For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ദുല്‍ഖറിനും ആസിഫിനുമിടയില്‍ ഇതിനും മാത്രം രഹസ്യങ്ങളോ? പുറകിലിരിക്കുന്ന അനിയനേയും ഗൗനിക്കാമായിരുന്നു

|

യുവതാരനിരയില്‍ പ്രധാനികളായ ആസിഫ് അലിക്കും ദുല്‍ഖര്‍ സല്‍മാനും മികച്ച പിന്തുണയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. സ്വന്തം സിനിമകളുമായി ബന്ധപ്പെട്ട തിരക്കിനിടയിലും ഇരുവരും റെഡ് എഫ് എമ്മിന്റെ മ്യൂസിക് അവാര്‍ഡ് നൈറ്റിനായി എത്തിയിരുന്നു. നീണ്ട നാളുകള്‍ക്ക് ശേഷം മലയാള സിനിമ ഒന്നടങ്കം ഒരുമിച്ചെത്തിയ വേദി കൂടിയായിരുന്നു ഇത്. നിലവിലെ തിരക്കുകള്‍ക്കിടയില്‍ നിന്നുമാണ് പലരും പരിപാടിക്കായെത്തിയത്. അവാര്‍ഡ് സ്വീകരിക്കാനായി മാത്രമല്ല വേദിയില്‍ അമ്പരപ്പിക്കുന്ന പ്രകടനങ്ങളുമായും താരങ്ങളെത്തിയിരുന്നു. സഹോദരനായ അസ്‌കര്‍ അലിക്കൊപ്പമാണ് ആസിഫ് അലി എത്തിയത്. ജേഷ്ഠ്യന് പിന്നാലെയായി അരങ്ങേറിയ അസ്‌കറിന് ശക്തമായ പിന്തുണയായിരുന്നു ആരാധകര്‍ നല്‍കിയത്.

പൃഥ്വിരാജ്, മോഹന്‍ലാല്‍, ടൊവിനോ തോമസ്, റിമ കല്ലിങ്കല്‍, ദുല്‍ഖര്‍ സല്‍മാന്‍, ആസിഫ് അലി തുടങ്ങിയ താരങ്ങളുടെയെല്ലാം ചിത്രങ്ങളും വീഡിയോയുമൊക്കെ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്. ആസിഫ് അലിയും ദുല്‍ഖര്‍ സല്‍മാനും അടുത്തടുത്തായാണ് ഇരുന്നത്. ഇവരുടെ സംസാരത്തിനിടയിലെ നിമിഷങ്ങളും ഒരേ പോസിലുള്ള ഇരിപ്പിന്റേയും ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്. ഹെയര്‍ സ്‌റ്റൈലില്‍ വേറിട്ട പരീക്ഷണവുമായാണ് ദുല്‍ഖര്‍ സല്‍മാന്‍ എത്തിയത്. ആസിഫ് അലിയാവട്ടെ ക്ലീന്‍ ഷേവിലുമായിരുന്നു.

Asif Ali

ഇതിനും മാത്രം എന്ത് രഹസ്യമാണാവോ ഇരുവരും പങ്കുവെക്കുന്നതെന്നാണ് ആരാധകര്‍ ചോദിച്ചിട്ടുള്ളത്. ഇരുവരുടേയും ചിത്രങ്ങള്‍ കലക്കിയെന്നും ഒരുമിച്ചുള്ള ചിത്രം എന്നെങ്കിലും സംഭവിക്കുമോയെന്ന തരത്തിലുള്ള ചോദ്യങ്ങളുമൊക്കെ ഇതിനിടയില്‍ ഉയര്‍ന്നുവന്നിട്ടുണ്ട്. പുറകിലിരിക്കുന്ന അനിയനെ ഗൗനിക്കാതെ ദുല്‍ഖറിനൊപ്പമിരുന്നത് ശരിയായില്ലെന്ന തരത്തിലുള്ള കമന്റുകളും ചിത്രത്തിന് കീഴിലുണ്ട്. ഫേസ്ബുക്കിലൂടെ ആസിഫ് അലിയാണ് ചിത്രങ്ങള്‍ പങ്കുവെച്ചിട്ടുള്ളത്. താരത്തിന്‍രെ പോസ്റ്റ് കാണാം.

നിര്‍ണ്ണായക ഘട്ടങ്ങളില്‍ സഹായിച്ചത് പൃഥ്വിരാജ്! ശരിക്കും ചേട്ടനാണ്! വെളിപ്പെടുത്തലുമായി ടൊവിനോ!

English summary
Asif Ali shares his cute pic with Dulquer Salmaan.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Filmibeat sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Filmibeat website. However, you can change your cookie settings at any time. Learn more