For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  അര്‍ച്ചനയുടെ വാദം തെറ്റ്! അപ്പോള്‍ തന്നെ പുറത്താക്കിയിരുന്നു! നിയമനടി സ്വീകരിക്കുമെന്നും മാക്ട!

  |

  ഇന്ത്യയൊട്ടാകെ മീ ടൂ വീണ്ടും തരംഗമായി മാറിക്കൊണ്ടിരിക്കുകയാണ്. ഇത്തരം വെളിപ്പെടുത്തലുകളിലൂടെ പല വിഗ്രഹങ്ങളും ഉടഞ്ഞുവീഴുമെന്ന് താരങ്ങള്‍ തന്നെ വ്യക്തമാക്കിയിരുന്നു. ഹോളിവുഡില്‍ ഹാര്‍വി വെയ്ന്‍സ്റ്റനെതിരെയുള്ള ലൈംഗികാരോപണങ്ങളെക്കുറിച്ച് നായികമാര്‍ തുറന്നടിച്ചതോടെയാണ് മീ ടൂ തരംഗമായി മാറിയത്. ബോളിവുഡിന് പിന്നാലെ ഇത് തമിഴിലും തെലുങ്കിലുമൊക്കെ എത്തിയിരുന്നു. കഴിഞ്ഞ വാരത്തിലാണ് മലയാള സിനിമയെ ഞെട്ടിക്കുന്ന തരത്തില്‍ മീടു വെളിപ്പെടുത്തല്‍ പുറത്തുവന്നത്. മുകേഷില്‍ നിന്നും നേരിടേണ്ടി വന്ന ദുരനുഭവത്തെക്കുറിച്ചായിരുന്നു കാസ്റ്റിങ് ഡയറക്ടറായ മെറിന്‍ ജോസഫ് പറഞ്ഞത്. ഇതിന് പിന്നാലെയായി മറ്റൊരു ഹാസ്യതാരവും മീ ടൂവില്‍ കുരുങ്ങിയിട്ടുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

  ദിലീപ് അമ്മയില്‍ നിന്നും രാജിവെച്ചു! മോഹന്‍ലാലിന് രാജിക്കത്ത് കൈമാറി! പോരാട്ടം കനക്കുന്നു

  ഡബ്ലുസിസിയുടെ വാര്‍ത്താ സമ്മേളനത്തിനിടയിലാണ് തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവത്തെക്കുറിച്ച് യുവ അഭിനേത്രിയായ അര്‍ച്ചന പദ്മിനി തുറന്നുപറഞ്ഞത്. മമ്മൂട്ടി നായകനായെത്തിയ പുള്ളിക്കാരന്‍ സ്റ്റാറാ എന്ന സിനിമയുടെ ചിത്രീകരണത്തിനിടയില്‍ വെച്ച് നേരിട്ട മോശം അനുഭവത്തെക്കുറിച്ച് അന്ന് ഫെഫ്കയില്‍ പരാതി നല്‍കിയിരുന്നുവെന്നും ഇതുവരെ നടപടുകളൊന്നുമുണ്ടായിട്ടില്ലെന്നും ഇവര്‍ പറഞ്ഞിരുന്നു. വീണ്ടും ഫെഫ്കയെ സമീപിക്കാത്തതിനെക്കുറിച്ചും പോലീസില്‍ പരാതി കൊടുക്കാത്തതിനെക്കുറിച്ചും ചോദിച്ചപ്പോള്‍ തനിക്ക് ജീവിതത്തില്‍ ഒരുപാട് കാര്യങ്ങള്‍ ചെയ്യാനുണ്ടെന്നും ഈ ഊളകളുടെ പിന്നാലെ നടക്കാന്‍ സമയമില്ലെന്നുമായിരുന്നു അര്‍ച്ചന പറഞ്ഞത്. താരം പറഞ്ഞ കാര്യങ്ങള്‍ ശരിയല്ലെന്നും പരാതിയില്‍ അന്ന് തന്നെ നടപടി സ്വീകരിച്ചിരുന്നുവെന്നും വ്യക്തമാക്കി ബി ഉണ്ണിക്കൃഷ്ണനും രംഗത്തെത്തിയിട്ടുണ്ട്.

  'വ്യക്തിപരമായി അവള്‍ക്കൊപ്പം' പക്ഷേ, മോഹന്‍ലാലിന്റെ ഇരട്ടത്താപ്പിനെതിരെ ആഞ്ഞടിച്ച് ഡബ്ലുസിസി! കാണൂ!

  അര്‍ച്ചനയുടെ വെളിപ്പെടുത്തല്‍

  അര്‍ച്ചനയുടെ വെളിപ്പെടുത്തല്‍

  മെഗാസ്റ്റാര്‍ നായകനായെത്തിയ പുള്ളിക്കാരന്‍ സ്റ്റാറാ എന്ന ചിത്രത്തില്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നതിനിടയില്‍ തനിക്ക് നേരിടേണ്ടി വന്ന മോശം അനുഭവത്തെക്കുറിച്ചാണ് അര്‍ച്ചന തുറന്നുപറഞ്ഞത്. പ്രൊഡക്ഷന്‍ കണ്‍ട്രോളറായ ബാദുഷയുടെ സഹായി ഷെറിന്‍ സ്റ്റാന്‍ലിയില്‍ നിന്നും വളരെ മോശം സമീപനമാണ് ഉണ്ടായതെന്ന് താരം പറയുന്നു. മുന്‍നിര അഭിനേത്രികളിലൊരാളായ നടി ആക്രമണത്തിനിരയായ സംഭവത്തില്‍പ്പോലും ഒരു നടപടിയും സ്വീകരിക്കാത്ത സംഘടനകള്‍ തന്നെപ്പോലുള്ളവരുടെ കാര്യത്തില്‍ എന്ത് സ്വീകരിക്കാനാണെന്ന ചോദ്യത്തോടെയായിരുന്നു അവര്‍ അനുഭവം തുറന്നുപറഞ്ഞത്.

  സഹപ്രവര്‍ത്തകരെ അറിയിച്ചപ്പോള്‍

  സഹപ്രവര്‍ത്തകരെ അറിയിച്ചപ്പോള്‍

  സിനിമയുടെ അണിയറപ്രവര്‍ത്തകരോട് ഇക്കാര്യത്തെക്കുറിച്ച് പറഞ്ഞിരുന്നുവെന്നും ആ വ്യക്തിക്കൊപ്പം ഇനി ജോലി ചെയ്യാനാവില്ലെന്നും താന്‍ അറിയിച്ചിരുന്നു. ആദ്യ ഷെഡ്യൂളിന് ശേഷം താന്‍ പോയിരുന്നില്ല. സംവിധായകനും തിരക്കഥാകൃത്തും ഇക്കാര്യത്തെക്കുറിച്ച് അയാളോട് ചോദിച്ചപ്പോള്‍ അദ്ദേഹമത് സമ്മതിക്കുകയും ചെയ്തിരുന്നു. ചിലരൊക്കെ വ്യക്തിപരമായി തന്നോട് ക്ഷമ ചോദിച്ചിരുന്നു. അയാള്‍ ഈ സിനിമയുമായി ഇനി സഹകരിക്കില്ലെന്ന് പറഞ്ഞിരുന്നുവെങ്കിലും സിനിമ തീരുംവരെ അദ്ദേഹം ഒപ്പമുണ്ടായിരുന്നുവെന്നും താരം പറയുന്നു.

  അറിയിപ്പുകളൊന്നും ലഭിച്ചില്ല

  അറിയിപ്പുകളൊന്നും ലഭിച്ചില്ല

  ഫെഫ്കയ്ക്ക് ഈ സംഭവത്തെക്കുറിച്ച് താന്‍ പരാതി നല്‍കിയിരുന്നുവെന്നും അംഗങ്ങളെല്ലാം പങ്കെടുത്ത യോഗത്തിനിടയില്‍ വെച്ചും ഇക്കാര്യത്തെക്കുറിച്ച് തുറന്നുപറഞ്ഞിരുന്നുവെന്നും ഇവര്‍ പറയുന്നു. സംവിധായകന് കാരണം കാണിക്കല്‍ നോട്ടീസ് അയയ്ക്കുമെന്നും ആറുമാസം കഴിഞ്ഞ് എന്ത് ചെയ്യണമെന്ന് തീരുമാനിക്കുമെന്നും അത് തന്നെ അറിയിക്കുമെന്നുമായിരുന്നു അവര്‍ പറഞ്ഞത്. എന്നാല്‍ ഇന്നുവരെയും തനിക്ക് അത്തരത്തില്‍ രേഖാമൂലമുള്ള ഒരറിയിപ്പും ലഭിച്ചിട്ടില്ല. എന്ന് മാത്രമല്ല ഈ വ്യക്തി ഇന്നും സിനിമയില്‍ സജീവവുമാണ്.

  മറുപടിയുമായി ബി ഉണ്ണിക്കൃഷ്ണന്‍

  മറുപടിയുമായി ബി ഉണ്ണിക്കൃഷ്ണന്‍

  അര്‍ച്ചന പ്ദമിനിയുടെ പരാതിയില്‍ കൃത്യസമയത്ത് തന്നെ നടപടിയെടുത്തിരുന്നുവെന്ന് വ്യക്തമാക്കി സംവിധായകനും മാക്ടയുടെ ഭാരവാഹിയുമായ ബി ഉണ്ണിക്കൃഷ്ണന്‍ രംഗത്തെത്തിയിട്ടുണ്ട്. ഡബ്ലുസിസിക്കും താരത്തിനുമെതിരെ നിയമനടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. താരം ഉന്നയിച്ച ആരോപണങ്ങള്‍ തെറ്റാണെന്നും അദ്ദേഹം പറയുന്നു.

  സംഘടനയില്‍ നിന്നും പുറത്താക്കി

  സംഘടനയില്‍ നിന്നും പുറത്താക്കി

  അര്‍ച്ചന മെയിലയച്ചപ്പോള്‍ തന്നെ ഇക്കാര്യത്തില്‍ നടപടിയെടുത്തിരുന്നുവെന്നും പരാതിക്കാരിയേയും കുറ്റാരോപിതനേയും ഓഫീസിലേക്ക് വിളിച്ച് വരുത്തിയെന്നും വിഷയത്തെക്കുറിച്ച് സംസാരിച്ചിരുന്നുവെന്നും ബി ഉണ്ണിക്കൃഷ്ണന്‍ പറയുന്നു. സിബി മലയിലും അപ്പോള്‍ തനിക്കൊപ്പമുണ്ടായിരുന്നു. ക്രിമിനില്‍ കുറ്റമാണെന്നും പോലീസ് കേസിന് വകുപ്പുള്ളതാണെന്നും സംഘടന കൈകാര്യം ചെയ്യേണ്ട വിഷയമല്ല ഇതെന്നും അന്ന് പറഞ്ഞിരുന്നു. അപ്പോള്‍ തന്നെ പരാതി ഫയല്‍ ചെയ്യാനുള്ള സൗകര്യം നല്‍കാമെന്ന് അറിയിച്ചിരുന്നതായും അദ്ദേഹം പറയുന്നു. പരാതി നല്‍കാന്‍ തയ്യാറല്ലെന്നായിരുന്നു അന്ന് താരം പറഞ്ഞത്. അയാളെ അപ്പോള്‍ത്തന്നെ സംഘടനയില്‍ നിന്നും പുറത്താക്കിയെന്നും സംവിധായകന്‍ വ്യക്തമാക്കിയിട്ടുണ്ട്.

  സോഷ്യല്‍ മീഡിയയുടെ കൈയ്യടി

  സോഷ്യല്‍ മീഡിയയുടെ കൈയ്യടി

  സിനിമാസെറ്റിലെ ദുരനുഭവത്തെക്കുറിച്ച് തുറന്നുപറഞ്ഞ അര്‍ച്ചന പദ്മിനിക്ക് നിറഞ്ഞ കൈയ്യടിയായിരുന്നു ലഭിച്ചത്. നല്‍കിയ പരാതിയില്‍ നടപടി സ്വീകരിച്ചില്ലെന്ന് വ്യക്തമായപ്പോള്‍ വീണ്ടും സംഘടനയെ സമീപിച്ചില്ലേയെന്നും പോലീസില്‍ പരാതി നല്‍കിയില്ലേയെന്നും മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ അര്‍ച്ചന പറഞ്ഞ ഡയലോഗിന് മികച്ച കൈയ്യടിയാണ് ലഭിച്ചത്. തനിക്ക് ഈ ഊളകളുടെ പിന്നാലെ നടക്കാന്‍ സമയമില്ലെന്നും ജീവിതത്തില്‍ ഒരുപാട് കാര്യങ്ങള്‍ ചെയ്യാനുണ്ടെന്നുമായിരുന്നു താരം പറഞ്ഞത്.

  ഫേസ്ബുക്ക് പോസ്റ്റ് കാണാം

  അര്‍ച്ചന പദ്മിനിയുടെ ഫേസ്ബുക്ക് പോസ്റ്റ് കാണാം

  English summary
  B Unnikrishnan's reply to Archana Padmini
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X