For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  അപര്‍ണയ്‌ക്കെതിരെ മോശം കമന്റിട്ടവന് ചുട്ട മറുപടിയുമായി അസ്‌കര്‍ അലി! വീഡിയോ വൈറല്‍! കാണൂ

  By Midhun
  |

  അപര്‍ണാ ബാലമുരളിയും അസ്‌കര്‍ അലിയും ആദ്യമായി ഒന്നിച്ച പുതിയ ചിത്രമാണ് കാമുകി. സ്റ്റൈല്‍,ഇതിഹാസ എന്നീ ചിത്രങ്ങള്‍ക്കു ശേഷം ബിനു എസാണ് ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.മെയ് പതിനൊന്നിന് റിലീസ് ചെയ്ത ചിത്രത്തിന് മികച്ച സ്വീകാര്യതയാണ് തിയ്യേറ്ററുകളില്‍ നിന്നും ലഭിച്ചിരുന്നത്.
  ചിത്രത്തിന്റെ പ്രൊമോഷന്‍ പരിപാടികളിലെല്ലാം തന്നെ സജീവമായിരുന്നു അസ്‌കറും അപര്‍ണയും.

  കടൈകുട്ടി സിങ്കമായി കാര്‍ത്തിയുടെ പുതിയ അവതാരം! കിടിലന്‍ ടീസര്‍ പുറത്ത്! കാണൂ

  ചാനല്‍ പരിപാടികളിലുടെയും ഓണ്‍ലൈനിലൂടെയും ചിത്രത്തിന്റെ വിശേഷങ്ങളുമായി ഇരുവരും എത്തിയിരുന്നു. അടുത്തിടെ ഇവര്‍ ഒന്നിച്ചെത്തിയ ഫേസ്ബുക്ക് ലൈവിനിടെ ഒരാള്‍ മോശമായ രീതിയില്‍ അപര്‍ണയ്‌ക്കെതിരെ കമന്റ് ചെയ്തിരുന്നു. തീര്‍ത്തും മോശമായ രീതിയിലായിരുന്നു അപര്‍ണയ്‌ക്കെതിരെ ഒരാള്‍ ഫേസ്ബുക്കില്‍ കമന്റിട്ടിരുന്നത്. കമന്റിട്ടയാള്‍ക്ക് അപര്‍ണയുടെ നായകന്‍ അസ്‌കര്‍ അലി നല്‍കിയ മറുപടി ശ്രദ്ധേയമായിരിക്കുകയാണ്.

  കാമുകി

  കാമുകി

  സ്‌റ്റൈല്‍ എന്ന ചിത്രത്തിനു ശേഷം ബിനു എസ് ഒരുക്കിയ സിനിമയാണ് കാമുകി. അന്ധനായ യുവാവിനെ പ്രണയിക്കുന്ന പെണ്‍കുട്ടിയുടെ കഥയാണ് ചിത്രം പറയുന്നത്. തീര്‍ത്തും പുതുമയുളള ഒരു പ്രമേയവുമായാണ് ബിനു ഇത്തവണ എത്തിയിരുന്നത്. അപര്‍ണ കാമുകിയായി എത്തുമ്പോള്‍ കാമുകനായി ആസിഫ് അലിയുടെ സഹോദരന്‍ അസ്‌കര്‍ അലിയാണ് എത്തിയത്. കോളേജ് ക്യാമ്പസിന്റെ പശ്ചാത്തലത്തിലാണ് ചിത്രത്തിന്റെ കഥ പറഞ്ഞിരിക്കുന്നത്.ഇവര്‍ക്കൊപ്പം,ബൈജു,കോട്ടയം പ്രദീപ്,റോണി ഡേവിഡ്,ആര്‍ ജെ മാത്തുക്കുട്ടി തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തിയിരുന്നു. എല്ലാ തരം പ്രേക്ഷകര്‍ക്കും ഇഷ്ടപ്പെടുന്ന രീതിയിലുളള ഒരു ഫീല്‍ഗുഡ് എന്റര്‍ടെയ്‌നറായിട്ടായിരുന്നു സംവിധായകന്‍ ഈ ചിത്രം അണിയിച്ചൊരുക്കിയിരുന്നത്.

  അപര്‍ണയുടെ ഫേസ്ബുക്ക് ലൈവ്

  അപര്‍ണയുടെ ഫേസ്ബുക്ക് ലൈവ്

  കാമുകിയുടെ പ്രൊമോഷന്റെ ഭാഗമായിട്ടായിരുന്നുഅപര്‍ണയും അസ്‌കറും ഫേസ്ബുക്ക് ലൈവില്‍ എത്തിയിരുന്നത്. ചിത്രം വിജയകരമായി മുന്നേറുന്നതിനിടെ അതിന്റെ സന്തോഷം പ്രേക്ഷകരോട് പങ്കുവെക്കുന്നതിന്റെ ഭാഗമായി കൂടിയായിരുന്നു ഇരുവരും ലൈവിലെത്തിയിരുന്നത്. ഫേസ്ബുക്ക് ലൈവിന് എത്തുമ്പോഴേല്ലാം അപര്‍ണ ആരാധകര്‍ക്ക് പാട്ടുപാടി കൊടുക്കുന്നത് ശ്രദ്ധേയമാകാറുണ്ട്. മികച്ചൊരു നടിക്കു പുറമെ നല്ലൊരു പാട്ടുകാരി കൂടിയാണ് താനെന്ന് അപര്‍ണ പല അവസരങ്ങളിലും തെളിയിച്ചിട്ടുണ്ട്.

  നടിയ്ക്കെതിരെ വന്ന കമന്റ്

  നടിയ്ക്കെതിരെ വന്ന കമന്റ്

  സോഷ്യല്‍ മീഡിയയിലൂടെ നടിമാരെ ശല്ല്യം ചെയ്യുന്നത് ചിലയാളുകളുടെ ഹോബിയാണ്. അവരുടെ ചിത്രങ്ങളുടെ താഴെ മോശം കമന്റുകള്‍ ഇട്ടും അശ്ലീല ചുവയോടെയുളള സംസാരവുമാണ് ഇത്തരക്കാര്‍ ചെയ്യാറുളളത്. ഇത്തവണ നടി അപര്‍ണാ ബാലമുരളിയായിരുന്നു ഇതിന് ഇരയായത്. അപര്‍ണയുടെ ഫേസ്ബുക്ക് ലൈവിന് ഇത്തവണ ഒരാള്‍ അശ്ലീല കമന്റിടുകയുണ്ടായി. തീര്‍ത്തു മോശമായ തരത്തിലാണ് നടിക്കെതിരെ ഇയാള്‍ കമന്റിട്ടിരുന്നത്. കമന്റുകള്‍ കൂടിയപ്പോള്‍ അതിനെല്ലാം മറുപടിയായി സഹതാരം അസ്‌കര്‍ അലി എത്തിയിരുന്നു.

  അസ്‌കര്‍ അലി പറഞ്ഞത്

  അസ്‌കര്‍ അലി പറഞ്ഞത്

  മലയാളികള്‍ക്ക് നല്ലൊരു സംസ്‌കാരമുണ്ട്. എന്നാല്‍ അത് കളയുന്ന രീതിയിലുളള കമന്റ്സ് വന്നാല്‍ മലയാളികളായ ആണ്‍കുട്ടികള്‍ക്കെല്ലാം തന്നെ ദേഷ്യം വരും.അതുകൊണ്ടാണ് ലൈവില്‍ ഒന്നു കൂടെ വരാന്‍ കാരണം,അസ്‌കര്‍ പറഞ്ഞു. ഒരുത്തന്‍ കമന്റ് ചെയ്തു.നിനക്കൊന്നും വേറെ പണിയില്ലേ, നിനക്കൊക്കെ അഭിനയിക്കാന്‍ അറിയാമോടി എന്ന്. ഒരിക്കലും പെണ്‍കുട്ടികളെ അധിക്ഷേപിക്കരുത്. ഇങ്ങനെ ചെയ്യുന്നവരെ കൈയ്യില്‍ കിട്ടിയാല്‍ തല്ലുകയാണ് പതിവ്. നമ്മുടെ മുന്നില്‍ വന്നാല്‍ അത് ചെയ്യേണ്ട കാര്യമാണ്,അസ്‌കര്‍ ലൈവില്‍ പറഞ്ഞു.

  നീ ഓര്‍ക്കേണ്ടൊരു കാര്യമുണ്ട്!!

  നീ ഓര്‍ക്കേണ്ടൊരു കാര്യമുണ്ട്!!

  'നിനക്കതിന് അഭിനയിക്കാന്‍ അറിയാമോടി ശവമേ' എന്നാണ് വേറൊരാളുടെ കമന്റ്. വീട്ടിലുളള എല്ലാവരും മരിക്കും.സ്വന്തം കുടുംബത്തില്‍ ആരെങ്കിലും മരിച്ചാല്‍ അവരെ ശവമേ എന്ന് ഇവന്‍ വിളിക്കുമോ? നീ ഓര്‍ക്കേണ്ടൊരു കാര്യമുണ്ട്! പിടിച്ച് അടി തന്നാല്‍ മോശമാകും.സിനിമയില്‍ അഭിനയിക്കുന്ന ഞങ്ങള്‍ക്കും വീട്ടുകാര്‍ ഒകെയുണ്ട്. ഇവരെയാക്കെ പെങ്ങന്മാരായി കാണുക.

  സിനിമ മോശമാണെങ്കില്‍ അതിനെ വിമര്‍ശിക്കാം

  സിനിമ മോശമാണെങ്കില്‍ അതിനെ വിമര്‍ശിക്കാം

  ഞാന്‍ പറഞ്ഞത് കുറച്ച് മോശമായി പോയെന്ന ബോധ്യമുണ്ട്. നമ്മള്‍ പ്രതികരിക്കണം.സിനിമ മോശമാണെങ്കില്‍ അതിനെ വിമര്‍ശിക്കാം. എന്നാല്‍ അതില്‍ അഭിനയിക്കുന്ന ആളുകളെ ചീത്ത വിളിക്കരുത്. നമ്മുക്ക് പരിചയമില്ലാത്ത പെണ്‍കുട്ടികളെ എടീ എന്നൊക്കെ വിളിക്കുന്നത്. ചുട്ട അടികൊളളാത്തതു കൊണ്ടാണ്. ഇതൊരു അഹങ്കാരമായി പറയുന്നതല്ല. കൂടെ ഉളളവരെ സംരക്ഷിക്കേണ്ടതും അവരെ എന്തെങ്കിലും പറഞ്ഞാല്‍ തിരിച്ചുപറയേണ്ടതും കേരളത്തിലെ ആണ്‍പിള്ളേരുടെ സംസ്‌കാരമാണ്. അസ്‌കര്‍ ലൈവില്‍ പറഞ്ഞു. അസ്‌കറിന്റെ മറുപടി സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധേയമായിരിക്കുകയാണ്.

  വിഡീയോ കാണൂ

  വിഡീയോ വൈറല്‍

  അജിത്തിന്റെയും ശാലിനിയുടെയും ദാമ്പത്യ രഹസ്യം ഇതാണ്! മനസ് തുറന്ന് ശ്യാമിലി

  English summary
  askar ali-aparna balamurali facebook live video
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X