For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഡിംപലിന്റെ ഇരട്ടത്താപ്പ് തുറന്നു കാണിച്ച് രമ്യ; പ്രേക്ഷകരെ ഞെട്ടിച്ച വമ്പന്‍ ട്വിസ്റ്റ്!

  |

  ബിഗ് ബോസ് മലയാളം സീസണ്‍ 3 കൂടുതല്‍ രസകരമായി മാറിയിരിക്കുകയാണ്. പൊളി ഫിറോസും സജ്‌നയും പുറത്താക്കപ്പെട്ടതിന് ശേഷം ബിഗ് ബോസ് വീട്ടില്‍ എവിക്ഷന്‍ നടന്നിരുന്നില്ല. കഴിഞ്ഞ ആഴ്ച വളരെ നാടകീയമായാണ് ആരും പുറത്താകുന്നില്ലെന്ന് മോഹന്‍ലാല്‍ മത്സരാര്‍ത്ഥികളെ അറിയിച്ചത്. എവിക്ഷനെ നേരിട്ടിരുന്ന സന്ധ്യയേും അഡോണിയേയും പുറത്തേക്ക് വിളിച്ചതിന് ശേഷമായിരുന്നു ആ സര്‍പ്രൈസ് അദ്ദേഹം പൊട്ടിച്ചത്.

  ഈ ചിരിയിലാണ് രാജ്യം മയങ്ങി വീണത്; നാഷണല്‍ ക്രഷ് രശ്മികയുടെ സ്റ്റൈലന്‍ ചിത്രങ്ങള്‍

  എന്തിരുന്നാലും ബിഗ് ബോസ് വീട് വീണ്ടുമൊരു എവിക്ഷനുള്ള തയ്യാറെടുപ്പ് ആരംഭിച്ചിരിക്കുകയാണ്. നോമിനേഷനിലൂടെയാണ് ഈ ആഴ്ചയുടെ എവിക്ഷനുള്ളവരുടെ പട്ടിക തയ്യാറാക്കിയത്. എന്നാല്‍ പതിവില്‍ നിന്നും വ്യത്യസ്തമായി ഓപ്പണ്‍ നോമിനേഷനായിരുന്നു ഇന്നലെ ബിഗ് ബോസ് വീട്ടില്‍ നടന്നത്. തീര്‍ത്തും അപ്രതീക്ഷിതമായ നോമിനേഷനുകളാണ് നടന്നത്.

  ഓപ്പണ്‍ നോമിനേഷനില്‍ ഏറ്റവും അപ്രതീക്ഷിതമായ നിമിഷം രമ്യ ഡിംപലിനെ നോമിനേറ്റ് ചെയ്തതായിരുന്നു. ആദ്യ വരവ് മുതല്‍ തന്നെ രമ്യ ഡിംപലുമായി അടുത്ത സൗഹൃദം സൂക്ഷിച്ചിരുന്നു. രണ്ടാം വരവില്‍ ഈ ബന്ധം കൂടുതല്‍ ശക്തമായി മാറുകയായിരുന്നു. പലപ്പോഴും ഇരുവരും ഒരുമിച്ചു നില്‍ക്കുകയും പരസ്പരം പിന്തുണയ്ക്കുമൊക്കെ ചെയ്തിട്ടുണ്ട്. അതുകൊണ്ട് രമ്യ ഡിംപലിന്റെ പേര് പറഞ്ഞത് തീര്‍ത്തും അപ്രതീക്ഷിതമായിരുന്നു.

  ''പറയുന്നത് ഡിംപലിനെയാണ്. എന്റെയടുത്ത് എപ്പോഴും പറയാറുണ്ട് ഞാന്‍ എന്തുണ്ടെങ്കിലും തുറന്ന് പറയും. ആ പറയുന്ന കാര്യത്തില്‍ ഉറച്ചു നില്‍ക്കുമെന്ന്. റംസാന്റെ ക്യാപ്റ്റന്‍സിയെ കുറിച്ച് എന്നോട് പറഞ്ഞതാണ്. തന്നോട് ഓവര്‍ റിയാക്ട് ചെയ്യുന്നു എന്നൊക്കെ. എന്നാല്‍ ലാല്‍ സാര്‍ വന്നപ്പോള്‍ നേരെ തിരിച്ചു പറഞ്ഞു. വളരെ ക്യൂട്ടായിരുന്നു എന്നൊക്കെ''. എന്നായിരുന്നു ഡിംപലിന്റെ പേര് പറഞ്ഞു കൊണ്ട് രമ്യ പറഞ്ഞത്. ഡിംപലിന്റെ ഇരട്ടത്താപ്പ് രമ്യ തുറന്നു കാണിച്ചുവെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്.

  ഇന്ന് ഡിംപലിന്റെ മുഖത്ത് നോക്കി നോമിനേഷന്‍ ടൈമിന്‍ അവളുടെ ഇരട്ടത്താപ്പ് പൊളിച്ച രമ്യക്ക് കൈയ്യടി. പുറത്തു പിന്തുണ ഉള്ളത് കൊണ്ട് ഇനിയും ഡിംപലിനെ പതപ്പിച്ചു നില്‍ക്കും എന്ന് കരുതി. എന്നാല്‍ ഞെട്ടിച്ചു കളഞ്ഞു. ഇങ്ങനെ തന്റേടത്തോടെ എതിരാളി ആരായാലും പറയാന്‍ ഉള്ളത് മുഖത്ത് നോക്കി പറയുന്ന മത്സരാരത്ഥികള്‍ ആണ് ബിഗ് ബോസിന് ആവശ്യം എന്നായിരുന്നു ഒരാളുടെ പ്രതികരണം.

  ഓപ്പണ്‍ നോമിനേഷന്‍ ആയിട്ടു പോലും അതു തുറന്നു പറഞ്ഞത് സമ്മതിക്കേണ്ടത് തന്നെ ആണ്.

  തേപ്പിന് തേപ്പു ആണ് മറുപടി. രമ്യയോട് ആദ്യമായി ബഹുമാനം തോന്നി. വമ്പന്‍ ട്വിസ്റ്റ് ആയിരുന്നു. ഡിംപല്‍ തേഞ്ഞൊട്ടി. ഡബിള്‍ സ്റ്റാന്‍ഡ് ഗെയിം പൊളിച്ചടുക്കി. സത്യം അവിടെ എല്ലാവരും ഇത് പോലെ ചെയ്തിരുന്നെങ്കില്‍ പല മാന്യന്മാരും ഇത് പോലെ ചമ്മിയേനെ! ബി ലൈക്ക് രമ്യ ഗയ്‌സ്.. ഇതൊക്കെ അല്ലെ ബിഗ്ഗ്ബോസ്. എന്നെല്ലാമാണ് രമ്യയുടെ വാക്കുകളോടുള്ള സോഷ്യല്‍ മീഡിയയുടെ പ്രതികരണങ്ങള്‍.

  English summary
  Bigg Boss Malayalam Season 3: Remya Revealed Dimpal's Double Stand In Open Nomination, Read More In Malayalam Here.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X