Don't Miss!
- Lifestyle ഭാര്യയില്‍ ഈ അഞ്ച് സ്വഭാവമുണ്ടോ? ദാമ്പത്യം പകുതിയില്‍ അവസാനിക്കും
- News പിണറായിയെ ഇഡി അറസ്റ്റ് ചെയ്താല്‍ ആദ്യം പ്രതിഷേധം നടത്തുക രാഹുല്‍ ഗാന്ധി: കെ സുരേന്ദ്രന്
- Automobiles അപ്പോ സൈക്കിളിൽ പ്രത്യക്ഷപ്പെട്ടത് ഇതിനായിരുന്നല്ലേ, വണ്ടിക്കമ്പനി മുതലാളിയായി ധോണി
- Technology വാലിഡിറ്റിക്ക് ഈ തറവാട്ടിൽ ഒരു പഞ്ഞവുമില്ല! രണ്ട് മാസത്തേക്ക് ദേ ഈ ബിഎസ്എൻഎൽ പ്ലാൻ ബെസ്റ്റാ
- Finance തുടർച്ചയായ അഞ്ചാം വർഷവും ബുൾ റൺ, നാല് വർഷത്തെ നേട്ടം 2765%, ഈ ഓഹരി പൊളിയാണ്
- Sports IPL 2024: ഹാര്‍ദിക്കിനെ ഇനിയും കൂവണം, അത് അവനെ പ്രചോദിപ്പിക്കും; ആരാധകരെ ട്രോളി ശ്രേയസ്
- Travel ആവേശം ദാ ഇവിടെ.. വണ്ടിയെടുത്ത് പോകാം! കിടിലം ആണ് ഈ റൂട്ടുകളും ഇതുവഴിയുള്ള ഡ്രൈവും!
തീവണ്ടിയിൽ യുവനടിയെ അപമാനിക്കാൻ ശ്രമിച്ചു, ആരും സഹായിച്ചില്ല, ദുരനുഭവം തുറന്ന് പറഞ്ഞ് താരം
വടക്കാഞ്ചേരി സ്റ്റേഷനില്‍ വെച്ചാണ് സംഭവമുണ്ടായത്. റെയില്‍വേ പോലീസില്‍ വിളിച്ചറിയിച്ചതിനെ തുടര്‍ന്ന് തൃശൂര്‍ സ്റ്റേഷനില്‍ നിന്ന് പോലീസെത്തി പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.
മലയാളത്തിലെ പ്രശസ്ത യുവനടിയെ തീവണ്ടിയിൽ ആക്രമിക്കാൻ ശ്രമിച്ചു. ബുധാനാഴ്ച മവേലി എക്സ്പ്രസിലാണ് നടിയ്ക്ക് ദുരനുഭവം ഉണ്ടായത്. സംഭവത്തിൽ ഒരാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. വടക്കാഞ്ചേരി സ്റ്റേഷനില്‍ വെച്ചാണ് സംഭവമുണ്ടായത്. റെയില്‍വേ പോലീസില്‍ വിളിച്ചറിയിച്ചതിനെ തുടര്‍ന്ന് തൃശൂര്‍ സ്റ്റേഷനില്‍ നിന്ന് പോലീസെത്തി പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.
ലാലേട്ടന്റെ പിൻഗാമി പ്രണവല്ല! അഭിനയത്തിൽ സൂപ്പർ സ്റ്റാറിന്റെ പിൻമുറക്കാരൻ ഈ യുവ താരം!
ബുധനാഴ്ച്ച രാത്രി മാവേലി എക്സ്പ്രസില്‍ യാത്ര ചെയ്യവേയാണ് സംഭവം. മംഗലാപുരത്ത് നിന്ന് തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന നടിയെ അടുത്ത ബെര്‍ത്തിലുണ്ടായിരുന്ന യാത്രക്കാരനാണ് ആക്രമിക്കാൻ ശ്രമിച്ചത്. ഇയാളുടെ കൈ പിടിച്ചുവെച്ച് ബഹളം വെയ്ച്ചുവെങ്കിലും ആ സമയത്ത് ആരും സഹായിക്കാനെത്തിയില്ലെന്നും താരം പറഞ്ഞു.ഒടുവില്‍ അതേ തീവണ്ടിയിൽ തന്നെയുണ്ടായിരുന്ന തിരക്കഥാകൃത്ത് ഉണ്ണി ആറും എറണാകുളത്തു നിന്നുള്ള ഒരു യാത്രക്കാരനുമാണ് തന്നെ സഹായത്തിന് എത്തിയതെന്നും നടി വ്യക്തമാക്കി.
അപമര്യാദയായി പെരുമാറിയ ബിസിനസ്സുകാരന് എട്ടിന്റെ പണി കൊടുത്ത് മലയാളി നടി! സംഭവം ഇങ്ങനെ...
തനിയ്ക്ക് നേരെ ഇത്തരത്തിലുള്ള ആക്രമണം നടന്നപ്പോൾ ആരും സഹായത്തിനു എത്തിയില്ല. സിനിമയിലെ സുഹൃത്തുക്കള്‍ മാത്രം ആണ് പ്രതിയെ നിയമത്തിനു മുന്നില്‍ കൊണ്ട് വരാന്‍ സഹായിച്ചതെന്ന് നടി പ്രതികരിച്ചു. സോഷ്യൽ മീഡയയിലൂടെ മാത്രമാണ് മലയാളികൾ പ്രതികരിക്കുന്നതെന്നും കണ്മുന്നില് ഒരു പെൺകുട്ടി ആക്രമിക്കപ്പെട്ടാല്‍ ആരും തിരിഞ്ഞ് നോക്കില്ലെന്നും നടി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. മലയാളത്തിൽ ബാല താരമായി തുടങ്ങി പിന്നെ മറ്റു അന്യഭാഷ ചിത്രങ്ങളിലും നായികയായി തിളങ്ങുന്ന താരമാണ്.