For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  അനിയത്തിയുടെ വിവാഹത്തിന് പിന്നാലെ പേളിയുടെ കുടുംബത്തില്‍ വലിയൊരു ദുഃഖം; സങ്കടം അറിയിച്ച് കുടുംബാംഗങ്ങള്‍

  |

  സന്തോഷങ്ങള്‍ മാത്രം നിറഞ്ഞ വീടിനെ കുറിച്ചാണ് നടിയും അവതാരകയുമായ പേളി മാണി പറയാറുള്ളത്. കഴിഞ്ഞ ദിവസങ്ങളില്‍ പേളിയുടെ സഹോദരിയും ഫാഷന്‍ ഡിസൈനറുമായ റേച്ചല്‍ മാണിയുടെ വിവാഹമായിരുന്നു. ബന്ധുക്കള്‍ മാത്രം പങ്കെടുത്ത വിവാഹം വലിയ ആഘോഷമാക്കി മാറ്റുകയും ചെയ്തു. ചടങ്ങുകള്‍ക്കിടയില്‍ നിന്നുള്ള ഫോട്ടോസും വീഡിയോസും സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞ് നില്‍ക്കുകയാണ്.

  ഇതെന്ത് ലുക്കാണ്, വൈറൽ നായിക പ്രിയ പ്രകാശ് വാര്യരുടെ പുത്തൻ ഫോട്ടോഷൂട്ട് കാണാം

  അതേ സമയം സന്തോഷം നിറഞ്ഞ ദിവസത്തില്‍ പേളിയുടെ കുടുംബത്തില്‍ വലിയൊരു വിയോഗം ഉണ്ടായെന്ന റിപ്പോര്‍ട്ടുകളാണ് പുറത്ത് വരുന്നത്. പേളിയുടെ പിതാവായ മാണി പോളിന്റെ സഹോദരന്‍ ഡേവീസ് വി പോള്‍ അന്തരിച്ചു എന്നാണ് അറിയുന്നത്. സോഷ്യല്‍ മീഡിയ വഴി ഡേവീസിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ചുള്ള പോസ്റ്റുകള്‍ നിറയുകയാണ്.

  അദ്ദേഹത്തിന്റെ സ്‌നേഹം, തമാശ പറയാനുള്ള കഴിവ്, പോസിറ്റീവിറ്റി, ഹൃദയം നിറഞ്ഞുള്ള ചിരി, എല്ലാം ഞങ്ങള്‍ മിസ് ചെയ്യും. സ്‌നേഹത്തോടെ ഭാര്യ മിനി, മക്കളായ ശ്രദ്ധ, ശരത്ത്, റിനിറ്റ, എന്നിങ്ങനെയാണ് പോസ്റ്റില്‍ കൊടുത്തിരിക്കുന്നത്. ഫെബ്രുവരി പതിനേഴ് 1962 ലായിരുന്നു ഡേവീസിന്റെ ജനനം. 2021 ജൂലൈ പതിനേഴിന് അന്തരിക്കുകയും ചെയ്തു. സംസ്‌കാര ചടങ്ങുകള്‍ ജൂലൈ പതിമൂന്നിന് ആലുവയിലെ സെന്റ് ആന്‍ഡ്രൂസ് പള്ളിയില്‍ വെച്ച് നടക്കും.

  പേളി മാണിയുടെ പിതാവ് മാണിയുടെ അനിയനാണ് ഡേവീസ് വി പോള്‍. പേളിയുടെ അമ്മ മോളിയുടെ അനിയത്തി മിനിയെയാണ് ഡേവീസ് വിവാഹം കഴിച്ചത്. ഇതോടെ ചേട്ടനും അനിയനും ചേടത്തി അനിയത്തിമാരെ വിവാഹം കഴിച്ചത് കൊണ്ട് ഇരുകുടുംബവും ഒരുമിച്ചാണ് താമസിച്ചത്. പേളിയ്ക്കും റേച്ചലിനുമൊപ്പം കസിന്‍സായ ശ്രദ്ധയും റിനിറ്റയും ശരത്തുമൊക്കെ ഒരുമിച്ചും ഉണ്ടാവും. കൂട്ടുകുടുംബമായി കഴിയുന്നതിന്റെ സന്തോഷം നടി തന്നെ പലപ്പോഴായി വെളിപ്പെടുത്തിയിട്ടുണ്ട്.

  ഫെബ്രുവരി പതിനേഴിനായിരുന്നു പേളിയുടെ ഡേവീസ് അങ്കിളിന്റെ ജന്മദിനം. അന്ന് അങ്കിളിനെ കുറിച്ച് എഴുത്തുമായി പേളി എത്തിയിരുന്നു. ഞങ്ങള്‍ ഡേവി അങ്കിളിനെയും ഡാഡിയെയും ഒരുപോലെ നോക്കിയാണ് വളര്‍ന്നത്. ഒരു കൂട്ടുകുടുംബത്തില്‍ ജനിച്ചതിന്റെ ഏറ്റവും വലിയ അനുഗ്രഹം അതാണ്. ഈ ജീവിതത്തില്‍ നയിക്കാനും പ്രചോദിപ്പിക്കാനും നിങ്ങളുണ്ട്... എന്നുമായിരുന്നു ഡേവി അങ്കിളിനെ കുറിച്ച് പേളി പറഞ്ഞത്.

  പേളിയും ജിപിയും യൂട്യൂബിലൂടെ ഉണ്ടാക്കുന്ന വരുമാനം; റിപ്പോര്‍ട്ട്

  ഡേവി അങ്കിളിന്റെ വേര്‍പാട് വലിയ ഞെട്ടിക്കുന്ന വാര്‍ത്തയായി പോയി. വീട്ടിലെ ആര്‍ക്കും ഇത് ഉള്‍കൊള്ളാന്‍ പറ്റില്ല. അത്രയും സന്തോഷമുള്ള കൂട്ടുകുടുംബമായിരുന്നു അവരുടേത്. പേളി ബിഗ് ബോസില്‍ പങ്കെടുത്ത സമയത്തും ഡേവി അങ്കിനെ കുറിച്ച് വാചാലയായിട്ടുണ്ട്. എന്ന് തുടങ്ങി നിരവധി കമന്റുകളാണ് താരകുടുംബത്തിന്റെ സങ്കടത്തില്‍ പങ്കുചേര്‍ന്ന് വരുന്നത്.

  ജൂലൈ പതിനൊന്നിനായിരുന്നു പേളിയുടെ സഹോദരി റേച്ചൽ മാണിയുടെ വിവാഹം. റൂബൻ ബിജി തോമസ് ആയിരുന്നു വരൻ. കൊവിഡ് പ്രതിസന്ധികൾക്കിടയിൽ വളരെ ലളിതമായി കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലായിരുന്നു വിവാഹം. വിവാഹത്തിൻ്റെ ഫോട്ടോസും വീഡിയോസുമെല്ലാം സോഷ്യൽ മീഡിയ പേജുകളിൽ വൈറലായിരുന്നു. ഇതിനിടയിലാണ് അപ്രതീക്ഷിതമായൊരു വേർപാട് കുടുംബത്തെ ഒന്നടങ്കം സങ്കടത്തിലാഴ്ത്തിയിരിക്കുന്നത്.

  English summary
  Bigg Boss Fame Pearle Maaney's Uncle Davis V Paul Passes Away
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X