For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  സ്ഫടികം ഇന്നും പത്തരമാറ്റായി നില്‍ക്കാന്‍ കാരണം ഇതെന്ന് ഭദ്രന്‍! പത്മരാജന്‍റെ കമന്‍റ് ഇതായിരുന്നു!

  |

  മോഹന്‍ലാലിന്‍റെ കരിയറിലെ എക്കാലത്തേയും മികച്ച ചിത്രങ്ങളിലൊന്നാണ് സ്ഫടികം. ആടുതോമയുടെ മാസ് എന്‍ട്രിയും ഡയലോഗുകളുമൊന്നും ഇന്നും സിനിമാപ്രേമികള്‍ മറന്നിട്ടില്ല. ചിത്രത്തിന് രണ്ടാംഭാഗമുണ്ടായിരുന്നുവെങ്കില്‍ എന്നാഗ്രഹിച്ചവരും ഏറെയായിരുന്നു. ആടുതോമയുടെ കഥ അവിടെ തീര്‍ന്നുവെന്നും രണ്ടാംഭാഗത്തെക്കുറിച്ച് ചിന്തിക്കുന്നില്ലെന്നുമായിരുന്നു ഭദ്രന്‍ പറഞ്ഞത്.

  മോഹന്‍ലാലിന് പിറന്നാളാശംസ നേര്‍ന്ന് ഭദ്രനും എത്തിയിട്ടുണ്ട്. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹം ആശംസ നേര്‍ന്നിട്ടുള്ളത്. കട്ട് പറയാന്‍ മറന്നുപോയ നിമിഷങ്ങള്‍ ഏറെയായിരുന്നു. സ്ഫടികം ചരിത്രമായി മാറിയതിന് പിന്നിലെ കാരണങ്ങളെക്കുറിച്ചും അദ്ദേഹം കുറിച്ചിട്ടുണ്ട്. സിനിമ കണ്ടുകഴിഞ്ഞ് പത്മരാജന്‍ പറഞ്ഞ കമന്‍റിനെക്കുറിച്ചും ഭദ്രന്‍ പറയുന്നുണ്ട്. അദ്ദേഹത്തിന്‍റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ തുടര്‍ന്നുവായിക്കാം.

  മോഹന്‍ലാലിനെ ഓർക്കും

  മോഹന്‍ലാലിനെ ഓർക്കും

  പത്ത്‌ ആന എടുത്താൽ പൊങ്ങാത്ത, വമ്പൻ ഉരുള്, തുമ്പിക്ക് ചുരുട്ടി, കൊമ്പിൽ വാരിയെടുത്ത് ലോറിയിൽ കയറ്റിവെക്കുന്ന, മഞ്ഞകടമ്പന്റെ വിനോദിനെ കാണുമ്പോൾ, ഏതു വേഷവും, അനായാസമായി ചെയ്യുന്ന മോഹൻ ലാലിനെ ഞാൻ ഓർത്തു പോകാറുണ്ട്. കട്ട്‌ പറയാൻ കഴിയാതെ തരിച്ചു നിന്ന് പോയിട്ടുള്ള എത്രയോ നിമിഷങ്ങൾ.

  ഇന്നും കാതിലുണ്ട്

  ഇന്നും കാതിലുണ്ട്

  ഉടയോനിലെ ദീർഘായുസിന്റെ കട്ടിലിൽ, പ്രാണൻ വെടിഞ്ഞു, മരവിച്ചു കിടക്കുന്ന പോന്നനെ കണ്ട് , പോലീസ് വണ്ടിയിൽ കയറി, അടിവയറ്റിൽ നിന്നൊരുവിളിയുണ്ട്... "എന്റെ ദൈവമേ", എന്ന്. ആ ഭാവവും ശബ്ദവും എന്റെ കാതുകളിൽ ഇന്നും മുഴങ്ങിനിൽക്കുന്നുണ്ടെന്നും ഭദ്രന്‍ പറയുന്നു.

  കൊച്ചുകുട്ടിയുടെ കൗതുകം

  കൊച്ചുകുട്ടിയുടെ കൗതുകം

  ചില കഥാപാത്രങ്ങളെ ഭാവോജ്വലമാക്കുവാൻ, ഒരു നല്ല ക്രാഫ്റ്റ്മാന് എടുക്കേണ്ടി വരുന്ന ചില മാനദണ്ഡങ്ങൾക്ക്, ചിലരൊക്കെ പുലമ്പുന്ന വാക്കുകൾ, കടുംപിടുത്തം, ശാഠ്യം എന്നൊക്കെയാണ് അതിനൊക്കെ വഴങ്ങികൊണ്ട് , ഒരു കൊച്ചുകുട്ടിയുടെ കൗതുകത്തോടെ, ലാൽ കഥയുടെ കാതലിനൊപ്പം നിന്നത് കൊണ്ട് മാത്രം ആണ്, സ്‌ഫടികം ചരിത്രത്തിന്റെതായതും, കാലങ്ങളെ അതിജീവിച്ചതും.

  പത്മരാജന്‍റെ കമന്‍റ്

  പത്മരാജന്‍റെ കമന്‍റ്

  അന്ന് ഗുഡ് ലക് തിയേറ്ററിലെ സ്‌ഫടികത്തിന്റെ ആദ്യത്തെ പ്രീമിയർ കഴിഞ്ഞ് ഇറങ്ങിയപ്പോൾ, മലയാളത്തിന്റെ പന്മരാജൻ പറഞ്ഞത് ഞാൻ ഓർക്കുന്നു "ഭദ്രൻസേ. ഒരു മഹാഭാരതം കണ്ടപോലുണ്ടല്ലോ. " ആ കമന്‍റ് കേട്ടപ്പോൾ ഞാൻ തെല്ല് പരിഭ്രാന്തിയോടെ ചോദിച്ചു... "എന്താ പപ്പാ ഫൂട്ടേജ് കൂടിപ്പോയോ ?" ചിരിയോടെ ആ ഗന്ധർവ്വൻ പറഞ്ഞു.

   25 വര്‍ഷത്തിന് ശേഷവും

  25 വര്‍ഷത്തിന് ശേഷവും

  അയ്യോ ഞാൻ ഉദ്ദേശിച്ചത് അതല്ല, സകല മനുഷ്യ ബന്ധങ്ങളുടെയും ഒരു വലിയ പോര്‍ട്രേറ്റ് ആണ് ഈ സിനിമ , ആന്‍ഡ് വെല്‍ ക്രാഫ്റ്റഡ്, ആ പവൻ മാർക്ക്‌ കമന്റ്, 25 വർഷത്തിന് ശേഷവും, ഇപ്പഴും മാറ്റ് നഷ്ടപ്പെടാതെ ജ്വലിച്ചു നിൽക്കുന്നു... അതുകൊണ്ട്തന്നെ ആണ് സ്‌ഫടികം ഒരിക്കൽ കൂടി പുതിയ തലമുറയ്ക്ക് വേണ്ടി 4K Dolby Atmos- ൽ തീയേറ്ററുകളിൽ എത്തുന്നതും.

  #HappyBirthdayMohanlal
  എന്തെല്ലാം സാധ്യമാവും

  എന്തെല്ലാം സാധ്യമാവും

  ലാലിന്റെ പിറന്നാള്‍ സമ്മാനമായാണ് "സ്‌ഫടികം 4K Dolby Atmos" ന്റെ പണികൾ ആരംഭിച്ചത് "പക്ഷെ കൊവിഡ് എന്ന വിഷക്കാറ്റു മനുഷ്യരുടെ പ്ലാനും പദ്ധതികളും, വഴി തടസപ്പെടുത്തി. അതിജീവിച്ചേ ആവൂ. തുണിപറിച്ചടിക്കുന്ന ആടുതോമയുടെ മനസ്സിന്റെ നോവ് കണ്ട, ഈ മഹാനടന് ഇനിയും എന്തെല്ലാം സാധ്യമാവും. ഏത്രയോ കഥാപാത്രങ്ങൾ എവിടൊക്കെയോ ലാലിന് വേണ്ടി ഒരുങ്ങുന്നുണ്ടാകും. എല്ലാം സംഭവിക്കട്ടെയെന്നുമായിരുന്നു ഭദ്രന്‍ കുറിച്ചത്.

  English summary
  Bhadran talks about Mohanlal, facebook post went viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X