For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ആസിഫ് അലി ചിത്രം കുറ്റവും ശിക്ഷയും തീയേറ്ററുകളിൽ; റിലീസിങ്ങ് തീയതി പുറത്ത്

    |

    രാജീവ് രവി സംവിധാനം ചെയ്തു, ആസിഫ് അലി മുഖ്യ വേഷത്തിലെത്തുന്ന 'കുറ്റവും ശിക്ഷയും' എന്ന ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചു. ജൂലൈ 2നാണ് ചിത്രം തീയേറ്ററുകളിൽ എത്തുന്നത്. ആസിഫ് അലി , ഷെറഫുദീൻ, സണ്ണി വെയ്ൻ, അലെൻസിയർ ലോപ്പസ്, സെന്തിൽ എന്നിവരുടെ സോഷ്യൽ മീഡിയ പേജുകളിലും കൂടിയാണ് ഇക്കാര്യം പങ്കുവെച്ചിരിക്കുന്നത്.

    asif ali

    രാജീവ് രവിയും ആസിഫ് അലിയും ഒന്നിക്കുന്ന ഈ പോലീസ് ഇൻവെസ്റ്റിഗേഷൻ ത്രില്ലറിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ സോഷ്യൽ മീഡിയയിൽ തരംഗമായിരുന്നു. അതിനിടെ ചിത്രം ഒ.റ്റി.റ്റി റിലീസ് ആണെന്ന അഭ്യൂഹവും പരന്നിരുന്നു. എന്നാൽ ആരാധകരെ സന്തോഷിപ്പിച്ചു കൊണ്ട് തീയേറ്ററുകളിൽ തന്നെ എത്തും എന്ന പ്രഖ്യാപനമാണ് ഉണ്ടായിട്ടുള്ളത്.

    ഏറ്റവുമധികം യാഥാർഥ്യത്തോടടുടുത്തു നിൽക്കുന്ന ഒരു പോലീസ് സ്റ്റോറി എന്ന നിലയിലാണ് 'കുറ്റവും ശിക്ഷയും' കാത്തിരിക്കപ്പെടുന്നത്. തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന ചിത്രത്തിലൂടെ പ്രശസ്തനായ നടനും പോലീസ് ഉദ്യോഗസ്ഥനുമായ സിബി തോമസാണ് ഈ ചിത്രത്തിന് കഥ ഒരുക്കിയിരിക്കുന്നത്. മാധ്യമപ്രവര്‍ത്തകനും തിരക്കഥാകൃത്തുമായ ശ്രീജിത്ത് ദിവാകരനും സിബി തോമസും ചേര്‍ന്നാണ് ചിത്രത്തിനായി തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്.

    Mohan Kumar Fansൽ നിന്നും എന്തുകൊണ്ട് ആസിഫ് അലിയെ മാറ്റി | Jisjoy Interview | Oneindia Malayalam

    ഫിലിംറോള്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അരുണ്‍കുമാര്‍ വി.ആറാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്. ഇയ്യോബിന്റെ പുസ്തകം, സി.ഐ.എ, വരത്തൻ , തുറമുഖം എന്നീ ചിത്രങ്ങളുടെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ ആയിരുന്നു അരുൺ കുമാർ . ബി.അജിത്കുമാർ എഡിറ്റിങ്ങും, സുരേഷ് രാജൻ ക്യാമറയും, സംഗീത സംവിധാനം ഡോൺ വിൻസെന്റും നിർവഹിച്ചിരിക്കുന്നു.

    Read more about: asif ali
    English summary
    Asif Ali, Movie Kuttavum Shikshayum,Asif Ali Movie Kuttavum Shikshayum Release Date,
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X