twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ദേശീയ അവാര്‍ഡ് ബഹിഷ്‌കരണത്തില്‍ നിന്നും പിന്മാറിയവര്‍ക്കെതിരെ പ്രതികരണവുമായി ഭാഗ്യലക്ഷ്മി

    By Midhun
    |

    Recommended Video

    യേശുദാസിനും ജയരാജിനുമെതിരെ ആഞ്ഞടിച്ച് ഭാഗ്യലക്ഷ്മി | filmibeat Malayalam

    അറുപത്തിയഞ്ചാമത് ദേശീയ ചലച്ചിത്ര പുരസ്‌കാര വിതരണവുമായി ബന്ധപ്പെട്ടുളള വിവാദങ്ങള്‍ക്കിടെ പ്രതികരണവുമായി നടി ഭാഗ്യ ലക്ഷ്മി. പുരസ്‌കാര ജേതാക്കളായ സിനിമാ പ്രവര്‍ത്തകരില്‍ ഭുരിഭാഗം പേരും നേരത്തെ ചടങ്ങ് ബഹിഷ്‌കരിക്കുമെന്ന് പറഞ്ഞ് രംഗത്തെത്തിയിരുന്നു. എന്നാല്‍ ഗായകന്‍ കെ ജെ യേശുദാസും സംവിധായകന്‍ ജയരാജും ബഹിഷ്‌കരണത്തില്‍ നിന്നും പിന്‍മാറിയിരുന്നു. യേശുദാസിന്റെയും ജയരാജിനെയും പിന്‍മാറ്റത്തെക്കുറിച്ച് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോഴാണ് ഭാഗ്യലക്ഷ്മി പുരസ്‌കാര വിവാദങ്ങളോട് പ്രതികരിച്ചിരുന്നത്.

    bagyalakshmi

    എല്ലായിടത്തും ചതിയും വഞ്ചനയും ഉണ്ടാകുമെന്നാണ് ഭാഗ്യ ലക്ഷ്മി മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി പറഞ്ഞത്. നാളത്തെ തലമുറയ്ക്ക് ഇത്തരമൊരു അവസ്ഥ വരാതിരിക്കുവാനാണ് ചലച്ചിത്ര പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി എത്തിയിരിക്കുന്നത്. എന്തുകാരണം കൊണ്ടാണ് കേന്ദ്ര സര്‍ക്കാര്‍ ഇത്തരമൊരു നടപടി സ്വീകരിച്ചതെന്ന് അറിയില്ലെന്നും ഭാഗ്യലക്ഷ്മി
    പറഞ്ഞു. ബുധനാഴ്ച വിഞ്ജാന്‍ ഭവനില്‍ നടന്ന പുരസ്‌കാര ചടങ്ങിന്റെ റിഹേഴ്സലിനിടെയാണ് കേന്ദ്ര സര്‍ക്കാരിന്റ് തീരുമാനം പുരസ്‌കാര ജേതാക്കളെ അറിയിച്ചിരുന്നത്. എന്നാല്‍ സര്‍ക്കാരിന്റെ തീരുമാനത്തിനെതിരെ സിനിമാ പ്രവര്‍ത്തകര്‍ രംഗത്തെത്തിയതോടെയാണ് സംഭവം വിവാദങ്ങള്‍ക്കിടയാക്കിയത്. വേര്‍തിരിവ് മനോഭാവം കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്തു നിന്നുമുണ്ടായാല്‍ ചടങ്ങ് ബഹിഷ്‌കരിക്കുമെന്ന് പറഞ്ഞ് മലയാള സിനിമാ പ്രവര്‍ത്തകരും രംഗത്തെത്തിയിരുന്നു. ഇന്ന് വൈകീട്ട് നടക്കുന്ന പുരസ്‌കാര ദാന ചടങ്ങില്‍ നിന്ന് 70 അവാര്‍ഡ് ജേതാക്കളാണ് വിട്ടുനില്‍ക്കുന്നത്.

    കേന്ദ്ര സര്‍ക്കാരിന്റെ ഈ തീരുമാനത്തിനെതിരെ ശക്തമായ പ്രതിഷേധമാണ് ഉയര്‍ന്നുകൊണ്ടിരിക്കുന്നത്. സിനിമാ പ്രവര്‍ത്തകരെല്ലാം തന്നെ പ്രതികരണവുമായി സമൂഹമാധ്യമങ്ങളില്‍ രംഗത്തുവരുന്നുണ്ട്. കേന്ദ്രസര്‍ക്കാര്‍ തീരുമാനം അപഹാസ്യമാണെന്ന് പറഞ്ഞാണ് സംവിധായകനായ ഡോ,ബിജു രംഗത്തെത്തിയിരുന്നത്. രാഷ്ട്രപതി സമ്മാനിക്കുന്നു എന്നതാണ് ഈ പുരസ്‌കാരത്തിന്റെ എറ്റവും വലിയ സവിശേഷത എന്നും 64 വര്‍ഷമായി രാഷ്ട്രപതി നല്‍കി വരുന്ന പുരസ്‌കാരം എങ്ങനെയാണ് സ്മൃതി ഇറാനി നല്‍കുകയെന്നുമാണ് ഡോ.ബിജു തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ ചോദിച്ചിരുന്നത്. സര്‍ക്കാരിന്റെ തെറ്റായ ഈ നീക്കത്തിലൂടെ ദേശീയ പുരസ്‌കാരത്തിന്റെ സത്യസന്ധതയാണ് നഷ്ടപ്പെടുന്നതെന്നും ഇത് ദേശീയ നാണക്കേടാണെന്ന് കേന്ദ്രമന്ത്രി സ്മൃതി ഇറാനി മനസിലാക്കണമെന്നും ഡോ.ബിജു ഫേസ്ബുക്കില്‍ പറഞ്ഞിരുന്നു

    English summary
    bagyalakshmi says about national film award controversys
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X