twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ആസിഫ് അലിയുടെ മന്ദാരം തിയ്യേറ്ററുകളിലേക്ക്! ചിത്രത്തിന് സെന്‍സര്‍ ബോര്‍ഡിന്റെ ക്ലീന്‍ യു!!

    By Midhun Raj
    |

    ഇബ്ലീസ് എന്ന ചിത്രത്തിനു ശേഷം ആസിഫ് അലിയുടെതായി റിലീസിങ്ങിനൊരുങ്ങുന്ന ചിത്രമാണ് മന്ദാരം,നവാഗതനായ വിജീഷ് വിജയനാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ചിത്രത്തില്‍ മൂന്ന് വ്യത്യസ്ഥ ഗെറ്റപ്പുകളിലാണ് ആസിഫ് അലി എത്തുന്നത്.

    അഡാറ് ലവ് ടീം വീണ്ടും! പുതിയ ലൊക്കേഷന്‍ വീഡിയോ പങ്കുവെച്ച് ഒമര്‍ ലുലു! വീഡിയോ കാണൂഅഡാറ് ലവ് ടീം വീണ്ടും! പുതിയ ലൊക്കേഷന്‍ വീഡിയോ പങ്കുവെച്ച് ഒമര്‍ ലുലു! വീഡിയോ കാണൂ

    ഇത്തവണ ഒരു പ്രണയ ചിത്രവുമായിട്ടാണ് ആസിഫ് അലി എത്തുന്നത്. ഒരു വ്യക്തിയുടെ 25 വര്‍ഷത്തെ ജീവിത കാലഘട്ടത്തിലൂടെയാണ് ചിത്രത്തിന്റെ കഥ പറയുന്നത്. ചിത്രത്തിന്റെ സെന്‍സറിംഗ് നേരതത്തെ പൂര്‍ത്തിയായിരുന്നു. ചിത്രത്തിന്‍ ക്ലീന്‍ യൂ സര്‍ട്ടിഫിക്കറ്റാണ് സെന്‍സര്‍ ബോര്‍ഡ് നല്‍കിയിരിക്കുന്നത്.

    asif ali,

    ആനന്ദം എന്ന ചിത്രത്തിലൂടെ പ്രേക്ഷകര്‍ക്ക സുപരിചിതയായ അനാര്‍ക്കലി മരക്കാറും കല്ല്യാണം ഫെയിം വര്‍ഷയുമാണ് ചിത്രത്തില്‍ നായികമാരായി എത്തുന്നത്. മാജിക്ക് മൗണ്ടന്‍ സിനിമാസാണ് ആസിഫ് അലിയുടെ മന്ദാരം നിര്‍മ്മിച്ചിരിക്കുന്നത്. ചിത്രത്തിന്റെതായി നേരത്തെ പുറത്തിറങ്ങിയ പോസ്റ്ററുകള്‍ക്കും പാട്ടുകള്‍ക്കുമെല്ലാം തന്നെ മികച്ച സ്വീകാര്യതയായിരുന്നു സമൂഹമാധ്യമങ്ങളില്‍ ലഭിച്ചിരുന്നത്. സെപ്റ്റംബര്‍ 28നാണ് ആസിഫ് അലിയുടെ മന്ദാരം തിയ്യേറ്ററുകളിലേക്ക് എത്തുന്നത്. ആസിഫ് അലിക്കൊപ്പം അര്‍ജുന്‍ അശോകന്‍,വിനീത് വിശ്വം, ജേക്കബ് ഗ്രിഗറി തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. മുജീബ് മജീദാണ് ചിത്രത്തിനു വേണ്ടി സംഗീതമൊരുക്കിയിരിക്കുന്നത്.

    ഒടിയന്റെ ആഘോഷ വരവ് ഒരുങ്ങുന്നു! ശ്രദ്ധേയമായി പുതിയ പോസ്റ്റര്‍! ട്രെയിലറിനുളള കാത്തിരിപ്പില്‍ ആരാധകര്ഒടിയന്റെ ആഘോഷ വരവ് ഒരുങ്ങുന്നു! ശ്രദ്ധേയമായി പുതിയ പോസ്റ്റര്‍! ട്രെയിലറിനുളള കാത്തിരിപ്പില്‍ ആരാധകര്

    എന്റെ സ്വപ്‌നം സാക്ഷാത്കരിക്കാന്‍ ഒപ്പം നിന്നത് അവളാണ്! ഭാര്യ ജെസിയെക്കുറിച്ച് വിജയ് സേതുപതിഎന്റെ സ്വപ്‌നം സാക്ഷാത്കരിക്കാന്‍ ഒപ്പം നിന്നത് അവളാണ്! ഭാര്യ ജെസിയെക്കുറിച്ച് വിജയ് സേതുപതി

    English summary
    asif al's mandaram movie got clean u certificate
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X