For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  നിന്നെ നീ അറിയാതെ സ്‌നേഹിച്ച ഒരാള്‍ കൂടി ഉത്രാടരാത്രിയില്‍ ഉണ്ടായിരുന്നു, നടി ശോഭയെകുറിച്ച് ബാലചന്ദ്രമേനോന്‍

  |

  സിനിമയുടെ വിവിധ മേഖലകളിലായി മലയാളത്തില്‍ തിളങ്ങിയ താരമാണ് ബാലചന്ദ്രമേനോന്‍. നടനായും സംവിധായകനായുമൊക്ക മോളിവുഡില്‍ ഒരുകാലത്ത് സജീവമായിരുന്നു താരം. റിലീസ് ചെയ്ത് വര്‍ഷങ്ങള്‍ കഴിഞ്ഞെങ്കിലും ബാലചന്ദ്രമേനോന്‍ സിനിമകളെല്ലാം ഇന്നും പ്രേക്ഷകരുടെ പ്രിയപ്പെട്ടവയാണ്. നാല് പതിറ്റാണ്ടിലധികമായി സിനിമയില്‍ സജീവമാണ് അദ്ദേഹം. അഭിനയത്തിനും സംവിധാനത്തിനും പുറമെ എഴുത്തുകാരനായും ഗായകനായുമൊക്കെ അദ്ദേഹം മലയാളത്തില്‍ തിളങ്ങിയിരുന്നു.

  ഗ്ലാമറസായി ബോളിവുഡ് നടി, പുത്തന്‍ ഫോട്ടോസ് കാണാം

  അതേസമയം തന്‌റെ നായികയായി അഭിനയിച്ച നടി ശോഭയെ കുറിച്ചുളള ബാലചന്ദ്ര മേനോന്റെ ഹൃദയസ്പര്‍ശിയായ കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ബാലതാരമായി സിനിമയില്‍ എത്തിയ ശോഭ, ബാലചന്ദ്ര മേനോന്‍ സംവിധാനം ചെയ്ത ഉത്രാടരാത്രി എന്ന ചിത്രത്തിലാണ് ആദ്യമായി നായികയായി അഭിനയിച്ചത്.

  തുടര്‍ന്ന് ശാലിനി എന്റെ കൂട്ടുകാരി, ഉള്‍ക്കടല്‍, രണ്ട് പെണ്‍കുട്ടികള്‍ എന്നീ സിനിമകളില്‍ അഭിനയിച്ചും നടി ശ്രദ്ധിക്കപ്പെട്ടു. തമിഴ് ചിത്രത്തിലൂടെ ദേശീയ പുരസ്‌കാരം വരെ നേടിയ ശോഭ ആരാധകരെ അമ്പരപ്പിച്ചുകൊണ്ട് 17ാം വയസില്‍ ജീവിതം അവസാനിപ്പിക്കുകയായിരുന്നു. ബാലചന്ദ്ര മേനോന്‌റെ വാക്കുകളിലേക്ക്: സ്റ്റാര്‍ ഹോട്ടലിലെ ഉണ് അല്ല, മറിച്ചു ഇലയില്‍ വിളമ്പിയ പുന്നെല്ലിന്റെ ചോറില്‍ തൈരു ഒഴിച്ച് കാന്താരി മുളക് 'ഞെവടി ' കഴിക്കുന്ന സുഖമാണ് കെ.പി.എ .സി ലളിതയുടെ 'കുണുക്കമുള്ള' സംസാരം കേള്‍ക്കാന്‍ എന്ന് ഞാന്‍ പണ്ടു പറഞ്ഞത് ഓര്‍ത്തു പോകുന്നു.

  എന്നാല്‍ ആ 'കുണുക്കം' ആദ്യം കേട്ടത് 'ഉത്രാടരാത്രി ' എന്ന എന്റെ ആദ്യ ചിത്ര നായിക ശോഭയില്‍ നിന്നാണ്. കേള്‍ക്കാന്‍ ഇമ്പമുള്ള 'പിണക്കവും കുണുക്കവും....'ചന്നം പിന്നം പെയ്യുന്ന മഴ നനഞ്ഞു മദിരാശി അരുണാചലം സ്റ്റുഡിയോയില്‍ അവള്‍ എന്റെ റെക്കോര്‍ഡിങ്ങിനു വന്നത് ഇന്നലെ എന്ന പോലെ. ശങ്കരാടി ചേട്ടനാണ് എന്നാണ് എന്റെ ഓര്‍മ്മ , ശോഭയുടെ ദേഹവിയോഗം 'ഇഷ്ട്ടമാണ് പക്ഷെ ' എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടയില്‍ സെറ്റില്‍ അറിയിച്ചത്.

  അതും ഇന്നലെ എന്ന പോലെ. നീണ്ട നാല്പത്തിയൊന്നു വര്‍ഷങ്ങള്‍. പക്ഷെ ഒന്നുണ്ട്..നീ എന്റെ ആദ്യ നായികയാണ്..അതു കൊണ്ട് തന്നെ നീ എനിക്ക് പ്രിയപ്പെട്ടവളാണ്. ഉത്രാടരാത്രിക്കായി വാണിജയറാം പാടിയ 'മഞ്ഞു പൊഴിയുന്നു. മാമരം കോച്ചുന്നു..' എന്ന ബിച്ചു തിരുമല എഴുതിയ വരികള്‍ കേട്ട് കണ്ണു അറിയാതെ ഒന്നടച്ചു പോയാല്‍ നിന്റെ ' പിണക്കവും കുണുക്കവും ' എനിക്കു സ്വന്തം.

  എല്ലാം കഴിഞ്ഞുവെങ്കിലും ഒരു കാര്യം കൂടി പറയാതെ വയ്യ...നിന്നെ നീ അറിയാതെ സ്‌നേഹിച്ചിരുന്ന ആരാധിച്ചിരുന്ന ഒരാള്‍ കൂടി 'ഉത്രാടരാത്രിയി'ല്‍ ഉണ്ടായിരുന്നു. രവിമേനോന്‍. ഒരു അഭിനേത്രി എന്ന നിലയില്‍ ഒരുപാട്, രവി മേനോനെപ്പോലെ തന്നെ ഈ ലോകം നിന്നില്‍ നിന്നും പ്രതീക്ഷിച്ചു. നിന്നെപ്പറ്റി പറയുമ്പോഴെല്ലാം അയാള്‍ക്ക് ആയിരം നാവായിരുന്നു.

  എന്റമ്മോ..ഇക്കയെ കണ്ട് മുട്ടുവിറച്ചു | Ishaani and Mammootty | Filmibeat Malayalam

  തനിക്കു ഷൂട്ട് ഇല്ലെങ്കിലും നീ അഭിനയിക്കുന്ന രംഗങ്ങള്‍ കാണാന്‍ രവി എനിക്ക് കമ്പനി തരുന്നു എന്ന വ്യാജേന സെറ്റില്‍ ഊണും ഉറക്കവും കളഞ്ഞു കാത്തിത്തിരിക്കുമായിരുന്നു. രവിയും പോയി. ഒരിക്കല്‍ ഞാന്‍ മുഖത്തടിച്ചതുപോലെ ചോദിച്ചു: സത്യം പറ രവി....നിങ്ങള്‍ക്ക് ശോഭയെ അത്രക്കുമിഷ്ടമാണോ?' ഒരു സെക്കന്റ് ആലോചിക്കാതെ രവി പറഞ്ഞു .'ഇഷ്ട്ടമാണ് ബാലൂ..പക്ഷേ...'ആ' പക്ഷേയില്‍ ' എല്ലാം ഉണ്ട്...that's ALL your honour.

  English summary
  balachandra menon's heartfelt post about his his first heoine shobha
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X