For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ബിജു മേനോനും കുഞ്ചാക്കോ ബോബനും ബംഗാളില്‍ പോകുന്നതെന്തിന്?

By Aswathi
|

ഈ ഓണത്തിന് കുഞ്ചാക്കോ ബോബനും ബിജു മേനോനും ഒരു യാത്ര പോകുന്നുണ്ട്. ഒന്ന് ബംഗാള്‍ വരെ. പക്ഷെ കുഞ്ചാക്കോ ബോബനും ബിജു മേനോനും ആയിട്ടല്ല. ബാബുവും ബാബു റാമും ആയിട്ട്. കുഞ്ചാക്കോ ബോബന്‍- ബിജു മേനോന്‍ കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്ന 'ഭയ്യ ഭയ്യ' എന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ബംഗാള്‍ യാത്രയെ കറിച്ച് പറഞ്ഞുകൊണ്ടാണ് ട്രെയിലര്‍ തുടങ്ങുന്നത്.

ബംഗാളില്‍ ഒരു സാധനം ഏല്‍പ്പിക്കാനുണ്ട്. അതിനേ വേണ്ടിയാണ് യാത്ര. അതിന് പിന്നില്‍ ഒരു വലിയ കഥയുണ്ട്. ആ കഥയാണ് ഭയ്യ ഭയ്യ എന്ന ചിത്രത്തില്‍ പറയുന്നത്. ബെന്നി പി നായരമ്പലം തിരക്കഥയെഴുതുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ജോണി ആന്റണിയാണ്.

bhaya-bhaya

കഥാപാത്രങ്ങളെ പരിചയപ്പെടുത്തുകയാണ് ആദ്യ ട്രെയിലര്‍. നിഷ അഗര്‍വാളും വിനുത ലാലുമാണ് ചിത്രത്തിലെ നായിക കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഇവരെ കൂടാതെ ഇന്നസെന്റ്, സലീം കുമാര്‍, സുരാജ് വെഞ്ഞാറമുട്, ഷെമ്മി തിലകന്‍, തെസ്‌നി ഖാന്‍, സുധീര്‍ കരമന, അംബിക മോഹന്‍, വിജയരാഘവന്‍ തുടങ്ങിയവരും അഭിനയിക്കുന്നു.

നാട്ടിലെ പണിസ്ഥലങ്ങളിലേക്ക് ബംഗാളില്‍ നിന്നും തൊഴിലാളികളെ എത്തിക്കുന്നവരാണ് ബാബുവും ബാബു റാമും. ഒരു പ്രത്യേക സാഹചര്യത്തില്‍ ഇവര്‍ക്ക് ബംഗാളിലേക്ക് യാത്രതിരിക്കേണ്ടി വരുന്നതും തുടര്‍ന്നുള്ള സംഭവങ്ങളുമാണ് കഥ. കോട്ടയം, കല്‍ക്കത്ത, ഹൈദരബാദ് എന്നിവിടങ്ങളിലായി ചിത്രീകരിച്ച ചിത്രത്തിന് വേണ്ടി ക്യാമറ ചലിപ്പിക്കുന്നത് വിനോദ് ഇല്ലംമ്പള്ളിയാണ്. ചിത്രം സ്‌പെറ്റംബര്‍ അഞ്ചിന് തിയേറ്ററിലെത്തും.

<center><iframe width="100%" height="315" src="//www.youtube.com/embed/0zHJREApUlI" frameborder="0" allowfullscreen></iframe></center>

English summary
Bhaiyya Bhaiyya Trailer out
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Filmibeat sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Filmibeat website. However, you can change your cookie settings at any time. Learn more