twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഓഡിഷന് പങ്കെടുത്ത എല്ലാവര്‍ക്കും സിനിമയില്‍ അവസരം! ഇതാണ് സംവിധായകന്‍ ബാലചന്ദ്ര മേനോന്റെ സ്‌നേഹം!!

    |

    നടന്‍ സംവിധായകന്‍ എന്നിങ്ങനെ മലയാള സിനിമയുടെ പ്രിയങ്കരനായ ബാലചന്ദ്ര മേനോന്റെ സംവിധാനം ചെയ്യാന്‍ പോവുന്ന പുതിയ സിനിമയെ കുറിച്ചുള്ള വിവരങ്ങള്‍ മുമ്പ് പുറത്ത് വിട്ടിരുന്നു. ഫേസ്ബുക്കിലൂടെ പുതിയ സിനിമയുടെ പോസ്റ്റര്‍ സംവിധായകന്‍ തന്നെയായിരുന്നു ആദ്യം പുറത്ത് വിട്ടത്.

    25 പൈസയ്ക്ക് പണി എടുത്ത നടന്ന ആളായിരുന്നു പീറ്റര്‍ ഹെയിന്‍! ആ ജീവിതം മാറി മറഞ്ഞത് ഇങ്ങനെ!

    കോളേജ് പശ്ചാതലത്തിലൊരുക്കുന്ന സിനിമയ്ക്ക് 'എന്നാലും ശരത്ത്' എന്നാണ് പേരിട്ടിരിക്കുന്നത്. ആര്‍ ഹരികുമാര്‍ നിര്‍മ്മിക്കാന്‍ പോവുന്ന സിനിമയിലേക്ക് താരങ്ങളെ കണ്ടെത്തുന്നതിനായി നടത്തിയ ഓഡിഷന്‍ തനിക്ക് പുതിയ അനുഭവങ്ങള്‍ തന്നിരിക്കുകയാണെന്ന് സംവിധായകന്‍ പറയുകയാണ്. ഫേസ്ബുക്കിലൂടെ തന്നെ പുറത്ത് വിട്ട കുറിപ്പില്‍ ബാലചന്ദ്ര മേനോന്‍ പറയുന്നതിങ്ങനെയാണ്.

     ഫേസ്ബുക്ക് കുറിപ്പ്

    ഫേസ്ബുക്ക് കുറിപ്പ്

    നമസ്‌കാരം! ഒരു സന്തോഷവര്‍ത്തമാനം. 'എന്നാലും ശരത് ' എന്ന എന്റെ ചിത്രത്തിലെ നായകന് വേണ്ടിയുള്ള എന്റെ അന്വേഷണം വിജയിച്ചു എന്നറിയിക്കട്ടെ.. അതിനായി കൊച്ചിയില്‍ നടന്ന ആഡിഷന്‍ (അഡഉകഠകഛച ) എനിക്കൊരു പുതിയ അനുഭവമായിരുന്നു.

    അവസരം

    അവസരം

    നന്നെ കഴിവുള്ള ഒരുപാട് കലാകാരന്മാരെ അന്ന് നേരിട്ട് പരിചയപ്പെടാന്‍ എനിക്ക് കഴിഞ്ഞു.അവരുടെ സിനിമയോടുള്ള അടങ്ങാത്ത ആവേശം എന്നെ വല്ലാതെ ആകര്‍ഷിച്ചു . അതുകൊണ്ടു തന്നെ അന്ന് പങ്കെടുത്ത എല്ലാവരെയും അവരവരുടെ രൂപഭാവങ്ങള്‍ക്കു അനുസൃതമായിട്ടുള്ള കഥാപാത്രങ്ങളായി എന്റെ ചിത്രത്തില്‍ അവതരിപ്പിക്കാനും ഞാന്‍ വാക്കു കൊടുത്തിട്ടുള്ള കാര്യവും ഇവിടെ ഓര്‍മ്മപ്പെടുത്തട്ടെ...

    അബദ്ധധാരണ വേണ്ട

    അബദ്ധധാരണ വേണ്ട

    നായകനായി വന്നാല്‍ മാത്രമേ രക്ഷപ്പെടൂ എന്ന അബദ്ധധാരണ വേണ്ട. കഴിവുണ്ടെങ്കില്‍ വളരെ കുറച്ചു സീനുകളില്‍ വന്നാലും വിജയത്തിന്റെ പടിവാതിലില്‍ എത്താന്‍ നമുക്ക് സാധിക്കും. 'അപൂര്‍വ്വ രാഗങ്ങള്‍ 'എന്ന കെ.ബാലചന്ദര്‍ സംവിധാനം ചെയ്ത 100% കമലഹാസന്‍ ചിത്രത്തില്‍ ഏതാനും രംഗങ്ങളില്‍ അതിഥി താരം പോലെ വന്ന രജനികാന്ത് പിന്നീട് എന്തായി പരിണമിച്ചു എന്ന് നിങ്ങള്‍ക്കറിയാമല്ലോ..

    ഒടുവില്‍ ഉണ്ണികൃഷ്ണന്‍

    ഒടുവില്‍ ഉണ്ണികൃഷ്ണന്‍

    എന്തിനധികം, ഞാന്‍ ഇപ്പോഴും ഓര്‍ക്കുന്നു; ഒടുവില്‍ ഉണ്ണികൃഷ്ണന്‍ എന്ന മണ്‍മറഞ്ഞുപോയ അതുല്യകലാകാരന്‍ വിന്‍സന്റ് മാസ്റ്റര്‍ സംവിധാനം ചെയ്ത 'ചെണ്ട ' എന്ന ചിത്രത്തില്‍ ഒരേ ഒരു സീനിലൂടെയാണ് മലയാളസിനിമയിലേക്കുള്ള തുടക്കം കുറിച്ചത്...

    നായികയെ കൂടി കണ്ടെത്തണം

    നായികയെ കൂടി കണ്ടെത്തണം


    അങ്ങിനെ , നായകനായി എന്ന് ഞാന്‍ പറയുമ്പോള്‍ അത് ആരാണ് എന്നാവും നിങ്ങളുടെ അടുത്ത ചോദ്യം. എന്നാല്‍ ആ പേര് വെളിപ്പെടുത്തുന്നതിനു മുന്‍പ് എനിക്കൊരു നായികയെ കൂടി കണ്ടെത്തണം. അതിനുള്ളതാണ് ഈ ക്ഷണം. അതുകൊണ്ടു തന്നെ 18 നും 24 നും മധ്യേയുള്ള പെണ്‍കുട്ടികള്‍ മാത്രം അപേക്ഷിച്ചാല്‍ മതിയാവും.

    ചെയ്യേണ്ടത് ഇത്ര മാത്രം

    ചെയ്യേണ്ടത് ഇത്ര മാത്രം

    FULL SIZE , PROFILE . CLOSE UP (പൂര്‍ണ്ണമായും ചിരിച്ചുകൊണ്ടുള്ളതു ) ഓരോ ഫോട്ടോ അയക്കുക കാര്യം നിസ്സാരം! 30 നു മുന്‍പ് അയക്കാന്‍ ശ്രദ്ധിക്കുക. അപേക്ഷയില്‍ നിങ്ങളുടെ ഫോണ്‍ നമ്പര്‍ കൂടി വെയ്ക്കാന്‍ മറക്കരുത്. എന്നാല്‍ ഫോണില്‍ കൂടിയുള്ള ഒരു അന്വേഷണവും സ്വീകാര്യമല്ല എന്ന് കൂടി ശ്രദ്ധിക്കുക. ആ 'നായിക' നിങ്ങള്‍ക്കിടയില്‍ ഉണ്ടെന്നു ഞാന്‍ ദൃഢമായി .വിശ്വസിക്കുന്നു. ആശംസകളോടെ... ബാലചന്ദ്രമേനോന്‍ എന്നുമാണ് അദ്ദേഹം പറയുന്നത്.

    അന്വേഷിക്കുന്നത്

    അന്വേഷിക്കുന്നത്

    നായികയെ തേടിയുള്ള പോസ്റ്ററില്‍ ഞങ്ങള്‍ അന്വേഷിക്കുന്ന നടി ഇങ്ങനെ ഒരാളാവണമെന്നും സംവിധായകന്‍ സൂചിപ്പിച്ചിരിക്കുകയാണ്. മഞ്ജു വാര്യര്‍ സല്ലാപത്തില്‍ വന്നത് പോലെ മീരാജാസ്മിന്‍ സൂത്രധാരനില്‍ വന്നത് പോലെ എന്നുമാണ് പറയുന്നത്.

     പൃഥ്വിരാജിന്റെ സിനിമ

    പൃഥ്വിരാജിന്റെ സിനിമ

    കഴിഞ്ഞ വര്‍ഷം പൃഥ്വിരാജിനെ നായകനാക്കി നിര്‍മ്മിച്ച ഊഴം എന്ന സിനിമയായിരുന്നു ബാലചന്ദ്ര മേനോന്‍ സംവിധാനം ചെയ്ത അവസാന ചിത്രം. പൃഥ്വിരാജിനൊപ്പം ദിവ്യ പിള്ള, രസ്‌ന പവിത്രന്‍, നീരജ് മാധവ് എന്നിവരായിരുന്നു ചിത്രത്തില്‍ അഭിനയിച്ചിരുന്നത്.

    English summary
    Balachandra Menon about his next movie!
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X