twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ശോഭനയുടെ നാഗവല്ലിക്ക് ശബ്ദമേകിയ ദുര്‍ഗ, വര്‍ഷങ്ങളെടുത്തു അംഗീകാരത്തിന്, കുറിപ്പുമായി ദയ അശ്വതി

    |

    സിനിമാലോകവും പ്രേക്ഷകരും ഇരുകൈയ്യും നീട്ടി സ്വീകരിച്ച സിനിമകളിലൊന്നാണ് മണിച്ചിത്രത്താഴ്. ഫാസില്‍ സംവിധാനം ചെയ്ത ചിത്രത്തിനായി വന്‍താരനിരയാണ് അണിനിരന്നത്. ശോഭനയും സുരേഷ് ഗോപിയും മോഹന്‍ലാലുമെല്ലാം മികച്ച അഭിനയമായിരുന്നു കാഴ്ച വെച്ചത്. ശോഭനയുടെ കരിയറിലെ എക്കാലത്തേയും മികച്ച കഥാപാത്രങ്ങളിലൊന്നായി നാഗവല്ലി മാറിയിരുന്നു.

    നാഗവല്ലിയുടെ ഡയലോഗുകള്‍ ഇന്നും മിമിക്രി വേദിയില്‍ ആവര്‍ത്തിക്കാറുണ്ട്. ഗംഗയ്ക്ക് ശബ്ദം നല്‍കിയത് ഭാഗ്യലക്ഷ്മിയായിരുന്നു. നാഗവല്ലിക്കും ശബ്ദം നല്‍കിയത് അവര്‍ തന്നെയാണെന്നായിരുന്നു എല്ലാവരും കരുതിയത്. വര്‍ഷങ്ങള്‍ക്ക് ശേഷമായാണ് അതേക്കുറിച്ചുള്ള യഥാര്‍ത്ഥ വിവരം പുറത്തുവന്നത്.

    ഗംഗ നാഗവല്ലിയായി മാറുമ്പോഴുള്ള ശബ്ദം ദുര്‍ഗയുടേതാണെന്നുള്ള വിവരങ്ങള്‍ പുറത്തുവന്നത് പിന്നീടായിരുന്നു. പ്രേക്ഷകരെ ഒരുപോലെ അത്ഭുതപ്പെടുത്തിയ വെളിപ്പെടുത്തലുകളായിരുന്നു പിന്നീട് പുറത്തുവന്നത്. തമിഴ് ഡയലോഗിന് വേണ്ടിയായിരുന്നു ദുര്‍ഗയെ സംവിധായകന്‍ സമീപിച്ചത്. ദുര്‍ഗ ചേച്ചിയെ തനിക്കേറെ ഇഷ്ടമാണെന്ന് പറഞ്ഞെത്തിയിരിക്കുകയാണ് ദയ അശ്വതി ഇപ്പോള്‍. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു ദയ തന്റെ ഇഷ്ടത്തെക്കുറിച്ച് തുറന്നുപറഞ്ഞത്.

    Durga, Shobana

    ഇത് ഡബ്ബിംഗ് ആര്‍ടിസ്റ്റ് ദുര്‍ഗ ചേച്ചി, 5000 സിനികളിലേറെ ശബ്ദം നൽകിയ ഈ ചേച്ചിയാണ് മണിച്ചിത്രത്താഴ് എന്ന മലയാള സിനിമയിൽ നാഗവല്ലി എന്ന കഥാപാത്രത്തിന് ശബ്ദം കൊടുത്തത്. പക്ഷെ ഈ സിനിമയുടെ അംഗീകാരം ഇവർക്ക് കിട്ടാൻ 23 വർഷത്തിലേറെയധികം വന്നുവെന്ന് ദയ അശ്വതിയുടെ പോസ്റ്റില്‍ പറയുന്നു. ഇതാണ് പറയുന്നത് സത്യം എന്നത് മൂടി മറച്ചുവെക്കാനുള്ളതല്ല. കാലം തെളിയിക്കുമെന്ന്, എന്നിട്ടും എന്ത് വിനയത്തോടും എളിമയോടും കൂടിയുള്ള സംസാരമാണ് ദുർഗ്ഗ ചേച്ചിയുടേത്. ദുർഗ്ഗചേച്ചി ഒത്തിരിയിഷ്ടമെന്നായിരുന്നു ദയ അശ്വതി കുറിച്ചത്. ദുര്‍ഗയുടെ ഫോട്ടോയും ദയ പോസ്റ്റ് ചെയ്തിരുന്നു. നിരവധി പേരായിരുന്നു പോസ്റ്റിന് കീഴില്‍ കമന്‍റുകളുമായെത്തിയത്.

    Recommended Video

    മണിച്ചിത്രത്താഴിന് രണ്ടാം ഭാഗം വരുന്നു

    നാഗവല്ലിയായി ശോഭനയുടെ ഗംഗ എന്ന കഥാപാത്രം മാറിയപ്പോൾ ദുർഗ എന്ന സബ്ബിംഗ് കലാകാരിയാണ് ശബ്ദം നല്കിയത് - അതാണ് ആ സിനിമയുടെ വിജയത്തിന് ഹേതുവായതും -ശോഭനയുടെ അപാര അഭിനയവും കൂടിയായപ്പോൾ സംഭവം കിടുവെന്നായിരുന്നു ഒരാള്‍ കമന്‍റ് ചെയ്തത്. സിനിമയിലെ ഏറ്റവും പഞ്ച് ഡയലോഗ് ആണത്. അതിന്റെ ക്രെഡിറ്റ്‌ അർഹതപ്പെട്ടവർക്ക് കൊടുക്കാതിരുന്നതിലാണ് പരാതി. അതു ഇത്രയും കാലം മറച്ചു വച്ചു അതിന്റെ ക്രെഡിറ്റ്‌ എടുക്കുന്നത് ശരിയാണോയെന്നായിരുന്നു വേറൊരാള്‍ ചോദിച്ചത്.

    നിഷ സാരംഗിനെ മുന്നേ അറിയാമെന്ന് മുകേഷ്, ഉപ്പും മുളകിന്‍റെ വിജയരഹസ്യം പരസ്യമാക്കി ബാലുവും നീലുവുംനിഷ സാരംഗിനെ മുന്നേ അറിയാമെന്ന് മുകേഷ്, ഉപ്പും മുളകിന്‍റെ വിജയരഹസ്യം പരസ്യമാക്കി ബാലുവും നീലുവും

    English summary
    Bigg Boss Fame Daya Aswathy about Durga's dubbing for Manichitrathazhu movie, writeup went viral
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X