twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    രജിത് കുമാര്‍ വിവാഹിതനാവുന്നു, സന്തോഷം! കുടുംബം നയിക്കാന്‍ ഡിഗ്രി വേണ്ട! ഉപദേശങ്ങളുമായി ദയ അശ്വതി

    |

    ഹായ് മാഷേ, സുഖമാണോ? ഈ പോസ്റ്റ് മാഷിന് ഉള്ളതാണെന്ന് പറഞ്ഞായിരുന്നു ദയ അശ്വതിയുടെ കുറിപ്പ് തുടങ്ങുന്നത്. നമ്മൾ തമ്മിൽ പരിചയം ബിഗ് ബോസ്ഹൗസിൽ മാത്രമാണ് മാഷിനെ ഒത്തിരി ഞാൻ ഇഷ്ട്ടപ്പെട്ടിരുന്നു, ആരാധിച്ചിരുന്നു. എനിക്ക് എല്ലാം തുറന്നു പറയാനുള്ള നല്ലൊരു സുഹൃത്തായിട്ട് മാഷിനെ ഞാൻ കണ്ടത്. ഞാൻ ആ വീട്ടിൽ നിൽക്കുന്ന സമയത്തെല്ലാം മാഷിന്റെ വിജയം മാത്രം പ്രതീക്ഷിച്ച് നിന്ന ഒരു വ്യക്തിയായിരുന്നു ഈ ഞാൻ. കാരണം ഇഷ്ട്ടമായതുകൊണ്ട് തന്നെ.

    ഇത്രയും അതികം നാൾ ഞാൻ മാഷിന്റെ ഒപ്പം നിൽക്കും എന്ന് ഞാൻ സ്വപ്നത്തിൽ പോലും വിചാരിച്ചില്ലെന്നും ദയ അശ്വതി കുറിച്ചിട്ടുണ്ട്. വിവാഹിതനാവാന്‍ പോവുന്ന മാഷിനോട് തനിക്ക് പറയാനുള്ള കാര്യങ്ങളെക്കുറിച്ചും ദയ കുറിച്ചിട്ടുണ്ട്. ഫേസ്ബുക്ക് പോസ്റ്റിലൂടെ തുടര്‍ന്നുവായിക്കാം.

    പ്രേമത്തിന് കണ്ണില്ല മൂക്കില്ല

    പ്രേമത്തിന് കണ്ണില്ല മൂക്കില്ല

    ദൈവം എന്നത് ജനങ്ങളുടെ രൂപത്തിൽ എന്നെ അവിടെ പിടിച്ചു നിർത്തി. പ്രേമത്തിന് കണ്ണില്ല,മൂക്കില്ല, വയസ്സില്ല എന്ന് ഞാൻ പറഞ്ഞപ്പോൾ അതിന് ഒരു വകതിരിവ് വേണം എന്ന് മാഷ് എന്നോട് പറഞ്ഞത് ഒരു പക്ഷെ എന്റെ വിദ്യാഭ്യസത്തെ കുറിച്ചും അറിവില്ലായ്മയെ കുറിച്ചുമായിരിക്കും എന്ന് ഞാൻ വിശ്വസിക്കുന്നു. ഒരിക്കലും ഇനി രജിത് കുമാർ പെണ്ണ് കെട്ടത്തില്ല എന്ന് പറഞ്ഞ മാഷ് എന്ന വ്യക്തി ബിഗ് ബോസ്സ് ഷോയിൽ നിന്നും പുറത്തിറങ്ങി വിവാഹം കഴിക്കാൻ ഒരുങ്ങുന്നു എന്ന് പറഞ്ഞത് ഞാൻ കേട്ടു കണ്ടു സന്തോഷം.

    Recommended Video

    രജിത്തുമായി എനിക്കൊരു ബന്ധവുമില്ല | FilmiBeat Malayalam
    ഡിഗ്രി വേണ്ട

    ഡിഗ്രി വേണ്ട

    കെട്ടുന്ന പെണ്ണിന് മിനിമം ഡിഗ്രി വേണം എന്നതും കേട്ടു. ഞാൻ ഒന്നു പറയുന്നു മാഷേ മനസ്സിൽ തൊട്ട് വേദനയോടെ ഞാൻ പറയുകയാണ്. മാഷേ, ഒരു കുടുംബം നയിക്കാൻ വകതിരുവുകിട്ടാൻ ഒരു കുടുംബിനിക്ക് വേണ്ടത് ഡിഗ്രിയൊന്നുമല്ല. ഡിഗ്രി പഠിച്ച ഒരു സ്ത്രീക്ക് മാത്രമെ കുടുംബം നോക്കാനുള്ള വകതിരിവ് ഉണ്ടാവും എന്ന മാഷിന്റെ ചിന്ത ആദ്യം മാറ്റണം.

     മേമയെക്കുറിച്ച്

    മേമയെക്കുറിച്ച്

    വെറും 3 വരെ പഠിച്ച എന്റെ അമ്മടെ അനുജതി നിർമ്മല മേമ കുടുംബ ജീവിതം നയിക്കാൻ തുടങ്ങിട്ട് 28 വർഷം കഴിഞ്ഞു. ഇന്ന് നിർമ്മ മേമ മൂന്നു കുട്ടികളുടെ അമ്മയും ആ മക്കളുടെ കുട്ടികളുടെ അമ്മൂമ്മയായി സുഖമായി കോയമ്പത്തൂരിൽ ജീവിക്കുന്നു ഇന്നു വരേ അവരുടെ ജീവിതത്തിൽ ഒരു വഴക്ക് ഉണ്ടായിട്ടില്ല. എന്റെ മേമക്ക് ഒരു ഡിഗ്രിയും ഇല്ല, പിന്നെ ഒരു കാര്യം പറയട്ടെ ,ഒരു സമൂഹ്യസേവകൻ സ്വന്തം കുടുബം സേവിക്കാൻ ആദ്യം പഠിക്കണം എന്നിട്ട് സമൂഹം സേവിക്കണം.

     ഇനിയും വാക്ക് മാറ്റരുത്

    ഇനിയും വാക്ക് മാറ്റരുത്

    നമ്മളുടെ ജീവിതം കണ്ട് സമൂഹത്തിലെ ഒരോരുത്തരും കണ്ട് ജീവിതം പഠിക്കണം. എന്നാലെ നമ്മൾ ഒരോർത്തരും സമൂഹത്തിന് മാതൃകയാകുള്ളു. അതാണ് ഒരു യാഥാർത്ഥ സമൂഹ്യ പ്രവർത്തകൻ എന്നാണ് ഞാൻ വിശ്വസിക്കുന്നത്. ഇതിനൊന്നും പറ്റാത്തവർ ഈ പണിക്ക് നിൽക്കരുത്. ആദ്യം വിവാഹം കഴിക്കില്ല. പിന്നെ വിവാഹം കഴിക്കുന്നുണ്ട് ഇനിയും വാക്ക് മാറ്റരുത് മാഷെ.

     കുടുംബജീവിതം നയിക്കട്ടെ

    കുടുംബജീവിതം നയിക്കട്ടെ

    വാക്ക് മാറ്റുന്നത് എന്നെ പോലൊരു ഡിഗ്രി ഒന്നും ഇല്ലാത്ത സാധാരണ സ്ത്രീക്ക് പ്രശ്നമല്ല. പക്ഷെ, മാഷിനെപ്പോലെ ഉള്ള ഒരു ഡോക്റേറ്റ് നേടിയ കോളജ് അദ്ധ്യാപകനും അറിവിന്റെ പുസ്തകവുമായ ഒരു സാമൂഹ്യസേനo ചെയ്യുന്ന പച്ചയായ മനുഷ്യനും ദൈവത്തിന്റെ സ്വന്തം ജനങ്ങളുടെ സ്വന്തം അങ്ങേക്ക് ചേരത്തില്ല. എത്രയും പെട്ടെന്ന് ഒരു ഡിഗ്രി 'കാരിയെ കെട്ടി ഒരു നല്ല കുടുംബ ജീവിതം നയിക്കട്ടെ എന്ന് ഞാൻ ദൈവത്തോട് പ്രാർത്ഥിക്കുന്നു.

    ഇനിയും വൈകരുത്

    ഇനിയും വൈകരുത്

    ഇനിയും താമസിക്കരുത് 51 വയസ്സ് ഇപ്പോൾ തന്നെ ഉണ്ട് മറക്കരുതേ മാഷേ, ഇനിയും 10 വർഷം കഴിഞ്ഞ് എന്ന് പറയാൻ മാഷിന്റെ പ്രായം 25 അല്ല 51 ഒന്നാണ്. പിന്നെ ഞാൻ പറഞ്ഞ പോലെ ആകും പ്രേമത്തിന് വയസ്സില്ല എന്ന് പറയുമ്പോലെ വിവാഹത്തിന് പ്രായമില്ലാ എന്ന് എന്നെ കൊണ്ട് മാത്രമല്ല മറ്റുള്ള കൊണ്ട് പറയിപ്പിക്കരുത് മാഷേയെന്നുമായിരുന്നു ദയ അശ്വതി കുറിച്ചത്.

    English summary
    Bigg Boss Fame Daya Aswathy's reaction about Rajith Kumar's marriage news
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X