For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  കാലടിയിലെ സെറ്റ് പൊളിച്ച ശേഷം ലൊക്കേഷന്‍ മാറ്റിയത് സിനിമയ്ക്ക് ശരിക്കും ഗുണമായി: ബേസില്‍ ജോസഫ്‌

  |

  ടൊവിനോ തോമസ്-ബേസില്‍ ജോസഫ് കൂട്ടുകെട്ടില്‍ ഒരുങ്ങിയ മിന്നല്‍ മുരളിയുടെ റിലീസിനായി ആകാംക്ഷകളോടെ കാത്തിരിക്കുകയാണ് സിനിമാ പ്രേമികള്‍. നെറ്റ്ഫ്‌ളിക്‌സ് വഴിയാണ് ബിഗ് ബഡ്ജറ്റ് ചിത്രം പ്രേക്ഷകരിലേക്ക് എത്തുന്നത്. പ്രഖ്യാപന വേളമുതല്‍ തന്നെ വലിയ ഹൈപ്പ് ലഭിച്ച സിനിമയാണ് മിന്നല്‍ മുരളി. നാടന്‍ സൂപ്പര്‍ഹീറോയുടെ റോളില്‍ ടൊവിനോ എത്തുന്ന ചിത്രം വീക്കെന്‍ഡ് ബ്ലോക്ക്ബസ്‌റ്റേഴ്‌സിന്‌റെ ബാനറില്‍ സോഫിയ പോളാണ് നിര്‍മ്മിക്കുന്നത്. മാസങ്ങള്‍ക്ക് മുന്‍പ് തന്നെ സിനിമയുടെ ടീസറും പോസ്റ്ററുകളുമെല്ലാം സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിംഗായിരുന്നു.

  tovino-basil-

  ഗോദയ്ക്ക് ശേഷമുളള ടൊവിനോ-ബേസില്‍ ചിത്രമെന്ന നിലയില്‍ മിന്നല്‍ മുരളിയിലുളള പ്രേക്ഷക പ്രതീക്ഷകള്‍ ഏറെയാണ്. എല്ലാവരുടെയും പ്രതീക്ഷകള്‍ക്കൊത്ത് ഉയരുന്ന പക്ക എന്റര്‍ടെയ്‌നര്‍ ചിത്രമാവും മിന്നല്‍ മുരളിയെന്നാണ് പലരും കരുതുന്നത്. അതേസമയം ചിത്രീകരണ വേളയില്‍ പലവിധ പ്രതിസന്ധികളും നേരിട്ടാണ് മിന്നല്‍ മുരളിയുടെ അണിയറ പ്രവര്‍ത്തകര്‍ മുന്നോട്ടുപോയത്.

  മിന്നല്‍ മുരളിക്കായി കാലടി മണപ്പുറത്ത് ഇട്ട സെറ്റ് കുറച്ചാളുകള്‍ ചേര്‍ന്ന് മുന്‍പ് പൊളിച്ചുമാറ്റിയിരുന്നു. തുടര്‍ന്ന് സിനിമയുടെ ചിത്രീകരണം കര്‍ണാടകയിലേക്ക് മാറ്റുകയായിരുന്നു. അതേസമയം മിന്നല്‍ മുരളിയുടെ ഷൂട്ടിംഗ് കര്‍ണാടകയിലേക്ക് മാറ്റിയത് സിനിമയ്ക്ക് ഗുണം ചെയ്തുവെന്ന് പറയുകയാണ് ബേസില്‍ ജോസഫ്. മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് സംവിധായകന്‍ മനസുതുറന്നത്‌. കോവിഡ് കാരണം ടൊവിനോയുടെ പല തരത്തിലുള്ള ഗെറ്റപ്പുകള്‍ ഉപയോഗിക്കാന്‍ പറ്റി എന്നതാണു വലിയൊരു നേട്ടം എന്ന് ബേസില്‍ പറയുന്നു.

  കാരണം ഓരോ ഷെഡ്യൂളും കഴിഞ്ഞ് കുറെനാള്‍ ബ്രേക്ക് വരികയാണല്ലോ. അതുകൊണ്ടു ടൊവിനോയുടെ മുടി വളരുന്നു, താടി വരുന്നു, മെലിയുന്നു എന്നൊക്കെയുള്ള കുറെ ഗെറ്റപ്പുകള്‍ കിട്ടി. അതു സിനിമയ്ക്കു നല്ല ഗുണമായി. അതുപോലെ തന്നെ കേരളത്തിലാണ് പൂര്‍ണമായും സിനിമയുടെ ഷൂട്ട് പ്ലാന്‍ ചെയ്തത്. കോവിഡിനിടയില്‍ കാലടി മണപ്പുറത്തിട്ട സെറ്റ് പൊളിക്കുന്നതും ഒക്കെയായി കുറെ പ്രശ്നങ്ങള്‍ വന്നു. പിന്നെ ഷൂട്ട് കര്‍ണാടകയിലേക്കു മാറ്റി. അതു ശരിക്കും ഗുണമായി. പ്രതീക്ഷിച്ചതിലും നല്ലൊരു ലൊക്കേഷനും സെറ്റിംഗും എല്ലാം നമുക്ക് ക്ലൈമാക്സിനു വേണ്ടി കിട്ടി.

  ആ റോള്‍ ചെയ്താല്‍ മിണ്ടില്ലെന്ന് മീനുട്ടി പറഞ്ഞു, ജയറാമിനെ മാത്രമല്ല ദിലീപിനെയും ശങ്കര്‍ അപമാനിച്ചിട്ടുണ്ട്

  ടീമിലെ എല്ലാ അംഗങ്ങളുടെയും മികച്ച പ്രവര്‍ത്തനത്തിലൂടെ വളരെ കഷ്ടപ്പെട്ട് പൂര്‍ത്തിയാക്കിയ സിനിമയാണ് മിന്നല്‍ മുരളിയെന്നും സംവിധായകന്‍ പറഞ്ഞു. അതേസമയം അഞ്ച് ഭാഷകളിലായാണ് മിന്നല്‍ മുരളി പുറത്തിറങ്ങുന്നത്. ടൊവിനോയുടെ പാന്‍ ഇന്ത്യന്‍ പ്രോജക്ടായിട്ടാണ് സിനിമ എത്തുന്നത്. ചിത്രത്തില്‍ ടൊവിനോക്കൊപ്പം തമിഴ് താരം ഗുരുസോമസുന്ദരവും പ്രധാന വേഷത്തില്‍ അഭിനയിച്ചിരിക്കുന്നു. ഒപ്പം അജു വര്‍ഗീസ്, ഹരിശ്രീ അശോകന്‍, ബിജുകുട്ടന്‍, ബൈജു സന്തോഷ് ഉള്‍പ്പെടെയുളള താരങ്ങളും മിന്നല്‍ മുരളിയില്‍ മറ്റ് പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്. അരുണ്‍ അനിരുദ്ധനും ജസ്റ്റിന്‍ മാത്യൂവും ചേര്‍ന്നാണ് സിനിമയ്ക്ക് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഷാന്‍ റഹ്മാന്‍ സംഗീതവും, സുഷിന്‍ ശ്യാം പശ്ചാത്തല സംഗീതവും നിര്‍വ്വഹിച്ചിരിക്കുന്നു.

  സമീര്‍ താഹിറാണ് ഛായാഗ്രഹം ചെയ്തത്. സിനിമയുടെ വിവിധ ഭാഷകളിലെ ടീസറുകള്‍ ഓരോ ഇന്‍ഡസ്ട്രികളിലെയും സൂപ്പര്‍താരങ്ങളാണ് പുറത്തുവിട്ടത്. അതേസമയം തിയ്യേറ്ററില്‍ തന്നെ എത്തുമെന്ന് പലരും പ്രതീക്ഷിച്ച സിനിമയാണ് മിന്നല്‍ മുരളി. എന്നാല്‍ കോവിഡ് വ്യാപനം എല്ലാ പ്രതീക്ഷകളും മാറ്റിമറിച്ചു. കുഞ്ഞിരാമായണം ആണ് ബേസില്‍ ജോസഫിന്‌റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ആദ്യ ചിത്രം. സിനിമ തിയ്യേറ്ററുകളില്‍ ഹിറ്റായി മാറി. തുടര്‍ന്ന് എത്തിയ രണ്ടാമത്തെ ചിത്രം ഗോദ മികച്ച വിജയമാണ് നേടിയത്. ഗോദയ്ക്ക് ശേഷമാണ് ഡ്രീം പ്രോജക്ടായ മിന്നല്‍ മുരളി ബേസില്‍ പ്രഖ്യാപിച്ചത്.

  Malayalam cinema has lost more than Rs 600 crore and more than 405 films are awaiting release

  നയന്‍താരയെ കാണാന്‍ വീടിന് മുന്നില്‍ കാത്തുനിന്നിട്ടുണ്ട്, അനുഭവം പറഞ്ഞ് കുടുംബവിളക്കിലെ വേദിക

  Read more about: basil joseph tovino thomas
  English summary
  basil joseph reveals the advantages got minnal murali team after changed the location to karnataka
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X