Don't Miss!
- News ലോക്സഭാ തിരഞ്ഞെടുപ്പ്; കാസർഗോഡ് ഉണ്ണിച്ച വീണ്ടുമെത്തുമെന്ന് യുഡിഎഫ്; തിരിച്ചുപിടിക്കാൻ എൽഡിഎഫും
- Sports T20 World Cup 2024: ഈ 8 പേരെ ടീമിലെടുക്കൂ, ഇന്ത്യക്കു കപ്പുറപ്പ്! അഞ്ചും റോയല്‍സുകാര്‍
- Automobiles ഏഥറിന് പണികൊടുക്കാൻ ബജാജ്, കുറഞ്ഞ വിലയും 113 കി.മീ. റേഞ്ചുമായി പുതിയ ഇലക്ട്രിക് സ്കൂട്ടർ
- Lifestyle നിങ്ങളുടെ അമ്മ ഇങ്ങനെയാണോ, രാശിപ്രകാരം അമ്മമാരറിയേണ്ട കാര്യങ്ങള്‍
- Technology ട്രെൻഡ് ഉണ്ടാക്കാൻ ഇൻഫിനിക്സ്! പുതിയ ഫോണിന്റെ വിലയടക്കം വലിച്ച് പുറത്തിട്ട് ടിപ്സ്റ്റർമാർ
- Finance 1 കോടി രൂപ സമ്പാദ്യം എന്നത് യാഥാർത്ഥ്യമാക്കാം, ഇതാണ് നിക്ഷേപ പദ്ധതി, ഇന്ന് തന്നെ തുടങ്ങൂ...
- Travel മഞ്ഞുപെയ്യും മുന്നേ കാശ്മീരിലേക്ക് ട്രെയിൻ യാത്ര, 12 ദിവസ പാക്കേജ്, ഇതാണ് പറ്റിയ സമയം
ബിജു മേനോനും കുഞ്ചാക്കോ ബോബനും ബംഗാളില്‍ പോകുന്നതെന്തിന്?
ഈ ഓണത്തിന് കുഞ്ചാക്കോ ബോബനും ബിജു മേനോനും ഒരു യാത്ര പോകുന്നുണ്ട്. ഒന്ന് ബംഗാള്‍ വരെ. പക്ഷെ കുഞ്ചാക്കോ ബോബനും ബിജു മേനോനും ആയിട്ടല്ല. ബാബുവും ബാബു റാമും ആയിട്ട്. കുഞ്ചാക്കോ ബോബന്- ബിജു മേനോന് കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്ന 'ഭയ്യ ഭയ്യ' എന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ബംഗാള്‍ യാത്രയെ കറിച്ച് പറഞ്ഞുകൊണ്ടാണ് ട്രെയിലര്‍ തുടങ്ങുന്നത്.
ബംഗാളില്‍ ഒരു സാധനം ഏല്‍പ്പിക്കാനുണ്ട്. അതിനേ വേണ്ടിയാണ് യാത്ര. അതിന് പിന്നില്‍ ഒരു വലിയ കഥയുണ്ട്. ആ കഥയാണ് ഭയ്യ ഭയ്യ എന്ന ചിത്രത്തില്‍ പറയുന്നത്. ബെന്നി പി നായരമ്പലം തിരക്കഥയെഴുതുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ജോണി ആന്റണിയാണ്.
കഥാപാത്രങ്ങളെ പരിചയപ്പെടുത്തുകയാണ് ആദ്യ ട്രെയിലര്‍. നിഷ അഗര്‍വാളും വിനുത ലാലുമാണ് ചിത്രത്തിലെ നായിക കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഇവരെ കൂടാതെ ഇന്നസെന്റ്, സലീം കുമാര്‍, സുരാജ് വെഞ്ഞാറമുട്, ഷെമ്മി തിലകന്, തെസ്നി ഖാന്, സുധീര്‍ കരമന, അംബിക മോഹന്‍, വിജയരാഘവന് തുടങ്ങിയവരും അഭിനയിക്കുന്നു.
നാട്ടിലെ പണിസ്ഥലങ്ങളിലേക്ക് ബംഗാളില്‍ നിന്നും തൊഴിലാളികളെ എത്തിക്കുന്നവരാണ് ബാബുവും ബാബു റാമും. ഒരു പ്രത്യേക സാഹചര്യത്തില്‍ ഇവര്‍ക്ക് ബംഗാളിലേക്ക് യാത്രതിരിക്കേണ്ടി വരുന്നതും തുടര്‍ന്നുള്ള സംഭവങ്ങളുമാണ് കഥ. കോട്ടയം, കല്‍ക്കത്ത, ഹൈദരബാദ് എന്നിവിടങ്ങളിലായി ചിത്രീകരിച്ച ചിത്രത്തിന് വേണ്ടി ക്യാമറ ചലിപ്പിക്കുന്നത് വിനോദ് ഇല്ലംമ്പള്ളിയാണ്. ചിത്രം സ്പെറ്റംബര്‍ അഞ്ചിന് തിയേറ്ററിലെത്തും.
<center><iframe width="100%" height="315" src="//www.youtube.com/embed/0zHJREApUlI" frameborder="0" allowfullscreen></iframe></center>
-
ഞാന്‍ ഗെയിം കളിക്കുന്നില്ലേ? സിജോയോട് ജാസ്മിന്; നാണം കെടുത്തി ബിഗ് ബോസും കൂകി വിളിച്ച് വീട്ടുകാരും
-
'ആർട്സ് ക്ലബ്ബ് ഉദ്ഘാടനത്തിന് ക്ഷണിക്കാൻ പോയപ്പോൾ കിട്ടിയ വേഷമാണ്, ആദ്യ സീൻ വിജയ്ക്കൊപ്പമായിരുന്നു'; പൂർണിമ
-
കേട്ടതെല്ലാം സത്യമായിരുന്നു; അവർ ഒരുമിച്ചാണ്; ഈ സ്ഥാനത്ത് സമാന്ത ആയിരുന്നെങ്കിലോ; ചർച്ചയാക്കി ആരാധകർ