2015 ലെ ഏഷ്യാവിഷന്‍ ഫിലിം അവാര്‍ഡുകള്‍ സമ്മാനിച്ചു. മികച്ച സിനിമ, നടി, നടന്, സംവിധായകന്, പാട്ട്, സഹ നടന് അങ്ങനെ ഏഴ് പുരസ്കാരങ്ങള്‍ നേടി എന്നു നിന്റെ മൊയ്തീനാണ് ഇത്തവണത്തെ പുരസ്കാര തിളക്കം നിലനിര്‍ത്തിയത്
കെ ജെ യേശുദാസ്, നെടുമുടി വേണു, കെജി ജോര്‍ജ് തുടങ്ങയവരെ ചടങ്ങില്‍ ആദരിച്ചു. ഏഷ്യവിഷന്റെ പുരസ്കാരദാനത്തിന്റെ ഫോട്ടോകള്‍ കാണാം. ചിത്രങ്ങളിലൂടെ തുടര്‍ന്ന് വായിക്കൂ.
Also Read: ഏഷ്യാവിഷന്‍ പുരസ്കാരം; മൊയ്തീന് ഏഴ് പുരസ്കാരങ്ങള്‍, പ്രേമത്തിനോ? നിവിന്‍ പോളിക്കോ?

എന്ന് നിന്റെ മൊയ്തീന്, പിക്കറ്റ് 43, ഇവിടെ എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് മികച്ച നടനുള്ള പുരസ്കാരം ഏറ്റുവാങ്ങുന്ന പൃഥ്വി

പുരസ്കാര ലബ്ധിയ്ക്ക് ശേഷം പൃഥ്വി വേദിയെ അഭിസംബോധന ചെയ്തു സംസാരിച്ചു

എന്ന് നിന്റെ മൊയ്തീന് എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിയ്ക്കുള്ള പുരസ്കാരം സ്വീകരിക്കുന്ന പാര്‍വ്വതി

പുരസ്കാരം ലഭിച്ച ശേഷം പാര്‍വ്വതി സംസാരിക്കുന്നു

മിലി, ഒരു വടക്കന്‍ സെല്‍ഫി, ഇവിടെ, പ്രേമം എന്നീ ചിത്രങ്ങളിലൂടെ മാന്‍ ഓഫ് ദി ഇയര്‍ ആയ നിവിന്‍ പോളി

നിവിനും രണ്ട് വാക്ക് സംസാരിക്കൂ

ഔട്ട്സ്റ്റാന്റിങ് പെര്‍ഫോമന്‍സ് അവാര്‍ഡാണ് അമലയ്ക്ക്. മിലി എന്ന ചിത്രത്തിലെ അഭിനയം പരിഗണിച്ചാണ് പുരസ്കാരം

ലോര്‍ഡ് ലിവിങ്സ്റ്റണ് 7000 കണ്ടി എന്ന ചിത്രത്തിലെ അഭിനയത്തിന് റീനു മാത്യൂസിന് സ്പെഷ്യല്‍ പെര്‍ഫോമന്‍സ് അവാര്‍ഡ് ലഭിച്ചു

എന്ന് നിന്റെ മൊയ്തീനിലെ അപ്പുവേട്ടന് എന്ന കഥാപാത്രത്തെ അനശ്വരമാക്കിയ ടൊവിനോ തോമസാണ് മികച്ച സഹ നടന്

കളിയച്ചന്, പത്തേമാരി എന്നീ ചിത്രങ്ങള്‍ക്ക് വേണ്ടി പശ്ചാത്തല സംഗീതമൊരുക്കിയ ബിജിപാലാണ് മികച്ച സംഗീത സംവിധായകനുള്ള പുരസ്കാരം നേടിയത്

ഉട്ടോപ്യയിലെ രാജാവ്, പത്തേമാരി എന്നീ ചിത്രങ്ങളിലെ അഭിനയം പരിഗണിച്ച് ജുവലിന് മികച്ച പുതുമുഖ നടിയ്ക്കുള്ള പുരസ്കാരം സമ്മാനിച്ചു

ഹിന്ദിയിലെ ഔട്ട്സ്റ്റാന്റിങ് പെര്‍ഫോമന്‍സിന് തബു പുരസ്കാരം നേടി

തെലുങ്ക് സിനിമകളിലെ പെര്‍ഫോമര്‍ ഓഫ് ദ ടീം അവാര്‍ഡ് റാണ ദഗുപതിയ്ക്കാണ്

പ്രേമം എന്ന ചിത്രത്തിലെ 'ആലുവപ്പുഴയുടെ തീരത്ത്' എന്ന് തുടങ്ങുന്ന ഗാനം ആലപിച്ച വിനീത് ശ്രീനിവാസനാണ് ഈ വര്‍ഷത്തെ മികച്ച ഗായകന്

പ്രേമം എന്ന ചിത്രത്തിലൂടെ ഇന്റസ്ട്രിയിലെത്തിയ സായി പല്ലവിയാണ് സെന്‍സേഷണല്‍ ആക്ടറസ്സ്

സായി പല്ലവിയ്ക്കൊപ്പം സെന്‍സേഷണല്‍ ആക്ടര്‍ അവാര്‍ഡ് നീരജ് മാധവും പങ്കിട്ടു

ഒറ്റമന്ദാരം എന്ന ചിത്രത്തില്‍ 'മാമ്പൂ പൊഴിക്കുന്ന' എന്ന് തുടങ്ങുന്ന ഗാനം ആലപിച്ച സുജാതയാണ് മികച്ച ഗായിക

ഗാന ഗന്ധര്വ്വന് കെജെ യേശുദാസിനെ ചടങ്ങില്‍ കെ എസ് ചിത്രയും സുജാന മോഹനും ആദരിക്കുന്നു

ലൈഫ് ടൈം അച്ചീവ് നേടിയ നെടുമുടി വേണുവിനെയും ചടങ്ങില്‍ ആദരിച്ചു

മികച്ച എന്റര്‍ടൈന്‍മെന്റ് ചിത്രം സമ്മാനിച്ച നാദിര്‍ഷയും മികച്ച സ്വഭാവ നടന് അജു വര്‍ഗീസും മികച്ച ഹാസ്യ നടന് ചെമ്പന്‍ വിനോദും മികച്ച സഹ നടന് ടൊവിനോ തോമസും നിന്നൊരു സെല്‍ഫി ക്ലിക്ക്

ഹിന്ദിയിലെ ഔട്ട്സ്റ്റാന്റിങ് പെര്‍ഫോമര്‍ക്കുള്ള പുരസ്കാരം ജാക്കി ഷറഫ് സ്വന്തമാക്കുന്നു

ഇന്ത്യന്‍ സിനിമയിലെ ഐക്കണ്‍ ഓഫ് ദ ഇയര്‍ പുരസ്കാരം ഇമ്രാന് ഖാന് നല്കി