Just In
- 1 hr ago
68 വയസ്സിലും കൈനിറയെ ചിത്രങ്ങൾ, എങ്ങനെ സാധിക്കുന്നു! മാധ്യമ പ്രവര്ത്തകന് മമ്മൂട്ടിയുടെ മറുപടി
- 2 hrs ago
അന്ന് മമ്മൂട്ടിക്ക് പൂ കൊടുത്ത ബാലതാരം! നായകനാവാനൊരുങ്ങി ജോമോന് ജോഷി
- 2 hrs ago
എംജി ശ്രീകുമാറിന്റെ സംഗീതത്തിൽ ടോപ്പ് സിംഗർ താരത്തിന്റെ ഗാനം! ചാച്ചാജിയിലെ ആദ്യ ഗാനം പുറത്ത്
- 2 hrs ago
ബിഗ് ബോസ് മത്സരാര്‍ഥിയാവാന്‍ ശാലു മേനോനും? പാട്ട് വീഡിയോ വന്നതിന് പിന്നാലെ ആരാധകര്‍ ചോദിക്കുന്നു!
Don't Miss!
- Lifestyle
മരുന്നു വേണ്ട ക്ഷയത്തിന്.. യോഗയില്‍ പരിഹാരമുണ്ട്
- News
സദാചാര ആക്രമണം: രാധാകൃഷ്ണന് അന്വേഷണം അട്ടിമറിക്കാനും ശ്രമിച്ചു, അന്വേഷണ സമിതിയിലും അടുപ്പക്കാര്‍!!
- Technology
ഇന്റർനെറ്റ് നിരോധനം; കാശ്മീരിൽ വാട്സ്ആപ്പ് അക്കൗണ്ടുകൾ ഡീആക്ടിവേറ്റ് ചെയ്യുന്നു
- Sports
ഇന്ത്യ vs വെസ്റ്റ് ഇന്‍ഡീസ്: ധോണിയുടെ റെക്കോര്‍ഡ് മറികടക്കാന്‍ റിഷഭ് പന്ത്
- Finance
യോനോ ഷോപ്പിംഗ് ഫെസ്റ്റിവൽ; ഹോം ലോൺ, വാഹന വായ്പകൾക്ക് ആകർഷകമായ ഓഫറുകൾ
- Travel
ഗുരുദേവൻ ഇരുന്നൂട്ടിയ ഇടവും മീൻമുട്ടി വെള്ളച്ചാട്ടവും...ചരിത്രസ്മരണകൾ തേടിയൊരു യാത്ര
- Automobiles
ZS ഇലക്ട്രിക്കിനെ വിപണിയില്‍ അവതരിപ്പിച്ച് എംജി
ലിജോ ജോസ് പെല്ലിശ്ശേരിയുടെ ജെല്ലിക്കെട്ടിന് കൈയ്യടിച്ച് പ്രേക്ഷകര്‍,ടൊറന്റോയില്‍ അമ്പരപ്പിച്ച് സിനിമ
ലിജോ ജോസ് പെല്ലിശ്ശേരിയുടെതായി സിനിമാ പ്രേമികള്‍ ഒന്നടങ്കം ആകാംക്ഷകളോടെ കാത്തിരിക്കുന്ന ചിത്രമാണ് ജല്ലിക്കെട്ട്. തിയ്യേറ്ററുകളിലെത്തുന്നതിന് മുന്‍പായി ചലച്ചിത്ര മേളകളിലാണ് സിനിമ പ്രദര്‍ശിപ്പിച്ചുകൊണ്ടിരിക്കുന്നത്. ടൊറന്റോ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ കഴിഞ്ഞ ദിവസമായിരുന്നു ജല്ലിക്കെട്ടിന്റെ വേള്‍ഡ് പ്രീമിയര്‍ നടന്നത്. സിനിമ കണ്ടവര്‍ ഒന്നടങ്കം ചിത്രത്തെക്കുറിച്ച് മികച്ച അഭിപ്രായങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കുന്നത്.
സിനിമ കഴിഞ്ഞ് പ്രേക്ഷകര്‍ ഒന്നടങ്കം ഏഴുന്നേറ്റ് നിന്ന് കൈയ്യടിച്ചതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു, സൗത്ത് ഇന്ത്യന്‍ ജോസ് എന്നാണ് ടിഫ് (ടൊറന്റോ രാജ്യാന്തര ഫിലിം ഫെസ്റ്റിവല്‍) മേളയിലെ നിരൂപകര്‍ ചിത്രത്തെ വിശേഷിപ്പിച്ചിരിക്കുന്നത്. സമകാലീന ലോക സിനിമാ മല്‍സര വിഭാഗത്തിലായിരുന്നു ജല്ലിക്കെട്ട് പ്രദര്‍ശിപ്പിച്ചിരുന്നത്. 333 ഫീച്ചര്‍ സിനിമകള്‍ പ്രദര്‍ശിപ്പിക്കുന്ന ടൊറന്റോ ഫിലിം ഫെസ്റ്റിവലില്‍ പ്രശസ്ത നിരൂപകര്‍ തിരഞ്ഞെടുത്ത നാല്പത് സിനിമകളിലെ ആദ്യ രണ്ടില്‍ ജല്ലിക്കെട്ട് ആണ്. മൂന്ന് വോട്ടാണ് ലോക പ്രശസ്തരായ 27 നിരൂപകര്‍ ചലച്ചിത്ര മേളയില്‍ ചിത്രത്തിന് നല്‍കിയിരുന്നത്.
അനുഷ്കയ്ക്ക് തടി കൂടിയാല്‍ നിങ്ങള്‍ക്കെന്താണ്? ചൊറിയാന്‍ വന്നവരോട് ആരാധകര്‍
ജല്ലിക്കെട്ടിനെക്കുറിച്ചുളള പ്രേക്ഷക പ്രതികരണങ്ങളെല്ലാം സോഷ്യല്‍ മീഡിയയില്‍ ഒന്നടങ്കം വൈറലായികൊണ്ടിരിക്കുകയാണ്. ഈമയൗവിന് ശേഷം ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ചിത്രത്തില്‍ ആന്റണി വര്‍ഗീസ്, ചെമ്പന്‍ വിനോദ് ജോസ്, ശാന്തി ബാലകൃഷ്ണന് തുടങ്ങിയവരാണ് പ്രധാന വേഷങ്ങളിലെത്തുന്നത്. എസ് ഹരീഷിന്റെ കഥയില്‍ ഒരുക്കിയ സിനിമയ്ക്ക് ഗിരീഷ് ഗംഗാധരകന് ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നു.