For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  കാത്തിരുന്ന സര്‍പ്രൈസ് പുറത്തുവിട്ട് വിഷ്ണു ഉണ്ണികൃഷ്ണനും ബിബിന്‍ ജോര്‍ജും; അണിയറയില്‍ മറ്റൊരു സിനിമ കൂടി

  |

  അമര്‍ അക്ബര്‍ ആന്തോണി, കട്ടപ്പനയിലെ ഋതിക് റോഷന്‍, ഒരു യമണ്ടന്‍ പ്രേമകഥ എന്നിങ്ങനെ ഒരുപിടി സൂപ്പര്‍ഹിറ്റ് ചിത്രങ്ങള്‍ക്ക് തിരക്കഥ ഒരുക്കിയാണ് വിഷ്ണു ഉണ്ണികൃഷ്ണനും ബിബിന്‍ ജോര്‍ജും ശ്രദ്ധിക്കപ്പെടുന്നത്. പിന്നീട് നായകന്മാരായി സ്‌ക്രീനിന് മുന്നില്‍ പ്രത്യക്ഷപ്പെട്ട ഇരുവരും പുതിയൊരു ചുവടുമാറ്റത്തിനൊരുങ്ങുന്ന സന്തോഷം ആരാധകരുമായി പങ്കുവെച്ചിരിക്കുകയാണ്.

  ഹോട്ട് ആൻഡ് സ്റ്റൈലിഷ് ലുക്കിൽ നടി അക്ഷര ഗൌഡ, ചിത്രങ്ങൾ കാണാം

  അടുത്തതായി ബിബിനും വിഷ്ണുവും ചേര്‍ന്ന് തിരക്കഥ ഒരുക്കിയ സിനിമ ഇരുവരും ചേര്‍ന്നാണ് സംവിധാനം ചെയ്യുന്നത്. തിരക്കഥാകൃത്തില്‍ നിന്നും സംവിധാനത്തിലേക്ക് ചുവടുവെക്കുകയാണെന്ന് താരങ്ങള്‍ തന്നെയാണ് പറയുന്നത്. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബാദുഷയാണ് ചിത്രം നിര്‍മ്മിക്കുന്നത്. കൂടുതല്‍ വിശേഷങ്ങള്‍ വായിക്കാം.

  പ്രിയമുള്ളവരെ, 2020 ഇന്ന് അവസാനിക്കുകയാണ്. നിങ്ങളെല്ലാവരേം പോലെ തന്നെ അടുത്ത വര്‍ഷത്തിന്റെ നല്ല പ്രതീക്ഷയിലാണ് ഞാനും. ആ പ്രതീക്ഷയുടെ ഭാഗമായി അതിനിത്തിരി മാറ്റ് കൂട്ടാന്‍ എന്റെ ജീവിതത്തിലെ വലിയൊരു തീരുമാനം നിങ്ങളെ ഞാന്‍ അറിയിക്കുകയാണ്. 'ഞാനും വിഷ്ണു ഉണ്ണികൃഷ്ണനും ചേര്‍ന്ന് ആദ്യമായൊരു സിനിമ സംവിധാനം ചെയ്യാന്‍ പോകുന്നു'. ഒരായിരം വട്ടം ആലോചിച്ചെടുത്ത തീരുമാനമാണിത്. അത് വേറൊന്നും കൊണ്ടല്ല, സംവിധാനം എന്നത് ഒരു വലിയ ഉത്തരവാദിത്തമാണ്...പറഞ്ഞറിയിക്കാന്‍ പറ്റാത്തത്ര വലിയ ഉത്തരവാദിത്തം.

  ഒരു തീരുമാനമെടുക്കാന്‍ കഴിയാതെ ചിന്തിച്ചു നിന്നപ്പോളാണ് മനസ്സിലേക്കൊരു ധൈര്യം കേറി വന്നത്, ആ ധൈര്യം നിങ്ങളാണ്. നല്ലതിനെ നല്ലതെന്നു പറയാനും, മോശമായതിനെ വിമര്‍ശിക്കാനും, കൂടെ നില്‍ക്കാനും, നെഞ്ചോടു ചേര്‍ക്കാനും, ഇത് വരെ ഞങ്ങള്‍ക്കൊപ്പം നിന്ന, ഞങ്ങളുടെ സിനിമയ്‌ക്കൊപ്പം നിന്ന, നിങ്ങള്‍ 'പ്രേക്ഷകര്‍'. അതുപോലെ തന്നെ ഞങ്ങളുടെ സിനിമകള്‍ക്ക് ജീവന്‍ നല്‍കിയ സംവിധായകര്‍ 'നാദിര്‍ഷിക്ക, നൗഫലിക്ക, നിര്‍മ്മാതാക്കള്‍ 'ആല്‍വിന്‍ ആന്റണി ചേട്ടന്‍, 'ഡേ. സക്കറിയ തോമസ്, ദിലീപേട്ടന്‍, ആന്റോ ചേട്ടന്‍, ബിനു സെബാസ്റ്റ്യന്‍, എന്നീ എല്ലാവരുടേയും പ്രാര്‍ത്ഥനയും,

  ഞങ്ങള്‍ ഗുരു തുല്യരായി കാണുന്ന സിദ്ദിഖ് സാര്‍, ഷാഫി സാര്‍, റാഫി സാര്‍ എന്നിവരുടെ അനുഗ്രഹവും. ഞങ്ങളെ വിശ്വസിച്ചു ഈ സിനിമ നിര്‍മ്മിക്കുന്ന ബാദുക്കയുടെ ചങ്കൂറ്റവും, എല്ലാത്തിനും ചങ്കായിട്ട് കൂടെ നില്‍ക്കുന്ന കൂട്ടുകാരുടെ പ്രോത്സാഹനവും. ഞാനെന്ന വ്യക്തിക്ക് കാരണക്കാരായ അപ്പച്ഛന്റേം അമ്മിച്ചിയുടേം ആശrര്‍വാദവും കൂടെ ഉണ്ടാകുമെന്നുള്ള ധൈര്യത്തില്‍, അവഗണനകള്‍ക്കിടയില്‍ ഒരു ചെറു പുഞ്ചിരി നല്‍കിയ എല്ലാ നല്ലവരായ ആളുകളുടെ മുന്നില്‍ ശിരസ്സ് നമിച്ചുകൊണ്ട് ഞങ്ങള്‍ ആരംഭിക്കുന്നു, അനുഗ്രഹിക്കണം. എന്നുമാണ് ബിബിന്‍ ജോര്‍ജ് ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നത്.

  ബിബിനൊപ്പം പ്രേക്ഷകരുടെ പിന്തുണ ആവശ്യപ്പെട്ട് വിഷ്ണുവും എത്തിയിരുന്നു. 'പ്രിയപ്പെട്ടവരേ, മിമിക്രി വേദികളില്‍ മുതല്‍ വെള്ളിത്തിരയിലെത്തും വരെ നിങ്ങള്‍ നല്‍കിയ സ്‌നേഹവും പിന്തുണയും പ്രോത്സാഹനവും ആണ് ഞങ്ങളുടെ കൈമുതല്‍...! ഇന്ന് ഞങ്ങള്‍ പുതിയൊരു ചുവട് വയ്ക്കാന്‍ ഒരുങ്ങുകയാണ്. ബിബിനും ഞാനും ചേര്‍ന്ന് ഞങ്ങളുടെ അടുത്ത സിനിമ സംവിധാനം ചെയ്യാന്‍ പോവുകയാണ്.

  2021ല്‍ മലയാളികള്‍ കാത്തിരിക്കുന്ന 10 സിനിമകള്‍ | FilmiBeat Malayalam

  ഞങ്ങള്‍ ആദ്യമായി എഴുതിയ അക്ബര്‍ അന്തോണി, കട്ടപ്പനയിലെ ഋത്വിക് റോഷന്‍, ഒരു യമണ്ടന്‍ പ്രേമകഥ എന്നീ ചിത്രങ്ങള്‍ക്ക് ജീവന്‍ നല്‍കിയ സംവിധായകര്‍- നാദിര്‍ഷ ഇക്ക, നൗഫല്‍ ഇക്ക, നിര്‍മ്മാതാക്കള്‍ - ആല്‍വിന്‍ ആന്റണി ചേട്ടന്‍, ഡോ. സക്കറിയ തോമസ്, ദിലീപേട്ടന്‍, ആന്റോ ജോസഫ് ചേട്ടന്‍ മുതല്‍, ഞങ്ങളില്‍ വിശ്വാസം അര്‍പ്പിച്ച് ഈ ചിത്രം നിര്‍മ്മിക്കുന്ന ബാദുഷ ഇക്കയെയും, സിനിമയിലും സിനിമയ്ക്ക് പുറത്തും ഉള്ള ഞങ്ങളുടെ ഗുരുതുല്യരായ എല്ലാവരെയും ശിരസാ നമിച്ചു കൊണ്ട് ഞങ്ങള്‍ തുടങ്ങുകയാണ്... അനുഗ്രഹിക്കണമെന്ന് വിഷ്ണുവും പറയുന്നു.

  English summary
  Bibin George And Vishnu Unnikrishnan Annouce They Becomes Director
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X