For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മോഹന്‍ലാലാണ് ആദ്യം സന്ദേശം അയച്ചത്, പുതിയ തുടക്കത്തെക്കുറിച്ച് ബാലചന്ദ്രമേനോന്‍, കുറിപ്പ് വൈറല്‍

  |

  അങ്ങിനെ 'filmy FRIDAYS' SEASON 3 ക്കുള്ള തയ്യാറെടുപ്പുകൾ തുടങ്ങി എന്ന സന്തോഷവാർത്തമാനം അറിയിച്ചുകൊള്ളട്ടെയെന്ന് പറഞ്ഞായിരുന്നു ബാലചന്ദ്രമേനോന്‍ എത്തിയത്. അദ്ദേഹത്തിന്‍റെ കുറിപ്പിലെ വിശേഷങ്ങളിലൂടെ തുടര്‍ന്നുവായിക്കാം .സീസൺ ഒന്നിനും രണ്ടിനും നിങ്ങൾ എനിക്ക് തന്ന സഹകരണം എടുത്തു പറയാതെ വയ്യ . നിങ്ങളുടെ മനസ്സിൽ ഞാൻ എന്റെ സിനിമകളിലൂടെ കോറിയിട്ട ഒരു ചിത്രം എനിക്ക് മനസ്സിലാക്കാൻ കഴിഞ്ഞു .

  അല്ലെങ്കിൽ തന്നെ ഇന്നിത് വരെ ഞാൻ പങ്കെടുത്ത വേദികളിൽ എല്ലാം ഞാൻ പ്രസംഗിക്കുകയായിരുന്നില്ല എന്റെ മുന്നിലുണ്ടായിരുന്ന മാന്യസദസ്സുകൾ എന്നെ കൊണ്ട് 'പ്രസംഗിപ്പിക്കുകയായിരുന്നുഎന്റെ സിനിമകളും ഞാൻ നിങ്ങളുടെയൊക്കെ ജീവിതത്തിൽ നിന്ന് അടർത്തിയെടുത്ത 'ഏടു'കളായിരുന്നു . അതുകൊണ്ടു തന്നെയാണ് വർഷങ്ങൾ ഇത്ര കഴിഞ്ഞിട്ടും അതെല്ലാം പുതുമ നശിക്കാതെ നിങ്ങൾ മനസ്സിൽ കൊണ്ട് നടക്കുന്നത് .ദൈവത്തിനു സ്തുതി.

  ആദ്യ സീസണിലേത്

  ആദ്യ സീസണിലേത്

  നിങ്ങൾക്കറിയാം , സീസൺ ഒന്ന് എന്റെ ഓർമ്മയിലുള്ള ജീവിതം , വിദ്യാഭ്യാസാനന്തരം ചെന്നൈക്ക് പത്രപ്രവർത്തകനായി പോകുന്നത് വരെയായിരുന്നു സീസൺ രണ്ടാകട്ടെ , ചെന്നൈയിലെ ഒരു വർഷത്തോളം വരുന്ന എന്റെ പത്രപ്രവർത്തനകാലം . എന്നാൽ സീസൺ മൂന്നു എന്നാൽ എന്റെ ജീവിതത്തിലെ ഏറ്റവും രസപ്രദവും ഉദ്വെഗജനകവുമായ (എനിക്കും അതുപോലെ തന്നെ നിങ്ങൾക്കും) കാലഘട്ടമാണ് .

  പിന്നാമ്പുറ കഥകളാണ്

  പിന്നാമ്പുറ കഥകളാണ്

  അതായത് , എന്റെ ആദ്യ ചിത്രമായ 'ഉത്രാടരാത്രി'മുതൽ ഏറ്റവും ഒടുവിൽ ഇറങ്ങിയ 'എന്നാലും ശരത്' വരെയുള്ള 37 ചിത്രങ്ങളുടെ കഥകളല്ല ,മറിച്ചു 'പിന്നാമ്പുറക്കഥ'കളാണ് .എന്തെന്തു വേലിയേറ്റങ്ങൾ. വേലിയിറക്കങ്ങൾ. പാഴ്വാഗ്ദാനങ്ങൾ. കളിതമാശകൾ പൊട്ടിച്ചിരികൾ .അട്ടഹാസങ്ങൾ ,വെല്ലുവിളികൾ തയ്യാറെടുപ്പുകൾ തകൃതിയായി നടക്കുന്നു.

  പോത്സാഹിപ്പിച്ചു

  പോത്സാഹിപ്പിച്ചു

  എന്നോടൊപ്പം സഹകരിച്ച , എന്നെ 'ഞാനാക്കിയ' എന്റെ സഹപ്രവർത്തകരുടെ സാന്നിധ്യവും (നേരിട്ടോ അല്ലാതെയോ) കഴിവതും ഉൾപ്പെടുത്താനാണ് എന്റെ ശ്രമം . അതിനായി പുതുവർഷത്തിൽ എന്റെ സിനിമകളുമായി ബന്ധപ്പെട്ടവർക്കൊക്കെ ഞാൻ സന്ദേശമയച്ചു. എവരിൽ നിന്നും അപ്പോൾ തന്നെ പ്രോത്സാഹനജനകമായ സന്ദേശങ്ങൾ കിട്ടി . മമ്മൂട്ടി, അംബിക , പൂർണിമ ഭാഗ്യരാജ് , ലാൽ ജോസ്, ജഗദീഷ്, രോഹിണി ,ഇന്ദ്രജിത്, റസൂൽപൂക്കുട്ടി ,അനൂപ് മേനോൻ, വിനീത്, കമൽ, ലെന, ,അശോകൻ , അങ്ങിനെ പോകുന്നു നിര.

   മോഹന്‍ലാലാണ്

  മോഹന്‍ലാലാണ്

  എന്നാൽ എനിക്ക് ആദ്യമായി ഒരു സന്ദേശം തയ്യാറാക്കി അയച്ചത് മോഹൻലാലാണ്. തൊട്ടടുത്തായി ലാൽജോസും വിനീതും ...ബാക്കിയുള്ളവരുടെ സന്ദേശങ്ങൾ കൂടി കിട്ടിയിട്ട് വേണം സീസൺ മൂന്നിലെ വിഭവങ്ങൾ എനിക്ക് തയ്യാറാക്കുവാൻ .കൂട്ടത്തിൽ പറയട്ടെ , മധു സർ ,മല്ലിക , മുകേഷ് , വിപിൻമോഹൻ, ബിച്ചു തിരുമല , ജയവിജയ ,രാജീവ്‌നാഥ് ,വിജി തമ്പി etc കഴിഞ്ഞ വർഷം തന്നെ ഞാൻ ആവശ്യപ്പെട്ട വിഷയത്തെ കുറിച്ച് പ്രതിപാദിച്ചു സഹകരിച്ചവരുമാണ് ഏവർക്കും ഞാൻ ഈ അവസരത്തിൽ നന്ദി പങ്കുവെയ്ക്കുന്നു.

  Bigg Boss Malayalam Season 3: Rajith Kumar fans wants him to be a contestant in season 3
   മറ്റൊരു പ്രത്യേകത

  മറ്റൊരു പ്രത്യേകത

  സീസൺ മൂന്നിന്റെ ഒരു പ്രത്യേകത കൂടി പറയട്ടെ .എന്റെ സിനിമകളെ പറ്റി (ഞാൻ സംവിധാനം ചെയ്തതും ഞാൻ മറ്റു സംവിധായകരുടെ പടങ്ങളിൽ അഭിനയിച്ചതുമാവാം ) നിങ്ങൾക്ക് അറിയാനുള്ള കാര്യങ്ങൾ ചോദ്യരൂപത്തിൽ എനിക്കെഴുതാം .. ചിത്രത്തിന്റെ പേരും ചോദ്യവും vandv@yahoo.com എന്ന മെയിലിൽ അയച്ചു തരിക . (ഒരാൾക്ക് ഒറ്റ ചോദ്യം എന്നായാൽ നന്ന് ) ആ ചിത്രത്തിൻറെ പരാമർശം വരുമ്പോൾ ഞാൻ പ്രതികരിക്കുന്നതാണ് . നിങ്ങളുടെ പേര് ,മേൽവിലാസം, ഫോൺ നമ്പർ എന്നിവയും ഉൾപ്പെടുത്താൻ മറക്കരുത് . ജനാധിപത്യത്തിൽ എണ്ണത്തിനാണല്ലോ സ്ഥാനം .അതുകൊണ്ടു തന്നെ നമ്മുടെ ചാനൽ SUBSCRIBE ചെയ്യാൻ സുഹൃത്തുക്കളെ ഓർമ്മപ്പെടുത്തുക. എന്നാണു തുടക്കം എന്ന് പിന്നാലെ അറിയിക്കാം ...അതുവരെ നമ്മൾ 'കൊറിച്ചും' 'പാടിയും' ഒക്കെ ഒരുമിക്കാം . എന്താ പോരെയെന്നുമായിരുന്നു അദ്ദേഹം കുറിച്ചത്.

  English summary
  Balachandra Menon about his new begining, Mohanlal's wishes went viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X