Don't Miss!
- Sports IPL 2024: വാശി കേറാന്‍ കോലിയ്ക്ക് കെകെആര്‍ ഡഗ്ഗൗട്ടിലേക്ക് നോക്കിയാ മതി; ഗംഭീറിനെ കുത്തി മുന്‍ കെകെആര്‍ താരം
- Lifestyle പതിനഞ്ച് ദിവസം വരെ പഴം ഫ്രഷ് ആയിരിക്കും, തൊലി കറുക്കില്ല; ഇതൊന്ന് പരീക്ഷിച്ചു നോക്കൂ
- Automobiles റീൽ എടുക്കണം ഗമ കാണിക്കണം, സോഷ്യൽ മീഡിയയിൽ വൈറലാവാൻ നടുറോഡിൽ അഭ്യാസം; നടപടി പിന്നാലെ വരും
- Technology ഫോണെത്തും മുമ്പ് വിലയെത്തി; വൺപ്ലസ് നോർഡ് സിഇ 4ന്റെ വില ചോർന്നു, മിഡ് ബഡ്ജറ്റിലെ കേമനാകുമെന്ന് സൂചന
- Finance 1 വർഷം കൊണ്ട് 50% അധികം നേട്ടം, 10,000 രൂപയുടെ എസ്ഐപി 1.5 ലക്ഷം രൂപയായി, വിശദമായി അറിയാം
- News ഇഡി കെജ്രിവാളിന്റെ ഫോൺ ആവശ്യപ്പെടുന്നത് എഎപിയുടെ തിരഞ്ഞെടുപ്പ് തന്ത്രമറിയാൻ; അതിഷി
- Travel തേക്കടിയുടെ പൂക്കാലത്തിന് തുടക്കം.. തേക്കടി ഫ്ലവർ ഷോ കാണേണ്ടെ?
മോഹന്‍ലാലിന്റെ നായിക വേഷത്തേക്കാള്‍ വലുത് കുടുംബത്തിന്റെ കെട്ടുറപ്പാണ്, നടി അമലയെ ഭര്‍ത്താവ് വിലക്കി
മുകേഷ്, ഗിരിജ ശ്വേതര്, നെടുമുടി വേണു, എംജി സോമന്, ജഗദീഷ്, സുകുമാരി എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. പികെആര്‍ പിള്ള സംവിധാനം ചെയ്ത ചിത്രം കോമേഷ്യല്‍ വിജയം നേടി.
1989ല്‍ മോഹന്‍ലാലിനെ നായകനാക്കി പ്രിയദര്ശന് സംവിധാനം ചെയ്ത റൊമാന്റിക് കോമഡി ത്രില്ലറായിരുന്നു വന്ദനം. മുകേഷ്, ഗിരിജ ശ്വേതര്, നെടുമുടി വേണു, എംജി സോമന്, ജഗദീഷ്, സുകുമാരി എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. പികെആര്‍ പിള്ള സംവിധാനം ചെയ്ത ചിത്രം കോമേഷ്യല്‍ വിജയം നേടി.
പിന്നീട് 1991ല്‍ ചിത്രം തെലുങ്കിലേക്ക് റീമേക്ക് ചെയ്തു. അക്കിനേനി നാഗാര്‍ജുനയെയും അമല അക്കിനേനിയെയും കേന്ദ്ര കഥാപാത്രങ്ങളാക്കി പ്രിയദര്ശന് തന്നെയാണ് ചിത്രം തെലുങ്കില്‍ എത്തിച്ചത്. ചിത്രത്തിലെ ഗാനങ്ങളെല്ലാം തെലുങ്ക് ചാര്‍ട്ടില്‍ ഇടംപിടിച്ചിരുന്നു. വന്ദനത്തിന് ശേഷമാണ് പ്രിയദര്ശന് കിലുക്കം സംവിധാനം ചെയ്യുന്നത്. വന്ദനത്തിന്റെ സെറ്റില്‍ വച്ച് തന്നെ കിലുക്കത്തിലെ നന്ദിനി എന്ന കഥാപാത്രമായി പ്രിയദര്ശന് അമലയെ മനസില്‍ കണ്ടു.
അമലയ്ക്ക് വേണ്ടി
അമലയോട് കിലുക്കത്തിന്റെ സെറ്റില്‍ വെച്ച് തന്നെ പ്രിയദര്ശന് കിലുക്കത്തിലെ നന്ദിനിയുടെ കാര്യം പറഞ്ഞു. 1991 മാര്‍ച്ച് മൂന്ന് മുതല്‍ ഏപ്രില്‍ നാല് വരെയുള്ള ഡേറ്റ് അമല കിലുക്കത്തിന് വേണ്ടി അമല മാറ്റി വെച്ചു.
അമല-നാഗാര്‍ജ്ജുന വിവാഹം
ആ സമയത്താണ് അമലയുടെയും നാഗാര്‍ജ്ജുനയും പ്രണയം വീട്ടുകാര്‍ അറിയുന്നതും വിവാഹത്തെ കുറിച്ച് ആലോചിക്കുന്നത്. ഇതോടെ നാഗാര്‍ജ്ജുനയുടെ പിതാവ് അമല അഭിനയം നിര്‍ത്തുന്നതായി പ്രഖ്യാപിച്ചു.
പക്ഷേ ആ വേഷം വേണ്ടെന്ന് വെച്ചില്ല
അമലയെ ഏറെ ആകര്‍ഷിച്ച വേഷം കൂടിയായിരുന്നു കിലുക്കത്തിലെ നന്ദിനി. അതുക്കൊണ്ട് തന്നെ അമലയ്ക്ക് ആ വേഷം വേണ്ടെന്ന് വയ്ക്കാനും മനസ് അനുവദിച്ചില്ല. നാഗാര്‍ജ്ജുനയുടെ സമ്മതത്തിനായി അമല കാത്തിരുന്നു.
അച്ഛന്റെ വാക്ക് ധിക്കരിക്കില്ല
എന്നാല്‍ നാഗാര്‍ജ്ജുനയ്ക്ക് തന്റെ അച്ഛന്റെ വാക്ക് ധിക്കരിക്കാനായില്ല. മോഹന്‍ലാലിന്റെ നായിക വേഷത്തേക്കാള്‍ വലുത് കുടുംബത്തിന്റെ കെട്ടുറപ്പാണെന്ന് നാഗാര്‍ജ്ജുന അമലയോട് പറഞ്ഞു. അത് കേട്ടപ്പോള്‍ മനസില്ലാ മനസോടെ കിലുക്കത്തിലെ വേഷം വേണ്ടന്ന് വയ്ക്കുകയായിരുന്നു,
പകരക്കാരിയായി
രേവതിയാണ് കിലുക്കത്തില്‍ പ്രിയദര്ശന് അമലയ്ക്ക് വേണ്ടി മാറ്റി വെച്ചിരുന്ന നന്ദിനി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത്. ഏറ്റവും കൂടുതല്‍ പ്രേക്ഷക ശ്രദ്ധ നേടിയ കഥാപാത്രം കൂടിയായിരുന്നു ഇത്.
-
ചെന്നൈ എന്നാല്‍ സ്വാതന്ത്ര്യമാണ്, എനിക്ക് ആര്‍ത്തി ഉണ്ട്, അത് സിനിമയോടല്ല; വിനീത് ശ്രീനിവാസന്
-
എന്റെ ശ്രദ്ധ അവളിൽ നിന്ന് പോയാൽ ദേഷ്യം, കുട്ടിയല്ലേ; മകൾ തേജാലക്ഷ്മിയെക്കുറിച്ച് ഉർവശി
-
'അവരുടെ ഭർത്താവ് പറഞ്ഞപ്പോഴാണ് മകനുണ്ടെന്ന് അറിഞ്ഞത്; വിവാഹം കഴിക്കാനിരുന്ന പെൺകുട്ടിയോട് സൂചിപ്പിച്ചിരുന്നു'