twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ലാലേട്ടനോ മമ്മൂക്കയോ അല്ല!ബോക്‌സോഫീസിനെ കൊള്ളയടിച്ചത് അവഞ്ചേഴ്‌സ് ആണ്,കളക്ഷന്‍ കേട്ട് ആരും ഞെട്ടരുത്

    |

    സ്‌പൈഡര്‍മാന്‍, അയണ്‍മാന്‍ തുടങ്ങി സൂപ്പര്‍ ഹീറോസിന്റെ സിനിമകളെല്ലാം സൂപ്പര്‍ ഹിറ്റുകളായിരുന്നു. മാര്‍വല്‍ കോമിക്‌സ് മുന്‍പ് ഇറക്കിയ അറുപതിലധികം കഥാപാത്രങ്ങള്‍ ഒന്നിച്ചെത്തിയാല്‍ എങ്ങനെയുണ്ടാവും. വിസ്മയം എന്നല്ലാതെ അതിനെ കുറിച്ച് കൂടുതല്‍ ഒന്നും പറയാന്‍ ആര്‍ക്കും കഴിയില്ല.

    ലോകം മുഴുവന്‍ ത്രസിപ്പിക്കാനെത്തിയ അവഞ്ചേഴ്‌സ് ഇന്‍ഫിനിറ്റി വാര്‍ റിലീസ് ദിനം മുതല്‍ കിടിലന്‍ പ്രകടനമായിരുന്നു നടത്തിയിരുന്നത്. പല റെക്കോര്‍ഡുകളും തകര്‍ക്കാന്‍ സിനിമയ്ക്ക് കഴിഞ്ഞിരുന്നു. ഇന്ത്യയിലും കേരളത്തിലും സിനിമ ഉണ്ടാക്കിയ തരംഗം തുടരുകയാണ്. കേരളത്തില്‍ നിന്നും സിനിമ വലിയൊരു കൊള്ളയടി നടത്തിയിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ട്.

    അവഞ്ചേഴ്‌സ് ഇന്‍ഫിനിറ്റി വാര്‍..

    അവഞ്ചേഴ്‌സ് ഇന്‍ഫിനിറ്റി വാര്‍..

    അവഞ്ചേഴ്‌സ് സീരിയസിലേക്ക് എത്തിയ ഏറ്റവും പുതിയ സിനിമയായിരുന്നു അവഞ്ചേഴ്‌സ് ഇന്‍ഫിനിറ്റി വാര്‍. കോമിക്‌സ് പരിചയപ്പെടുത്തിയ അറുപധിലധികം സൂപ്പര്‍ ഹീറോസിനെ ഉള്‍പ്പെടുത്തി നിര്‍മ്മിച്ച സിനിമ അന്തോണി റൂസോ, ജോ റൂസോ എന്നിവര്‍ ചേര്‍ന്നാണ് സംവിധാനം ചെയ്തത്. ഏപ്രില്‍ 25 നായിരുന്നു റിലീസ് ചെയ്ത് ലോകം മുഴുവവന്‍ കീഴടക്കിയ സിനിമ ഏപ്രില്‍ 27 നായിരുന്നു ഇന്ത്യയിലേക്ക് എത്തിയത്. ആദ്യ പ്രദര്‍ശനം മുതല്‍ ഇന്ന് വരെയുള്ള പ്രദര്‍ശനത്തിനും നിറഞ്ഞ സദസാണ് സിനിമയ്ക്ക് ലഭിച്ച് കൊണ്ടിരിക്കുന്നത്.

    ഇന്‍ഫിനിറ്റി വാര്‍

    ഇന്‍ഫിനിറ്റി വാര്‍

    പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ കിടിലന്‍ യുദ്ധ കഥ തന്നെയാണ് അവഞ്ചേഴ്‌സ് ഇന്‍ഫിനിറ്റി വാര്‍ പറയുന്നത്. പ്രകൃതിയെ നശിപ്പിക്കാനെത്തുന്ന താനോസ് ആണ് സിനിമയിലെ വില്ലന്‍. അദ്ദേഹത്തെ കീഴടക്കാനെത്തുന്നതോ സൂപ്പര്‍ ഹീറോസായ അയണ്‍മാന്‍, സ്‌പൈഡര്‍മാന്‍, തോര്‍, ഹള്‍ക്ക്, നെബുല, ഡ്രാക്‌സ് തുടങ്ങി അറുപതോളം ഹീറോസ്്. എല്ലാവരും സ്‌ക്രീനില്‍ തകര്‍പ്പന്‍ പ്രകടനമാണ് കാഴ്ച വെച്ചിരിക്കുന്നത്. ഇത്രയധികം ഹീറോസ് ഉണ്ടെങ്കില്‍ വില്ലന്റെ കാര്യം എങ്ങനെയായിരിക്കും. സിനിമയില്‍ അതിശയിപ്പിക്കുന്നത് താനോസ് ആണെന്നാണ് റിപ്പോര്‍ട്ട്.

    ഞെട്ടിക്കുന്ന കളക്ഷന്‍

    ഞെട്ടിക്കുന്ന കളക്ഷന്‍

    ലോകം മുഴുവന്‍ തരംഗമായി മാറിയ സിനിമയുടെ കളക്ഷന്‍ റിപ്പോര്‍ട്ടുകള്‍ ഞെട്ടിക്കുന്നതായിരുന്നു. ഇതുവരെ ഹോളിവുഡില്‍ നിന്നും ഇന്ത്യയിലെത്തിയ മറ്റ് സിനിമകളുടെ മൂന്ന് ഇരട്ടിയോളം തുകയായിരുന്നു ഇന്‍ഫിനിറ്റി വാര്‍ സ്വന്തമാക്കിയത്. 2000 തിയറ്ററുകളായിരുന്നു റിലീസ് ദിവസം ഇന്ത്യയില്‍ സിനിമയ്ക്ക് കിട്ടിയത്. ത്രിഡി സിനിമ ആണെന്നതും, ഐമാക്‌സ് മുതലായ തിയറ്ററുകളില്‍ ടിക്കറ്റിന്റെ വില കൂട്ടിയതും കളക്ഷനില്‍ കുതിപ്പ് ഉണ്ടാകാന്‍ കാരണമായതോടെ കോടികള്‍ വാരിക്കൂട്ടുകയായിരുന്നു. ഡിസ്‌നി പുറത്ത് വിട്ട കണക്കുകള്‍ പ്രകാരം 40 കോടിയായിരുന്നു സിനിമയ്ക്ക് റിലീസ് ദിനത്തില്‍ ഇന്ത്യയില്‍ നിന്നും ലഭിച്ചിരുന്നത്.

     കേരളത്തിനെ കൊള്ളയടിച്ചു..

    കേരളത്തിനെ കൊള്ളയടിച്ചു..

    ഏപ്രില്‍ 27 ന് മമ്മൂട്ടിയുടെ അങ്കിള്‍ അടക്കം മറ്റ് സിനിമകള്‍ റിലീസ് ചെയ്തിരുന്നെങ്കിലും അവഞ്ചേഴ്‌സ് ഇന്‍ഫിനിറ്റി വാര്‍ ഉണ്ടാക്കിയ ഓളം ഒരു സിനിമയ്ക്കും ലഭിച്ചിരുന്നില്ല. സിനിമയെ കുറിച്ചോ താരങ്ങളെ കുറിച്ചോ വലിയ ധാരണ ഇല്ലെങ്കിലും കേരളത്തില്‍ അവഞ്ചേഴ്‌സ് കളിക്കുന്ന തിയറ്ററുകള്‍ ഹൗസ് ഫുള്ളായിരുന്നു. അഞ്ച് ദിവസം കൊണ്ട് കൊച്ചി മള്‍ട്ടിപ്ലെക്‌സില്‍ നിന്നും 45 ലക്ഷത്തിന് മുകളിലായിരുന്നു സിനിമ നേടിയത്. 7 ദിവസം കൊണ്ട് 62.12 ലക്ഷവും. ഇത് മാത്രമല്ല സിനിമയുടെ പേരില്‍ റെക്കോര്‍ഡുകള്‍ വേറെയുമുണ്ട്.

    ഒരു കോടിയിലേക്ക്

    ഒരു കോടിയിലേക്ക്

    അവഞ്ചേഴ്‌സ് ഇന്‍ഫിനിറ്റി വാറിനൊപ്പം തിയറ്ററുകളിലേക്ക് എത്തിയ മലയാള സിനിമകളുടെ പ്രദര്‍ശനം അവസാനിച്ച നിലയിലേക്ക് എത്തിയിരിക്കുകയാണ്. എന്നാല്‍ വെറും പന്ത്രണ്ട് ദിവസം കൊണ്ട് കൊച്ചി മള്‍ട്ടിപ്ലെക്‌സില്‍ നിന്നും ഒരു കോടിയോളം രൂപയാണ് സിനിമയ്ക്ക് ലഭിച്ചിരിക്കുന്നത്. ഫോറം കേരള പുറത്ത് വിട്ട കണക്കുകള്‍ പ്രകാരം 12-ാമത്തെ ദിവസം 5.29 ലക്ഷം നേടിയതോടെ 93.2 ലക്ഷത്തിലെത്തിയിരിക്കുകയാണ്. ഒരു കോടിയിലേക്ക് കുറഞ്ഞ ദൂരമുള്ള സിനിമ പതിനഞ്ച് ദിവസം എത്തുന്നതിന് മുന്‍പ് തന്നെ അതും മറി കടന്നിരിക്കുകയാണ്. ഇത്രയും വേഗം കൊച്ചി മള്‍ട്ടിപ്ലെക്‌സില്‍ നിന്നും ഒരു കോടി നേടുന്ന സിനിമ എന്ന റെക്കോര്‍ഡും അവഞ്ചേഴ്‌സ് ഇന്‍ഫിനിറ്റി വാര്‍ സ്വന്തമാക്കിയിരിക്കുകയാണ്.

     ലോക റെക്കോര്‍ഡുകള്‍..

    ലോക റെക്കോര്‍ഡുകള്‍..

    ലോക സിനിമയെ തന്നെ അത്ഭുതപ്പെടുന്ന പ്രകടനം കാഴ്ചവെച്ച സിനിമ ഇതുവരെയുണ്ടായിരുന്ന പല റെക്കോര്‍ഡുകളും മറി കടന്നിരുന്നു. റിലീസ് ചെയ്ത ആദ്യ ആഴ്ച യുഎസില്‍ നിന്നും 338.4 ദശലക്ഷം ഡോളറായിരുന്നു സിനിമ നേടിയത്. അന്തരാഷ്ട്രതലത്തില്‍ 566.7 ഡോളറാണ് ആദ്യ ആഴ്ച കൊണ്ട് തന്നെ നേടിയിരിക്കുന്നത്. പത്ത് ദിവസത്തിനുള്ളില്‍ 6450 കോടി രൂപ (ഒരു ബില്ല്യന്‍ യുഎസ് ഡോളര്‍) ഇന്‍ഫിനിറ്റി വാര്‍ നേടിയിരിക്കുകയാണ്. 6450 കോടി രൂപ ബോക്‌സോഫീസില്‍ നിന്നും നേടുന്ന 33ാമത്തെ സിനിമ എന്ന പ്രത്യേകത കൂടി ഇന്‍ഫിനിറ്റി വാര്‍ സ്വന്തമാക്കി.

    പ്രേക്ഷകര്‍ കാത്തിരുന്ന മറ്റൊരു വിസ്മയം! 'നാം' റിലീസിന് മുന്‍പ് തന്നെ ഹിറ്റ്, ഓഡിയൻസ് റിവ്യൂ..പ്രേക്ഷകര്‍ കാത്തിരുന്ന മറ്റൊരു വിസ്മയം! 'നാം' റിലീസിന് മുന്‍പ് തന്നെ ഹിറ്റ്, ഓഡിയൻസ് റിവ്യൂ..

    English summary
    Avengers: Infinity War box office collection report
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X