twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഇരുനൂറ് കോടി ബഡ്ജറ്റില്‍ സിനിമ ചെയ്യണം! തന്റെ ആ വലിയ ആഗ്രഹം വെളിപ്പെടുത്തി ആസിഫ് അലി

    By Midhun
    |

    നിരവധി ശ്രദ്ധേയ ചിത്രങ്ങളിലൂടെ മലയാളത്തിലെ മുന്‍നിര നടന്‍മാരിലൊരാളായി ഉയര്‍ന്ന താരമാണ് ആസിഫ് അലി. ശ്യാമപ്രസാദ് സംവിധാനം ഋതു എന്ന ചിത്രത്തിലെൂടെ തുടങ്ങിയ നടന്‍ സിനിമാ പാരമ്പര്യമൊന്നും ഇല്ലാതെയായിരുന്നു മലയാളത്തില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നത്. നായകനായും പ്രതിനായകനായം സഹനടനായും ആസിഫ് മലയാളത്തില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു.

    നാലു വര്‍ഷങ്ങള്‍ക്കു ശേഷമുളള തിരിച്ചുവരവ്! പ്രിയതമയ്ക്ക് ആശംസകളുമായി ഫഹദ്!!നാലു വര്‍ഷങ്ങള്‍ക്കു ശേഷമുളള തിരിച്ചുവരവ്! പ്രിയതമയ്ക്ക് ആശംസകളുമായി ഫഹദ്!!

    തുടര്‍ച്ചയായ പരാജയ ചിത്രങ്ങള്‍ക്കു ശേഷം ആസിഫിന് ഇപ്പോള്‍ ഹിറ്റുകളുടെ സമയമാണ്. കഴിഞ്ഞ വര്‍ഷമിറങ്ങിയ സണ്‍ഡേ ഹോളിഡേ മുതല്‍ ശ്രദ്ധേയ ചിത്രങ്ങളാണ് ആസിഫിന്റെതായി പുറത്തിറങ്ങിയിരിക്കുന്നത്. നവാഗതനായ മൃദുല്‍ നായര്‍ സംവിധാനം ചെയ്ത ബിടെക്ക് എന്ന ചിത്രമായിരുന്നു ആസിഫിന്റെതായി ഒടുവില്‍ തിയ്യേറ്ററുകളിലെത്തിയിരുന്നത്.അടുത്തിടെ തന്റെ ജീവിതത്തിലെ വലിയൊരു ആഗ്രഹത്തെക്കുറിച്ച് ആസിഫ് തുറന്നു പറഞ്ഞിരുന്നു.

    യൂത്ത് ഐക്കണ്‍

    യൂത്ത് ഐക്കണ്‍

    കരിയറിന്റെ തുടക്കകാലത്ത് മുതല്‍ മലയാളത്തില്‍ ഏറെ ശ്രദ്ധ നേടിയ നടനാണ് ആസിഫ് അലി. സിനിമാ പാരമ്പര്യമൊന്നുമില്ലാതെ എത്തിയ ആസിഫിനെ അഭിനയശൈലി കൊണ്ടും പെരുമാറ്റ രീതി കൊണ്ടുമാണ് വളരെ പെട്ടെന്ന് മലയാളികക്ക് ഇഷ്ടപ്പെട്ടു തുടങ്ങിയത്. കരിയറില്‍ നിരവധി പരാജയ ചിത്രങ്ങളുണ്ടായിരുന്നെങ്കിലും വിജയ ചിത്രങ്ങളിലും അഭിനയിച്ച് ആസിഫ് മലയാളത്തിന്റെ അവിഭാജ്യ ഘടകമായി മാറിയിരുന്നു. അടുത്തിടെയായി മികച്ച ചിത്രങ്ങളാണ് ആസിഫിന്റെതായി പുറത്തിറങ്ങുന്നത്. അനുരാഗ കരിക്കിന്‍ വെള്ളം മുതല്‍ സിനിമകള്‍ തിരഞ്ഞെടുക്കുന്നതില്‍ ശ്രദ്ധാലുവാണ് ആസിഫ്. അനുരാഗ കരിക്കിന്‍ വെളളം മുതല്‍ നിരവധി വിജയ ചിത്രങ്ങളാണ് ആസിഫിന് ലഭിച്ചിരുന്നത്.

    സണ്‍ഡേ ഹോളിഡേ

    സണ്‍ഡേ ഹോളിഡേ

    ആസിഫിന്റെതായി കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ ശ്രദ്ധേയ ചിത്രങ്ങളിലൊന്നായിരുന്നു സണ്‍ഡേ ഹോളിഡേ.ബൈസിക്കിള്‍ തീവ്‌സ് എന്ന ചിത്രത്തിനു ശേഷം ജിസ് ജോയി സംവിധാനം ചെയ്ത ഈചിത്രത്തിന് മികച്ച് സ്വീകാര്യതയായിരുന്നു തിയ്യേറ്ററുകളില്‍ ലഭിച്ചിരുന്നത്. അപര്ണ ബാലമുരളി ആസിഫിന്റെ നായികയായി ആദ്യമായി എത്തിയ ചിത്രം കൂടിയായിരുന്നു സണ്‍ഡേ ഹോളിഡേ. മികച്ചൊരു ഫീല്‍ഗുഡ് എന്റര്‍ടെയ്‌നറായിട്ടാണ് ജിഎസ് ജോയി് ഈ ചിത്രമൊരുക്കിയിരുന്നത്. തുടര്‍ച്ചയായ പരാജയ ചിത്രങ്ങള്‍ക്കു ശേഷം ആസിഫിന് ലഭിച്ച ഹിറ്റ് ചിത്രങ്ങളിലൊന്നായിരുന്നു സണ്‍ഡേ ഹോളിഡേ

    കാറ്റ്

    കാറ്റ്

    അരുണ്‍കുമാര്‍ അരവിന്ദിന്റെ സംവിധാനത്തില്‍ ആസിഫ് അലി നായകനായി എത്തിയ ചിത്രമായിരുന്നു കാറ്റ്. ചിത്രത്തില്‍ വ്യത്യസ്ഥമാര്‍ന്നൊരു കഥാപാത്രത്തെയായിരുന്നു ആസിഫ്് അവതരിപ്പിച്ചിരുന്നത്. ആസിഫിന്റെ കരിയറിലെ മികച്ച കഥാപത്രങ്ങളിലൊന്നായാണ് കാറ്റിലെ നുഹ് കണ്ണിനെ വിലയിരുത്തിയിരുന്നത്. ചലച്ചിത്ര പുരസ്‌കാര നോമിനേഷനുകളിലെല്ലാം തന്നെ ആസിഫിന്റെ ഈ കഥാപാത്രം ഇടംപിടിച്ചിരുന്നു. ആസിഫിനു പുറമ മുരളി ഗോപി, വരലക്ഷ്മി ശരത് കുമാര്‍,മാനസ രാധാകൃഷ്ണന്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു.

    ബിടെക്ക്

    ബിടെക്ക്

    ആസിഫ് അലിയുടെതായി ഒടുവില്‍ തിയ്യേറ്ററുകളിലെത്തിയ ചിത്രമായിരുന്നു ബിടെക്ക്്. നവാഗതനായ മൃദുല്‍ നായര്‍ ഒരുക്കിയ ഈ ചിത്രത്തില്‍ അപര്‍ണാ ബാലമുരളി തന്നെയായിരുന്നു ആസിഫിന്റെ നായികയായി എത്തിയിരുന്നത്. കോളേജ് ക്യാമ്പസിന്റെ പശ്ചാത്തലത്തില്‍ സാമൂഹിക പ്രാധാന്യമുളള ഒരു പ്രമേയം പറഞ്ഞ ചിത്രമായിരുന്നു ബിടെക്ക് സണ്‍ഡേ ഹോളിഡേയ്ക്കു ശേഷം ആസിഫ് അലിയ്ക്ക് ലഭിച്ച വലിയ വിജയ ചിത്രങ്ങളിലൊന്നായിരുന്നു ബിടെക്ക്,ശ്രീനാഥ് ഭാസി, അനൂപ് മേനോന്‍,അര്‍ജുന്‍ അശോകന്‍,നിരഞന അനൂ്പ് തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തിയിരുന്നു.

    പുതിയ ചിത്രങ്ങള്‍

    പുതിയ ചിത്രങ്ങള്‍

    ബിടെക്കിനു ശേഷവുംമ കൈനിറയെ ചിത്രങ്ങളാണ് ആസിഫിന്‌റെതായി അണിയറയില്‍ ഒരുങ്ങുന്നത്. ഇതില്‍ നവാഗതനായ വിജേഷ് വിജയ് സംവിധാനം ചെയ്യുന്ന മന്ദാരമാണ് പ്രധാനപ്പെട്ടൊരു ചിത്രം.മാജിക് മൗണ്ടേന്‍ സിനിമാസ് നിര്‍മ്മിക്കുന്ന ഈ ചിത്രം ഒരു പ്രണയചിത്രമായാണ് അണിയിച്ചൊരുക്കുന്നത്. ആനന്ദം ഫെയിം അനാര്‍ക്കലി മരക്കാറാണ് ചിത്രത്തില്‍ ആസിഫിന്റെ നായികയായി എത്തുന്നത്. മന്ദാരത്തിനു പുറമെ ജിസ് ജോയി സംവിധാനം ചെയ്യുന്ന വിജയ് സൂപ്പറും പൗര്‍ണമിയും.രോഹിത് വിഎസിന്റെ ഇബ്ലീസ് തുടങ്ങിയ ചിത്രങ്ങളും ആസിഫിന്റെതായി അണിയറയില്‍ ഒരുങ്ങുന്നവയാണ്.

    ഇരുനൂറ് കോടി പടം ചെയ്യണം

    ഇരുനൂറ് കോടി പടം ചെയ്യണം

    അടുത്തിടെ നടന്ന ഒരു അഭിമുഖത്തിനിടെയായിരുന്നു ആസിഫ് തന്റെ ആ വലിയ ആഗ്രഹം തുറന്നു പറഞ്ഞത്.ഒരു ഇരുനൂറ് കോടി മുതല്‍മുടക്കുളള ചിത്രത്തില്‍ അഭിനയിക്കുക എന്നതാണ് തന്റെ എറ്റവും വലിയ ആഗ്രഹമെന്നാണ് ആസിഫ് പറഞ്ഞത്. ചരിത്ര സിനിമകള്‍ നിരവധി മലയാളത്തില്‍ പ്രഖ്യാപിച്ചതിന്റെ പശ്ചാത്തലത്തിലാണ് ആസിഫ് തന്റെ ആഗ്രഹം വെളിപ്പെടുത്തിയത്.

    നല്ല നടനെന്ന നിലയില്‍ അറിയപ്പെടണം

    നല്ല നടനെന്ന നിലയില്‍ അറിയപ്പെടണം

    ഒരു താരം എന്നതിനേക്കാള്‍ നടനെന്ന നിലയിലുളള വളര്‍ച്ചയ്ക്കാണ് താന്‍ പ്രാധാന്യം കൊടുക്കുന്നതെന്നും അഭിമുഖത്തില്‍ ആസിഫ് തുറന്ന് പറഞ്ഞിരുന്നു. ഇപ്പോള്‍ സിനിമകളുടെ തിരഞ്ഞെടുപ്പ് കൂടുതല്‍ നന്നാക്കാനാവുന്നുണ്ട്. തിരഞ്ഞെടുപ്പിനുളള അവസരം ലഭിക്കുമ്പോള്‍ കഥാപാത്രങ്ങളുടെ വൈവിദ്ധ്യത്തിലാണ് ഇപ്പോള്‍ ശ്രദ്ധിക്കാറുളളതെന്നും ആസിഫ് അലി അഭിമുഖത്തില്‍ പറഞ്ഞു.

    കാക്കിയണിഞ്ഞ് മമ്മൂട്ടിയെത്തി, ബോക്‌സോഫീസ് ഭരിക്കാന്‍ ഡെറിക്, ട്രെയിലറിനെ കടത്തിവെട്ടിയ ടീസര്‍, കാണൂകാക്കിയണിഞ്ഞ് മമ്മൂട്ടിയെത്തി, ബോക്‌സോഫീസ് ഭരിക്കാന്‍ ഡെറിക്, ട്രെയിലറിനെ കടത്തിവെട്ടിയ ടീസര്‍, കാണൂ

    English summary
    asif ali says about his ambition in cinema
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X