twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഫാന്റസി കോമഡിയുമായി ആസിഫ് അലിയുടെ വരവ്! ഇബ്ലീസിനെക്കുറിച്ചുളള പ്രേക്ഷക പ്രതികരണമിങ്ങനെ! കാണൂ

    By Midhun
    |

    ആസിഫ് അലി രോഹിത്ത് വിഎസ് ടീം വീണ്ടുമൊന്നിച്ച ചിത്രമാണ് ഇബ്ലീസ്. ചിത്രം ഇന്ന് തിയ്യേറ്ററുകളിലെത്തിയിരിക്കുകയാണ്. അഡ്വെഞ്ചേഴ്‌സ് ഓമനക്കുട്ടന്‍ എന്ന ചിത്രത്തിനു ശേഷം ഈ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ ചിത്രമാണ് ഇബ്ലീസ്. മഡോണ സെബാസ്റ്റ്യനാണ് ചിത്രത്തില്‍ ആസിഫിന്റെ നായികയായി എത്തുന്നത്. ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് തിയ്യേറ്ററുകളില്‍ നിന്നും ലഭിക്കുന്നത്.

    അഡ്ജസ്റ്റ്‌മെന്റിന് താല്‍പര്യമില്ലെന്ന് പറഞ്ഞപ്പോള്‍ അവസരം നഷ്ടമായി! തുറന്നു പറഞ്ഞ് കനിഅഡ്ജസ്റ്റ്‌മെന്റിന് താല്‍പര്യമില്ലെന്ന് പറഞ്ഞപ്പോള്‍ അവസരം നഷ്ടമായി! തുറന്നു പറഞ്ഞ് കനി

    ഫാന്റസി കോമഡി വിഭാഗത്തില്‍പ്പെടുന്നൊരു ചിത്രമായിട്ടാണ് ഇബ്ലീസ് അണിയിച്ചൊരുക്കിയിരിക്കുന്നത്. റിലീസ് ചെയ്ത കേന്ദ്രങ്ങളില്‍ നിന്നെല്ലാം മോശമല്ലാത്ത പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. രണ്ടു മണിക്കൂര്‍ ദൈര്‍ഘ്യമുളള ചിത്രം വലിയ പ്രതീക്ഷകളൊന്നുമില്ലാതെ പോയാല്‍ ആസ്വദിക്കാന്‍ പറ്റുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വന്നിരിക്കുന്നത്. സംഗീതത്തിനും ദൃശ്യങ്ങള്‍ക്കും വളരെയധികം പ്രാധാന്യമുളള ചിത്രം കൂടിയാണ് ഇബ്ലീസ്.

    ആസിഫ് അലിയുടെ പ്രകടനം

    ആസിഫ് അലിയുടെ പ്രകടനം

    ഇബ്ലീസില്‍ വൈശാഖന്‍ എന്നൊരു കഥാപാത്രമായാണ് ആസിഫ് അലി എത്തുന്നത്. ബിടെക്ക് എന്ന ചിത്രത്തിനുശേഷം ആസിഫിന്റെതായി പുറത്തിറങ്ങിയ ചിത്രം കൂടിയാണ് ഇബ്ലീസ്. ബിടെക്കിലെ ആനന്ദ് സുബ്രഹമണ്യനു ശേഷം ആസിഫ് ചെയ്ത ശ്രദ്ധേയ കഥാപാത്രങ്ങളിലൊന്നാണ് ഇബ്ലീസിലെ വൈശാഖന്‍ എന്നാണ് റിപ്പോര്‍ട്ടുകള്‍ വന്നിരിക്കുന്നത്. മുന്‍ചിത്രത്തില്‍ നിന്നും വേറിട്ടൊരു മേക്ക് ഓവറിലാണ് ആസിഫ് ഇബ്ലീസില്‍ എത്തുന്നത്. ഇബ്ലീസില്‍ നിഷ്‌കളങ്കനായൊരു യുവാവിന്റെ വേഷത്തിലാണ് ആസിഫ് എത്തുന്നത്. അഡ്വഞ്ചെഴ്‌സ് ഓമനക്കുട്ടനു ശേഷം മികച്ചൊരു കഥാപാത്രമാണ് രോഹിത്ത് ആസിഫിന് നല്‍കിയിരിക്കുന്നത്. ഇബ്ലീസില്‍ മികച്ച പ്രകടനമാണ് ആസിഫ് നടത്തിയിരിക്കുന്നതെന്നാണ് അറിയുന്നത്.

    രോഹിത്ത് വിഎസിന്റെ മേക്കിങ്ങ്

    രോഹിത്ത് വിഎസിന്റെ മേക്കിങ്ങ്

    അഡ്വെഞ്ചേഴ്‌സ് ഓഫ്‌ ഓമനക്കുട്ടനിലൂടെ ഞെട്ടിപ്പിച്ച രോഹിത്ത് വിഎസ് ഇത്തവണയും വ്യത്യസ്ത പ്രമേയം പറയുന്ന ചിത്രവുമായിട്ടാണ് എത്തിയിരിക്കുന്നത്. ഒരു ഫാന്റസി കോമഡി വിഭാഗത്തില്‍പ്പെടുന്ന ചിത്രമായിട്ടാണ് സംവിധായകന്‍ ഇബ്ലീസ് ഒരുക്കിയിരിക്കുന്നത് എന്നാണറിയുന്നത്. ഫാന്റസിയും കോമഡിയും സമാസമം ചേര്‍ത്തുകൊണ്ടാണ് സംവിധായകന്‍ ചിത്രമൊരുക്കിയിരിക്കുന്നത്.

    ലാലിന്റെ പ്രകടനം

    ലാലിന്റെ പ്രകടനം

    ആസിഫ് അലിക്കൊപ്പം ലാലും ഇബ്ലീസില്‍ ശ്രദ്ധേയമായൊരു കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ചിത്രത്തില്‍ ആസിഫിന്റെ മുത്തശ്ശനായിട്ടാണ് ലാല്‍ എത്തുന്നത്. വളരെ രസകരമായിട്ടുളളൊരു കഥാപാത്രത്തെയാണ് ചിത്രത്തില്‍ ലാല്‍ അവതരിപ്പിക്കുന്നത്. ആസിഫിനൊപ്പം തന്നെ പ്രേക്ഷകരെ രസിപ്പിക്കും വിധം ലാലും തകര്‍ത്തഭിനയിച്ചിട്ടുണ്ടെന്നാണ് അറിയുന്നത്.

    ഫിദയായി മഡോണ

    ഫിദയായി മഡോണ

    കിംഗ് ലയറിനു ശേഷം മഡോണ സെബാസ്റ്റ്യന്‍ മലയാളത്തില്‍ അഭിനയിച്ച ചിത്രമാണ് ഇബ്ലീസ്. ചിത്രത്തില്‍ ആസിഫ് അലിയുടെ നായികയായി ഫിദ എന്ന കഥാപാത്രത്തെയാണ് മഡോണ അവതരിപ്പിച്ചിരിക്കുന്നത്. മഡോണയും തന്റെ കഥാപാത്രം മോശമാക്കിയില്ലെന്നാണ് അഭിപ്രായങ്ങള്‍ വരുന്നത്. ചിത്രത്തിന്റെതായി പുറത്തിറങ്ങിയ ഫസ്റ്റ്‌ലുക്ക് പോസ്റ്ററിലും ട്രെയിലറിലുമെല്ലാം തന്നെ മഡോണ തിളങ്ങിയിരുന്നു.

    പ്രേക്ഷക പ്രതികരണം

    പ്രേക്ഷക പ്രതികരണം

    സമ്മിശ്ര പ്രതികരണമാണ് ഇബ്ലീസിനു തിയ്യേറ്ററുകളില്‍ ലഭിക്കുന്നത്. ഫാന്റസി കോമഡിയായ ചിത്രം കാണണമെങ്കില്‍ കുറച്ച് ക്ഷമ വേണമെന്നൊക്കെ അഭിപ്രായങ്ങള്‍ വരുന്നത്. കൂടാതെ മുന്‍വിധിക്കളില്ലാതെ എത്തിയാല്‍ വ്യത്യസ്തമായൊരു ദൃശ്യാനുഭവമായിരിക്കും ചിത്രം നല്‍കുകായെന്നും റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ട്. അഡ്വേഞ്ചേഴ്‌സ് ഓമനക്കുട്ടനില്‍ കൊണ്ടുവന്നതു പോലൊരു പുതുമ ഇബ്ലീസിലും സംവിധായകന്‍ കൊണ്ടുവന്നിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ട്.

    ഗതികേട് കൊണ്ടാണ് ചിലരെങ്കിലും ലൈംഗികവൃത്തിക്ക് പോകുന്നത്! അഞ്ജലിയ്‌ക്കെതിരെ തുറന്നടിച്ച് ശ്യാമഗതികേട് കൊണ്ടാണ് ചിലരെങ്കിലും ലൈംഗികവൃത്തിക്ക് പോകുന്നത്! അഞ്ജലിയ്‌ക്കെതിരെ തുറന്നടിച്ച് ശ്യാമ

    നിവിന്‍ പോളിയുടെ കൊച്ചുണ്ണി ചരിത്രമാവും! റിലീസിന് മുന്നേ കോടികള്‍ സ്വന്തം! ബോക്‌സോഫീസ് തകര്‍ക്കും..നിവിന്‍ പോളിയുടെ കൊച്ചുണ്ണി ചരിത്രമാവും! റിലീസിന് മുന്നേ കോടികള്‍ സ്വന്തം! ബോക്‌സോഫീസ് തകര്‍ക്കും..

    English summary
    asif ali's iblis movie audience response
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X