twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    സ്‌നേഹപൂര്‍വ്വം ദാസേട്ടൻ അറിയുന്നതിന്, അത് വേണ്ടായിരുന്നു....

    By Aswathi
    |

    സ്ത്രീകള്‍ ജീന്‍സ് ധരിക്കുന്നതിനെ കുറിച്ച് പറഞ്ഞ് ഗാന ഗന്ധര്‍വ്വന്‍ കെജെ യേശുദാസ് ആകെ വെട്ടിലായിരിക്കുകയാണ്. സിനിമാ രംഗത്തുള്ളവരും സ്‌നേഹപൂര്‍വ്വം അദ്ദേഹത്തോട് പറയുന്നു വേണ്ടായിരുന്നു ദാസേട്ടാ എന്ന്. ഒടുവിലിതാ സംവിധായകന്‍ ബി ഉണ്ണികൃഷ്ണനും യേശുദാസിന്റെ പ്രസ്താവനയെ വിമര്‍ശിച്ച് രംഗത്ത് വന്നിരിക്കുകയാണ്.

    ഞാന്‍ ഏറ്റവും സ്‌നേഹിക്കുന്ന, ആദരവോടെയും ആരാധനയോടെയും മാത്രം നോക്കികാണുന്ന യേശുദാസ് സാര്‍ അറിയുന്നതിന് എന്ന് പറഞ്ഞുകൊണ്ടാണ് ബി ഉണ്ണികൃഷ്ണന്റെ ഫേസ്ബുക്ക് പോസ്റ്റ് തുടങ്ങുന്നത്.

    b-unnikrishanan

    'അങ്ങെന്ന ഗന്ധര്‍വ്വഗായകന്റെ പരശതം വരുന്ന ആരാധകരില്‍ ഒരാളാണ് ഞാന്‍. ഈ അടുത്ത കാലത്ത്, അങ്ങയുടെ ഏറ്റവും മികച്ച ഗാനങ്ങളിലൊന്നായി, ഞാന്‍ എഴുതി, സംവിധാനം ചെയ്ത മാടമ്പിയിലെ, 'അമ്മമഴക്കാറിന്...' എന്ന ഗാനത്തെ അങ്ങ് തന്നെ ഉള്‍പ്പെടുത്തി എന്നറിഞ്ഞപ്പോള്‍, എനിക്ക് തോന്നിയ ആഹ്ലാദവും, അഭിമാനവും പറഞ്ഞറിയിക്കാന്‍ കഴിയില്ല. അതുപോലെ, പറയാന്‍ കഴിയാത്തവിധം വേദനയും അമര്‍ഷവും തോന്നി, ഇന്നലെ സ്ത്രീകളുടെ വസ്ത്രധാരണത്തെ കുറിച്ച് അങ്ങ് നടത്തിയ പരാമര്‍ശത്തെക്കുറിച് അറിഞ്ഞപ്പോള്‍.

    അത് വേണ്ടായിരുന്നു, സാര്‍. എല്ലാ ലൈംഗിക അതിക്രമങ്ങള്‍ക്കും കാരണം, പെണ്ണ് ശരീരം വേണ്ടും വിധം മറയ്ക്കാത്തതാണെന്ന സ്ഥിരം പുരുഷ കാട്ടാളയുക്തി, എന്തായാലും അങ്ങേയ്ക്ക് ഭൂഷണമല്ല. പെണ്ണിന്റെ ശരീരത്തിന്റെ ഉടമ അവള്‍മാത്രമാണ്. അതിന്മേല്‍ പുരുഷന്‍ നടത്തുന്ന കടന്നു കയറ്റങ്ങളെ, പ്രലോഭനത്തിന്റെ ആനുകൂല്യം നല്‍കി ന്യായീകരിക്കാന്‍ ശ്രമിക്കുന്നത്, നീതീകരിക്കാന്‍ ആവില്ല. ദയവായി ഇത്തരം അഭിപ്രായപ്രകടനങ്ങള്‍ ഒഴിവാക്കുക.

    സ്‌നേഹത്തോടെ, അങ്ങയുടെ മഹത്വം ഒരുകഴഞ്ചുപോലും കുറയാന്‍ ഇടയാവരുതെന്ന് ആഗ്രഹിക്കുന്ന ഒരു എളിയ ആരാധകന്‍' എന്ന് പറഞ്ഞുകൊണ്ട് ഉണ്ണികൃഷ്ണന്‍ പേസ്ബുക്ക് പോസ്റ്റ് കത്ത് ചുരുക്കി.

    English summary
    B Unnikrishnan response on KJ Yesudas' statement about women wearing jeans
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X