലാതെ സ്റ്റണ്ട് സീനുകളില്‍ അഭിനയിച്ചും അദ്ദേഹം ശ്രദ്ധേ നേടി എടുത്തിരുന്നു.
നിരവധി പുരസ്കാരങ്ങളും താരത്തെ തേടി എത്തിയിരുന്നു. 2005 ല്‍ 'മേഘം' എന്ന സീരിയലിലെ അഭിനയത്തിനാണ് മികച്ച സ്വഭാവ നടനുള്ള പുരസ്കാരം ലഭിക്കുന്നത്. പിന്നീട് പ്രേം നസീര്‍ അവാര്‍ഡും സമഗ്ര സംഭാവനയ്ക്കുള്ള ലൈഫ് ടൈം അച്ചീവ്മെന്റ് പുരസ്കാരവുമടക്കം നിരവധി അംഗീകാരങ്ങളാണ് ജി കെ പിള്ളയെ തേടി എത്തിയത്. ഭാര്യ- പരേതയായ ഉല്പലാക്ഷിയമ്മ. കെ പ്രതാപചന്ദ്രന്, ശ്രീകല ആര് നായര്‍, ശ്രീലേഖ മോഹന്‍, ശ്രീകുമാരി ബി പിള്ള, ചന്ദ്രമോഹന്, കെ പ്രിയദര്ശന് എന്നിവരാണ് മക്കള്‍.
-
കുറെ നാളുകള്‍ക്ക് ശേഷമാണ് ഒരു പെണ്ണ് വസ്ത്രം അഴിക്കാന്‍ പറയുന്നത്, ഹൗസില്‍ നടന്ന സംഭവത്തെ കുറിച്ച് ജാസ്മിന്
-
'ആ സംഭവത്തെ തുടര്‍ന്ന് സിനിമാജീവിതം അവസാനിപ്പിച്ചാലോ എന്ന് ചിന്തിച്ചിരുന്നു'; വെളിപ്പെടുത്തി ഹൃത്വിക് റോഷന്
-
സൗഹൃദമൊക്കെ ശരി തന്നെ, ഡോക്ടറിനെ പറഞ്ഞാല്‍ സഹിക്കില്ല, റോബിനെ വിമര്‍ശിച്ച ജാസ്മിനോട് ദില്‍ഷ