For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മമ്മൂട്ടി, മോഹന്‍ലാല്‍, നിവിന്‍, ഫഹദ്, മത്സരത്തിനൊരുങ്ങി താരങ്ങള്‍! ഇക്കൊല്ലം ആര് സ്വന്തമാക്കും?

  |
  ഈ വര്‍ഷത്തെ മികച്ച മലയാള സിനിമ ഏതാണ്? | 2018 Year End Special | filmibeat Malayalam

  മലയാള സിനിമയില്‍ ലാഭവും നഷ്ടവും കൂട്ടിയിണക്കി വീണ്ടുമൊരു വര്‍ഷം കൂടി കഴിയാന്‍ പോവുകയാണ്. ഇത്തവണ മോഹന്‍ലാലും മമ്മൂട്ടിയുമടക്കമുള്ള സൂപ്പര്‍ താരങ്ങളുടെയും നിവിന്‍ പോളി, ഫഹദ് ഫാസില്‍, തുടങ്ങിയ യുവതാരങ്ങളും നായകന്മാരായി അഭിനയിച്ച് തിയറ്ററുകളിലേക്ക് എത്തിയത് സൂപ്പര്‍ ഹിറ്റ് സിനിമകളായിരുന്നു. അടുത്ത വര്‍ഷം റിലീസിനൊരുങ്ങുന്നതും വലിയ ആകാംഷ നിറയ്ക്കുന്ന ചിത്രങ്ങളാണ്.

  എന്നാല്‍ ഈ വര്‍ഷം അവാര്‍ഡുകള്‍ വാരിക്കൂട്ടാന്‍ പോവുന്ന ചിത്രങ്ങള്‍ ഏതൊക്കെയായിരിക്കും എന്നറിയാനുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. അതിനിടെ ഈ വര്‍ഷത്തെ മികച്ച മലയാള സിനിമ ഏതാണെന്ന് കണ്ടെത്താനുള്ള വോട്ടിംഗ് ആരംഭിച്ചിരിക്കുകയാണ്. എട്ടോളം സിനിമകളാണ് ഇപ്പോള്‍ പട്ടികയിലുള്ളത്.

   സുഡാനി ഫ്രം നൈജീരിയ

  സുഡാനി ഫ്രം നൈജീരിയ

  സംവിധാനത്തിലുള്ള അരങ്ങേറ്റം കഴിഞ്ഞതിന് പിന്നാലെ സൗബിന്‍ ഷാഹിര്‍ നായകനായി അഭിനയിച്ച സിനിമയായിരുന്നു സുഡാനി ഫ്രം നൈജീരിയ. നവാഗതനായ സക്കറിയ തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രം മലപ്പുറത്തെ സെവന്‍സ് ഫുട്‌ബോള്‍ പ്രേമത്തെ ഇതിവൃത്തമാക്കിയാണ് ഒരുക്കിയത്. നൈജീരിയയില്‍ നിന്നുമെത്തിയ സാമുവല്‍ അബിയോളാ റോബിന്‍സണ്‍ ആയിരുന്നു ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത്. കുടുംബ പ്രേക്ഷകരെ അത്രയധികം സ്വാധീനിച്ച സിനിമ ബോക്‌സോഫീസില്‍ മിന്നിച്ചിരുന്നു. നിരവധി വേദികളില്‍ സുഡാനി ആദരിക്കപ്പെട്ടിരുന്നു.

   ഈ മ യൗ

  ഈ മ യൗ

  ലിജോ ജോസ് പെല്ലിശ്ശേരിയ്ക്ക് കഴിഞ്ഞ വര്‍ഷത്തെ കേരള ചലച്ചിത്ര പുരസ്‌കാരത്തില്‍ മികച്ച സംവിധായകനുള്ള അവാര്‍ഡ് നേടി കൊടുത്ത സിനിമയാണ് ഈ മ യൗ. മേയ് മാസത്തിലായിരുന്നു ചിത്രം തിയറ്ററുകളിലേക്ക് എത്തിയത്. ചെമ്പന്‍ വിനോദും വിനായകനുമായിരുന്നു ചിത്രത്തില്‍ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ചത്. സിനിമയിലെ പ്രകടനത്തിലൂടെ ഗോവന്‍ ഫിലിം ഫെസ്റ്റിവലില്‍ ചെമ്പന്‍ വിനോദിന് മികച്ച നടനുള്ള പുരസ്‌കാരവും മികച്ച സംവിധായകനുള്ള പുരസ്‌കാരം ലിജോ ജോസിനും ലഭിച്ചിരുന്നു. ഐഎഫ്എഫ്‌കെയ്ക്കും സിനിമയെ തേടി രണ്ട് പുരസ്‌കാരങ്ങള്‍ ലഭിച്ചിരുന്നു.

   അബ്രഹാമിന്റെ സന്തതികള്‍

  അബ്രഹാമിന്റെ സന്തതികള്‍

  ഈ വര്‍ഷം മമ്മൂട്ടി നായകനായി അഭിനയിച്ച് അഞ്ചോളം സിനിമകളാണ് തിയറ്ററുകളിലേക്ക് എത്തിയത്. ഈ വര്‍ഷത്തെ മമ്മൂട്ടിയുടെ ഹിറ്റ് സിനിമയും അതായിരുന്നു. കസബയ്ക്ക് ശേഷം മമ്മൂട്ടി പോലീസ് ഓഫീസറുടെ വേഷത്തിലെത്തിയ അബ്രഹാമിന്റെ സന്തതികള്‍ ഒരു ക്ലീന്‍ ത്രില്ലറായിരുന്നു. നവാഗതനായ ഷാജി പാടൂര്‍ സംവിധാനം ചെയ്ത ചിത്രത്തിന്് തിരക്കഥ ഒരുക്കിയത് ഹനീഫ് അദേനിയാണ്. ഇമോഷണല്‍ മാസ് ഘടകങ്ങളായിരുന്നു സിനിമയെ ശ്രദ്ധേയമാക്കിയത്.

   ഞാന്‍ മേരിക്കുട്ടി

  ഞാന്‍ മേരിക്കുട്ടി

  ജയസൂര്യയുടെ ഹിറ്റ് സിനിമകള്‍ സമ്മാനിച്ച സംവിധായകനായിരുന്നു രഞ്ജിത് ശങ്കര്‍. ഇരുവരും ഒന്നിച്ചെത്തിയ സിനിമകളെല്ലാം വിജയത്തിലെത്തിയിരുന്നു. ഈ ദിവസങ്ങളില്‍ പ്രേതം എന്ന സിനിമയുടെ രണ്ടാം ഭാഗമായി പ്രേതം 2 റിലീസിനെത്തിയിരുന്നു. എന്നാല്‍ അതിലും ശ്രദ്ധേയമായത് ജൂണിലെത്തിയ ഞാന്‍ മേരിക്കുട്ടി ആയിരുന്നു. ജയസൂര്യ വ്യത്യസ്ത ഗെറ്റപ്പിലെത്തി എന്നുള്ളതായിരുന്നു പ്രധാന പ്രത്യേകത. കേരള സമൂഹം ചര്‍ച്ച ചെയ്യപ്പെടേണ്ട പ്രധാനപ്പെട്ടൊരു വിഷയമാണ് സിനിമ ഇതിവൃത്തമാക്കിയിരിക്കുന്നത്. പ്രേക്ഷക പിന്തുണ സ്വന്തമാക്കിയ സിനിമ ബോക്‌സോഫീസിലും മോശമില്ലാത്ത പ്രകടനമായിരുന്നു കാഴ്ച വെച്ചിരുന്നത്.

   കൂടെ

  കൂടെ

  വിവാഹശേഷം സിനിമയില്‍ നിന്നും ഇടവേളയെടുത്ത യുവസുന്ദരി നസ്രിയയുടെ തിരിച്ച് വരവ് കൂടെ എന്ന ചിത്രത്തിലൂടെയായിരുന്നു. ബാംഗ്ലൂര്‍ ഡെയിസിന് സേഷം അഞ്ജലി മേനോന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ പൃഥ്വിരാജ്, നസ്രിയ നസിം, പാര്‍വ്വതി, രഞ്ജിത്ത്, മാല പാര്‍വ്വതി എന്നിവരായിരുന്നു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ജൂലൈയില്‍ റിലീസ് ചെയ്ത സിനിമ ഫാമിലി എന്റര്‍ടെയിനറായിരുന്നു.

   വരത്തന്‍

  വരത്തന്‍

  ഫഹദ് ഫാസില്‍ നായകനായി അഭിനയിച്ച ഹിറ്റ് മൂവിയാണ് വരത്തന്‍. ഇയ്യോബിന്റെ പുസ്തകത്തിന് ശേഷം അമല്‍ നീരദ് സംവിധാനം ചെയ്ത സിനിമ ഈ സെപ്റ്റംബറിലായിരുന്നു റിലീസിനെത്തിയത്. ഫഹദ് ഫാസില്‍ ആന്‍ഡ് ഫ്രണ്ട്‌സ്, അമല്‍ നീരദ് പ്രൊഡക്ഷന്‍സ് എന്നിവയുടെ ബാനറില്‍ നസ്രിയയും അമല്‍ നീരദും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്ന ചിത്രത്തില്‍ ഐശ്വര്യ ലക്ഷ്മിയായിരുന്നു നായിക. ദിലീഷ് പോത്തന്‍, ഷറഫിദീന്‍, തുടങ്ങിയവരാണ് മറ്റ് താരങ്ങള്‍. സെപ്റ്റംബര്‍ 20 നായിരുന്നു സിനിമയുടെ റിലീസ്. മികച്ച തുടക്കം ലഭിച്ച സിനിമ ബോക്‌സോഫീസില്‍ നിന്നും കോടികളായിരുന്നു വാരിക്കൂട്ടിയത്.

   കായംകുളം കൊച്ചുണ്ണി

  കായംകുളം കൊച്ചുണ്ണി

  മലയാള സിനിമാ പ്രേക്ഷകരെ ആകാംഷയുടെ മുള്‍മുനയില്‍ നിര്‍ത്തിയ ബിഗ് ബജറ്റ് ചിത്രമാണ് കായംകുളം കൊച്ചുണ്ണി. ഒക്ടോബര്‍ പതിനൊന്നിന് തിയറ്ററുകളിലേക്ക് എത്തിയ ചിത്രം ബോക്‌സോഫീസില്‍ നിന്നും നൂറ് കോടി സ്വന്തമാക്കിയിരുന്നു. റോഷന്‍ ആന്‍ഡ്രൂസിന്റെ സംവിധാനത്തിലെത്തിയ സിനിമയില്‍ നിവിന്‍ പോളി ടൈറ്റില്‍ റോളിലെത്തിയപ്പോള്‍ മോഹന്‍ലാല്‍ അതിഥി വേഷത്തിലെത്തിയിരുന്നു.

   ഒടിയന്‍

  ഒടിയന്‍

  ഈ വര്‍ഷം ഹിറ്റിലേക്ക് എത്താന്‍ സാധ്യതയുള്ള മറ്റൊരു സിനിമയാണ് ഒടിയന്‍. മോഹന്‍ലാലിനെ നായകനാക്കി വിഎ ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്ത സിനിമ ഡിസംബര്‍ പതിനാലിനായിരുന്നു റിലീസിനെത്തിയത്. വമ്പന്‍ താരനിര അണിനിരന്ന സിനിമ ബിഗ് ബജറ്റില്‍ ആന്റണി പെരുമ്പാവൂരായിരുന്നു നിര്‍മ്മിച്ചത്. ഇപ്പോഴും മോശമില്ലാത്ത രീതിയില്‍ തിയറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ് ഒടിയന്‍. വരും ദിവസങ്ങളില്‍ വലിയ ഉയരങ്ങള്‍ കീഴടക്കാന്‍ സിനിമയ്ക്ക് കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.

  English summary
  Best Of 2018: Pick Your Choice For The Best Malayalam Movie Of 2018!
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X