For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  സിനിമ ഓഡിഷനുകളിലും ചതിക്കുഴി! ബിഗ് ബോസ് താരം ഷിയാസ് കരീം പറയുന്നതിങ്ങനെ, സ്വയം വഞ്ചിതരാകാതെ ഇരിക്കുക

  |

  ബിഗ് ബോസ് മലയാളം സീസണ്‍ വണ്ണില്‍ വിജയ സാധ്യത കല്‍പ്പിച്ചിരുന്ന മത്സരാര്‍ത്ഥികളില്‍ ഒരാളായിരുന്നു ഷിയാസ് കരീം. ബിഗ് ബോസ് തുടങ്ങി ഒരാഴ്ച കഴിഞ്ഞതിന് ശേഷം ആദ്യം ഹൗസിലേക്ക് എത്തിയ മത്സരാര്‍ത്ഥിയായിരുന്നു ഷിയാസ്. തുടക്കത്തില്‍ പിന്നോട്ട് നിന്ന താരം അവസാനഘട്ടത്തിലെത്തിയപ്പോള്‍ മുന്നിലേക്ക് എത്തുകയായിരുന്നു. ഫൈനല്‍ റൗണ്ടില്‍ മൂന്നാം സ്ഥാനമായിരുന്നു ഷിയാസിന് ലഭിച്ചത്.

  മോഡല്‍ രംഗത്ത് തിളങ്ങി നിന്ന ഷിയാസ് ബിഗ് ബോസിലെത്തിയതിന് ശേഷമാണ് ശ്രദ്ധേയനായത്. വലിയ ആരാധക പിന്‍ബലമായിരുന്നു ഷിയാസിനുണ്ടായിരുന്നത്. ഇപ്പോള്‍ ഷിയാസിന്റെ പേരിലുള്ള ഇന്‍സ്റ്റാഗ്രാമിലുള്ള ഒരു കുറിപ്പ് ശ്രദ്ധേയമാവുകയാണ്. സിനിമകളുടെ ഓഡിഷനുകളുടെ പിന്നിലൊരു ചതിക്കുഴിയുണ്ടെന്നുമാണ് പോസ്റ്റില്‍ പറഞ്ഞിരിക്കുന്നത്.

  ഷിയാസ് കരീം

  ഷിയാസ് കരീം

  ചലച്ചിത്ര നടനും മോഡലുമായ ഷിയാസ് പെരുമ്പാവൂര്‍ സ്വദേശിയാണ്. ബിഗ് ബോസിലെത്തിയ ആദ്യ ദിവസങ്ങളില്‍ ഷിയാസിനെ എല്ലാവരും കളിയാക്കി പിന്നില്‍ നിര്‍ത്തിയിരുന്നെങ്കിലും വിന്നറാവാന്‍ സാധ്യത കല്‍പ്പിച്ചിരുന്ന താരങ്ങളില്‍ ഒരാളായിരുന്നു ഷിയാസ്. പുറത്ത് ഷിയാസ് ആര്‍മിക്കാരുടെ വലിയ പിന്തുണയായിരുന്നു ഉണ്ടായിരുന്നത്. ഗ്രാന്‍ഡ് ഫിനാലെയില്‍ മൂന്നാം സ്ഥാനക്കാരനായിരുന്നു ഷിയാസ്.

   പുലിക്കുട്ടിയായ ഷിയാസ്

  പുലിക്കുട്ടിയായ ഷിയാസ്

  മോഡലിംഗ് രംഗത്ത് പുലിക്കുട്ടിയായ ഷിയാസിന് ഏറ്റവുമടുത്തുണ്ടായ നേട്ടം ബള്‍ഗേറിയയില്‍ നിന്നുമായിരുന്നു. ഇന്ത്യയിലെ മുന്‍നിര ഡിസൈനേഴ്‌സിന് വേണ്ടി മോഡലായിട്ടുള്ള താരം 'മിസ്റ്റര്‍ ഗ്രാന്‍ഡ് സീ വേള്‍ഡ് 2018'-ല്‍ ആദ്യ അഞ്ചു പേരില്‍ ഒരാളായി ഇന്ത്യയെ പ്രതിനിധികരിച്ചിരുന്നു. മിസ്റ്റര്‍ ഫോട്ടോ മോഡല്‍ 2018, പോപ്പുലാരിറ്റി മോഡല്‍ 2018 എന്നിങ്ങനെ നിരവധി അംഗീകാരങ്ങള്‍ ഈ വര്‍ഷം തന്നെ ഷിയാസിനെ തേടി എത്തിയിട്ടുണ്ട്.

  ഓഡിഷനിലെ ചതിക്കുഴികള്‍

  പല തവണ ആലോചിച്ചും ഒരുപാട് വിഷമം തോന്നിയത് കൊണ്ടുമാണ് ഇങ്ങനെ ഒരു കുറിപ്പ് എഴുതാന്‍ തീരുമാനിച്ചത്. കഴിഞ്ഞ കുറേ നാളുകള്‍ക്ക് ഇടയില്‍ പലരും എ്‌നോട് വിഷമത്തോടെ പറഞ്ഞ ഒന്നാണ് ഓഡിഷനിലുള്ള ചതിയെ പറ്റി. ഒരു ഓഡിറ്റോറിയം അല്ലെങ്കില്‍ ഒരു ഹാള്‍ ഒക്കെ വാടകയ്ക്ക് എടുത്ത് അവരുടെ സിനിമയ്ക്ക് ഒരു ഫ്രീ പ്രമോഷന്‍ എന്ന രീതിയില്‍ ഒരു ഓഡിഷന്‍ അങ്ങ് വെക്കും. സിനിമ എന്താ എന്നോ അല്ലെങ്കില്‍ അഭിനയം എന്താണ് എന്നോ ഒന്നും അറിയാതെ കുറച്ച് പേര്‍ ആയിരിക്കും ഇതൊക്കെ വിലയിരുത്താന്‍ നില്‍ക്കുന്നത്. എന്നിട്ട് അവരുടെ മുന്നില്‍ കിടന്ന് ഡാന്‍സും കൂത്തും പിന്നെ ലോകത്ത് ഇതുവരെ ഒരു നടനും ചെയ്യാത്ത രംഗവും ഒക്കെ നമ്മളെ കൊണ്ട് ചെയ്യിപ്പിക്കും.

   എങ്ങുമില്ലാത്ത അഭിനയങ്ങള്‍

  എങ്ങുമില്ലാത്ത അഭിനയങ്ങള്‍

  സിനിമ എന്ന അമിതമായ സ്വപ്‌നം മനസില്‍ ഉള്ളത് കൊണ്ട് അതിനൊക്കെ നമ്മള്‍ കൂട്ടും നില്‍ക്കും. മരണ വീട്ടില്‍ ഡാന്‍സ് കളിക്കുക, ഒരു പെണ്ണ് പോയാല്‍ എങ്ങനെ കമന്റ് അടിക്കണം, ചിരിച്ച് കൊണ്ട് കരയണം, അങ്ങനെത്തെ പല പല കലാപരിപാടികള്‍ അവര്‍ നമ്മളെ കൊണ്ട് ചെയ്യിപ്പിക്കും. ചിലയിടത്ത് ഓഡിഷന്‍ സെന്ററില്‍ ഫീസും വെക്കും. ചിലയിടത്ത് നമ്മുടെ കൈയില്‍ നിന്ന് ഒരു വലിയ തുക ആവശ്യപ്പെടും. ഒരു ഓഡിഷന്‍ നടക്കുമ്പോള്‍ ചിലപ്പോള്‍ ജോലി ചെയ്ത പൈസ കൊണ്ടോ അല്ലെങ്കില്‍ കടം വാങ്ങിയ പൈസ കൊണ്ടോ അല്ലെങ്കില്‍ ചിലപ്പോള്‍ ഇതിനായി സ്വരൂക്കൂട്ടിയ പൈസ കൊണ്ടോ അവര്‍ ഓഡിഷന് വരും.

  ഒരോ കോപ്രായം

  ഒരോ കോപ്രായം

  നിങ്ങള്‍ ഒന്ന് മനസിലാക്കണം, നിങ്ങളുടെ മുന്നില്‍ കോപ്രായം കാണിക്കുന്നവരും മനുഷ്യരാണ്. അവര്‍ക്കും ഒരു കുടുംബം ഉണ്ട്. എന്നെങ്കിലും തന്റെയും സ്വപ്‌നം നടക്കും എന്ന് പറഞ്ഞ് വണ്ടി കേറി വരുന്നവര്‍ ആണ്. അവരുടെ ഓക്കെ ആവശ്യം സിനിമയാണ്. അവരെ മുതലെടുക്കാന്‍ നിക്കരുത്. പടത്തിന്റെ പ്രമോഷന് വേണ്ടി ഓരോ സിനിമ സ്വപ്‌നം കാണുന്നവരെയും ബലിയാട് ആക്കുന്നു എന്നത് പകല്‍ പോലെ സത്യമാണ്. നിങ്ങള്‍ ഒരു തുണിക്കട നടത്തിയാല്‍ ഒരു ജോലിക്ക് ആളെ എടുക്കുന്നത് എങ്ങനെയാണ്..? നിങ്ങല്‍ക്ക് പരിചയം ഉള്ള ഒരാള്‍ക്ക് മുന്‍ഗണന കൊടുക്കും. അതേ ഇവിടെയും ഉള്ളു. നേരത്തെ ഒരാളെ സെലക്ട് ആക്കി വെച്ചിട്ട് വെറുതെ ഒരോ കോപ്രായം കാണിക്കും. അതാണ് നടക്കുന്നത്.

   വീണ്ടും വഞ്ചിതരാകാന്‍ പോവുകയാണ്

  വീണ്ടും വഞ്ചിതരാകാന്‍ പോവുകയാണ്

  സിനിമയില്‍ നിങ്ങള്‍ക്ക് കേറണം എങ്കില്‍ പിടിപാട് ആണ് വേണ്ടത്. അത് നിങ്ങള്‍ക്ക് ഉണ്ടെങ്കില്‍ നിങ്ങള്‍ ഒരു സിനിമമേഖലയില്‍ എത്തും. ഇനി ഇല്ല എങ്കില്‍ നിങ്ങള്‍ വഞ്ചിക്കപ്പെടുകയും ചെയ്യും. ഇങ്ങനെ പ്രമോഷന് വേണ്ടി നടത്തുന്ന ഓഡിഷന്‍ കാരണം സത്യസന്ധമായി നടത്തുന്നത് വരെ കുറഞ്ഞ് തുടങ്ങി. നിങ്ങള്‍ക്ക് സിനിമാ മേഖലയുമായി ആരേലും ബന്ധം ഉണ്ടെങ്കില്‍ അവരെ വിളിച്ച് ചോദിച്ച് ഉറപ്പ് വരുത്തിയതിന് ശേഷം മാത്രം പോവുക. ഇല്ലെങ്കില്‍ അതിന് അര്‍ത്ഥം നിങ്ങല്‍ വീണ്ടും വഞ്ചിതരാകാന്‍ പോവുകയാണെന്നാണ്. എന്ന് സ്‌നേഹപൂര്‍വ്വം നിങ്ങളില്‍ ഒരുവന്‍ എന്നും പറഞ്ഞാണ് പോസ്റ്റ് അവസാനിക്കുന്നത്.

  English summary
  BiggBoss Malayalam fame Shiyas Kareem talks about cinema audition
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X