twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഷക്കീലയുടെ നായകനായി അഭിനയിച്ച അനുഭവം പറഞ്ഞ് ബാബുരാജ്, ഉരുണ്ട് മറിഞ്ഞ രംഗം ഒഴിവാക്കി!!

    By Aswini P
    |

    വില്ലന്‍ വേഷങ്ങളില്‍ നിന്ന് ഹാസ്യ കഥാപാത്രമായി മാറിയ ബാബുരാജ് ഒരിടയ്ക്ക് പ്രേക്ഷകരെ ചിരിപ്പിച്ച് കൈയ്യിലെടുത്തിരുന്നു. എന്നാല്‍ വില്ലന്‍ വേഷത്തില്‍ സ്ഥിരപ്പെടുന്നതിന് മുന്‍പ് ബാബുരാജ് ഒരു ചിത്രത്തില്‍ നായകനായിരുന്നു. കുളിര്‍ക്കാറ്റ്!!

    മണിരത്‌നം വിളിച്ചാലും മുറിക്കില്ല എന്ന് പറഞ്ഞ അനുപമയുടെ ആ മുടി എവിടെ
    കുളിര്‍ക്കാറ്റ് എന്ന ചിത്രത്തിലെ നായകനും നിര്‍മാതാവും എഴുത്തുകാരനുമൊക്കെ ബാബുരാജാണ്. ഷക്കീലനായികയായ ആ ചിത്രത്തിന് പിന്നില്‍ വലിയൊരു കഥയുണ്ട്. ഒരു ചാറ്റ് ഷോയില്‍ ബാബുരാജാണ് ആ കഥ തുറന്ന് പറഞ്ഞത്..

    നായകനായി ക്ഷണം

    നായകനായി ക്ഷണം

    പ്രതിഫലം ഒന്നുമില്ലാതെ അടിപിടി രംഗങ്ങളില്‍ അഭിനയിച്ചുകൊണ്ടിരിക്കുമ്പോഴാണ് ബാബുരാജിനെ തേടി നായക വേഷം എത്തുന്നത്. വീട്ടില്‍ വന്ന് കഥ പറയുകയായിരുന്നു.

    കഥ ഇഷ്ടപ്പെട്ടു...

    കഥ ഇഷ്ടപ്പെട്ടു...

    ഒരു പൊലീസ് കഥാപാത്രം ആണ് നായകന്‍ എന്ന് കൂടെ കേട്ടപ്പോള്‍ ബാബുരാജിന് സന്തോഷമായി. അയ്യായിരം രൂപ അഡ്വാന്‍സ് നല്‍കി നായകനായി ബാബു രാജിനെ തന്നെ ഉറപ്പിച്ചു.

    നായിക ഷക്കീല

    നായിക ഷക്കീല

    കോതമംഗലത്താണ് ഷൂട്ടിങ് നടക്കുന്നത്. നായികയെ പരിചയപ്പെടുത്തി.. കറുത്ത് മെലിഞ്ഞു നില്‍ക്കുന്ന ഒരു പെണ്‍കുട്ടി.. പേര് ഷക്കീല.. അങ്ങനെ അഭിനയം തുടങ്ങി...

    ഇമോഷണല്‍ രംഗങ്ങള്‍

    ഇമോഷണല്‍ രംഗങ്ങള്‍

    ആദ്യം കുറേ ഇമോഷണല്‍ രംഗങ്ങളൊക്കെയാണ് ഷൂട്ട് ചെയ്തത്. കരഞ്ഞ് അലറി ഞാനും ഇമോഷണല്‍ രംഗങ്ങള്‍ അഭിനയിച്ചു. മമ്മൂട്ടിയുടെ സിനിമകളിലൊക്കെ ക്യാരക്ടര്‍ റോള്‍ ചെയ്ത ഷക്കീലയും വളരെ നന്നായി അഭിനയിച്ചു.

    ഗാനരംഗം

    ഗാനരംഗം

    മൂന്നാമത്തെ ദിവസം ഗാനരംഗം ഷൂട്ടിങ് തുടങ്ങുകയാണ്. മൂന്നാറിനടുത്തുള്ള ഒരു വെള്ളച്ചാട്ടത്തിലാണ് ഷൂട്ട്. ഷോട്‌സും ബനിയനുമാണ് എന്റെ വേഷം.. ആദ്യമായി പാട്ട് കിട്ടിയ സന്തോഷത്തില്‍ ഞാനത് ധരിച്ച് തയ്യാറായി നിന്നു...

    ഷക്കീലയുടെ വരവ്

    ഷക്കീലയുടെ വരവ്

    പെട്ടന്ന് ഷൂട്ടിങ് കാണാന്‍ വന്ന ജനക്കൂട്ടം ആര്‍ത്തിരമ്പി.. ഒരു കാറിലതാ ഷക്കീല വന്നിറങ്ങുന്നു. എനിക്ക് ഷോട്‌സും ബനിയനുമുണ്ട്.. അവര്‍ക്കതുമില്ലായിരുന്നു.

    ഗാനരംഗം ഷൂട്ട് ചെയ്തു

    ഗാനരംഗം ഷൂട്ട് ചെയ്തു

    ഒടുവില്‍ ആ രംഗം ഷൂട്ട് ചെയ്തു.. സംവിധായകന്‍ അങ്ങോട്ട് ഉരുളൂ.. ഇങ്ങോട്ട് ഉരുളൂ... എന്നൊക്കെ പറഞ്ഞ് ഉരുണ്ട് മറിഞ്ഞ് അഭിനയിച്ച് ആ രംഗം പൂര്‍ത്തിയാക്കി...

    മുടങ്ങിപ്പോയി

    മുടങ്ങിപ്പോയി

    ഗാനരംഗമൊക്കെ പൂര്‍ത്തിയാക്കി മുറിയില്‍ വന്നിരുന്നപ്പോഴാണ് ആ ചര്‍ച്ച ആരംഭിച്ചത്... ഒടുവില്‍ പല കാരണങ്ങളാലും സിനിമ നിന്നുപോയി... കുളിര്‍ക്കാറ്റ് എന്നായിരുന്നു സിനിമയുടെ പേര്...

    ഏറ്റെടുത്തു

    ഏറ്റെടുത്തു

    ആദ്യമായി നായകനായി അഭിനയിച്ച സിനിമ പാതിയില്‍ ഉപേക്ഷിക്കുന്നതിലെ വിഷമമായിരുന്നു എനിക്ക്.. അപ്പോള്‍ നിര്‍മാതാവ് പറഞ്ഞു, ബാബു വേണമെങ്കില്‍ ഈ സിനിമ ഏറ്റെടുത്തോളൂ.. ആ സിനിമ ഏറ്റെടുത്താല്‍ രണ്ടുണ്ട് കാര്യം.. സിനിമ നിര്‍മാണത്തിലേക്കിറങ്ങുകയും ചെയ്യാം.. സിനിമ കൈയ്യില്‍ കിട്ടിയാല്‍ ഉരുണ്ട് മറിയുന്ന ആ രംഗം ഒഴിവാക്കുകയും ചെയ്യാം... അങ്ങനെ ആ സിനിമ ഏറ്റെടുത്തു.. പൂര്‍ത്തിയാക്കി..

    റിലീസ് ആയപ്പോള്‍

    റിലീസ് ആയപ്പോള്‍

    കുളിര്‍ക്കാറ്റ് റിലീസ് പ്രഖ്യാപിച്ച സമയം കേരളത്തില്‍ രണ്ട് വലിയ ചിത്രങ്ങള്‍ റിലീസ് ചെയ്യുന്നുണ്ട്... ഹരികൃഷ്ണന്‍സും സമ്മര്‍ ഇന്‍ ബത്‌ലഹേമും.. അതിനിടയിലാണ് സരിത സവിത സംഗീതയില്‍ കുളിക്കാറ്റ് എത്തുന്നത്..

    ഹൗസ് ഫുള്‍

    ഹൗസ് ഫുള്‍

    റിലീസ് ദിവസം തിയേറ്ററില്‍ ചെന്നപ്പോള്‍ ആകെ വിഷമമായി. ഹരികൃഷ്ണന്‍സിനും സമ്മര്‍ ഇന്‍ ബത്‌ലഹേമിനും വന്‍ തിരക്ക്.. കുളിര്‍ക്കാറ്റിന് ഒരു കുട്ടിയുമില്ല.. കുറച്ച് കഴിഞ്ഞപ്പോള്‍ ഞങ്ങളുടെ സിനിമയ്ക്ക് ഹൗസ് ഫുള്‍ ബോര്‍ഡ് വച്ചിരിയ്ക്കുന്നു...

    എന്താണ് സംഭവിച്ചത്

    എന്താണ് സംഭവിച്ചത്

    അന്വേഷിച്ചപ്പോഴാണ് അറിഞ്ഞത് ഹരികൃഷ്ണനും സമ്മര്‍ ഇന്‍ ബത്‌ലഹേമിനും നിന്നവര്‍ ഇടയിലൂടെ വാങ്ങിയത് കുളിര്‍ക്കാറ്റിന്റെ ടിക്കറ്റാണ്.. അങ്ങനെ ആ സിനിമ വന്‍ വിജയമായി.!! ഞാന്‍ നിര്‍മിച്ച അഞ്ച് പടങ്ങളില്‍ ഏറ്റവും കൂടുതല്‍ പണം വാരിയത് കുളിര്‍ക്കാറ്റാണ്.

    English summary
    Baburaj about his first film with Shakeela
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X